ഷെട്ടിഹള്ളി-മേദരഹള്ളി അയ്യപ്പ സേവാ സംഘത്തിൻ്റെ ഓണാഘോഷം ‘പൊന്നോണം-2026’ വിവിധ പരിപാടികളോടെ ആഘോഷിച്ചു. സംഘം ഓഫീസിൽ നടന്ന ഓണാഘോഷത്തിന് സംഘം ഭാരവാഹികളും സംഘത്തിൻ്റെ വനിതാവിഭാഗം കൺവീനർമാരും ചേർന്ന് ഭദ്രദീപം കൊളുത്തി തുടക്കം കുറിച്ചു.

വനിതാ വിഭാഗം കൺവീനർമാരായ കാർത്യായനി, സോജ എന്നിവർ കലാപരിപാടികൾക്ക് നേതൃത്വം നൽകി. സംഘം ഭജന ഗ്രൂപ്പിൻ്റെ ഓണത്തെക്കുറിച്ചുള്ള നാട്ടിലെ ഓണം എന്ന സംഗീതശില്പം വനിതാ വിഭാഗം അവതരിപ്പിച്ചു. ഓണത്തെ മുൻനിർത്തിയുള്ള ഫ്യൂഷൻ ഡാൻസ്, കുട്ടികളുടെയും മുതിർന്നവരുടെയും അവതരിപ്പിച്ച ഡാൻസുകളും പാട്ടുകളും കവിത പാരായണങ്ങളും ആഘോഷങ്ങൾക്ക് മാറ്റുകൂട്ടി.

വിഭവസമൃദ്ധമായ ഓണസദ്യക്ക് ശേഷം മുതിർന്നവരും കുട്ടികളും ഒരുപോലെ പങ്കെടുത്ത വിവിധയിനം ഗെയിംസും അരങ്ങേറി. പ്രസിഡണ്ട് അനിൽകുമാർ.പി.വി, വൈസ് പ്രസിഡണ്ട് എം.രാമചന്ദ്രൻ, സെക്രട്ടറി സി.ഉണ്ണികൃഷ്ണൻ, ജോയിൻറ് സെക്രട്ടറി സി.ഗംഗാധരൻ, ജോയിൻറ് ട്രഷറർ സി.വിജയകുമാർ എന്നിവർ ഓണാഘോഷപരിപാടികൾക്ക് നേതൃത്വം നൽകി.

വൈകുന്നേരം നടന്ന ഉറിയടി മത്സരത്തോടെ ഓണാഘോഷങ്ങൾക്ക് സമാപനമായി.

Related Posts