ബാംഗ്ലൂർ കേരളസമാജം കെ ആർ പുരം സോൺ സംഘടിപ്പിക്കുന്ന പൊന്നോണ സംഗമം-2026, സെപ്റ്റംബർ 27 ഞായറാഴ്ച കഗ്ഗദാസപുരയിലുള്ള വിജയകിരൺ കൺവെൻഷൻ സെന്ററിൽ രാവിലെ 9:30 മുതൽ ആരംഭിക്കും.

ഉച്ചക്ക് നടക്കുന്ന പൊതുസമ്മേളനം കേരള കൃഷി വകുപ്പ് മന്ത്രി ടി.സിദ്ദിഖ് ഉത്ഘാടനം ചെയ്യും.
സോൺ ചെയർമാൻ ഷിബു കെ എസ് അധ്യക്ഷത വഹിക്കും. വി.എസ്.ജോയ് എം.എൽ.എ, ബൈരതി ബസവരാജ് എം.എൽ.എ എന്നിവർ വിശിഷ്ടാതിഥികളാവും.

സോൺ കുടുംബാംഗങ്ങളുടെ കലാ പരിപാടികൾ, ഓണസദ്യ, ചെണ്ടമേളം, കണ്ണൂർ ഷെരീഫും അഖില ആനന്ദ് ടീമും അവതരിപ്പിക്കുന്ന ഗാനമേള എന്നിവ ഉണ്ടായിരിക്കുമെന്ന് സോൺ കൺവീനർ ബിനു പി, ആഘോഷ കമ്മിറ്റി കൺവീനർ രജിത് കുമാർ എന്നിവർ അറിയിച്ചു. പ്രവേശനം സൗജന്യം.

വിശദവിവരങ്ങൾക്ക്‌ 97403 85828, 94486 21918

Related Posts