മുഖ്യമന്ത്രിസ്ഥാനത്ത് എട്ടു വർഷം പൂർത്തിയാക്കി സിദ്ധരാമയ്യ. കർണാടകത്തിൽ ഏറ്റവും കൂടുതൽക്കാലം മുഖ്യമന്ത്രിസ്ഥാനം വഹിച്ച റെക്കോർഡ് ഇപ്പോൾ സിദ്ധരാമയ്യയുടെ പേരിലാണ്. കഴിഞ്ഞ ജനുവരിയിലാണ് മുൻമുഖ്യമന്ത്രി ഡി. ദേവരാജ് അരശിൻ്റെ റെക്കോഡ് മറികടന്നത്. നിലവിലെ സർക്കാർ മൂന്നുവർഷം പൂർത്തിയാക്കാൻ ഏതാനും ദിവസംകൂടി ബാക്കിയുള്ളപ്പോഴാണ് എട്ടു വർഷം പൂർത്തിയാക്കിയത്.
2013-18 കാലത്ത് അഞ്ചുവർഷം മുഖ്യമന്ത്രിയായിരുന്നു. 2013 മേയ് 13 മുതൽ 2018 മേയ് 17 വരെ ആദ്യം മുഖ്യമന്ത്രിയായിരുന്ന സിദ്ധരാമയ്യ 2023 മേയ് 20-ന് വീണ്ടും മുഖ്യമന്ത്രിയായി.