ആദ്യ തദ്ദേശ നിർമിത അതിവേഗ ട്രെയിൻ 2027 ഏപ്രിലോടെ പുറത്തിറക്കുമെന്നു കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു. കഴിഞ്ഞ ദിവസം തിപ്പസാന്ദ്രയിലെ ഭാരത് എർത്ത് മൂവേഴ്സ് ലിമിറ്റഡ് (ബെമൽ) ക്യാംപസിൽ ആരംഭിച്ച ബുള്ളറ്റ് ട്രെയിൻ നിർമാണ യൂണിറ്റായ ‘ആദിത്യ’യിലാണ് നിർമ്മാണം നടക്കുന്നത്. മുംബൈ – അഹമ്മദാബാദ് റൂട്ടിലായിരിക്കും സർവീസ് നടത്തുക.
ബെംഗളൂരു – ചെന്നൈ അതിവേഗ റെയിൽ ഇടനാഴിയുടെ വിശദ പദ്ധതി റിപ്പോർട്ട് പൂർത്തിയായി വരികയാണെന്നും പദ്ധതി യാഥാർഥ്യമാകുമ്പോൾ റൂട്ടിൽ 73 മിനിറ്റ് ലാഭിക്കാമെന്നും മന്ത്രി പറഞ്ഞു.