വടകര എംഡിഎംഎ കേസ് പ്രതി കീർത്തനയ്ക്ക് കുത്തേറ്റു; പങ്കാളി വിനീഷ് കസ്റ്റഡിയിൽ
Kerala
0 min read
3.2k

വടകര എംഡിഎംഎ കേസ് പ്രതി കീർത്തനയ്ക്ക് കുത്തേറ്റു; പങ്കാളി വിനീഷ് കസ്റ്റഡിയിൽ

സെപ്റ്റംബർ 26, 2026
0

വടകര എംഡിഎംഎ കേസിലെ പ്രതി കീർത്തനയ്ക്ക് കുത്തേറ്റു. ഹൈക്കോടതി ജാമ്യവ്യവസ്ഥയുടെ ഭാഗമായി വടകര പൊലീസ് സ്റ്റേഷനിൽ ഒപ്പിടാനെത്തിയപ്പോഴാണ് സംഭവം. ഇന്ന് രാവിലെ പൊലീസ് സ്റ്റേഷന് സമീപത്തുവെച്ചാണ് കീർത്തനയെ പങ്കാളി വിനീഷ് ആക്രമിച്ചതെന്നാണ് വിവരം. സംഭവത്തിന് പിന്നാലെ വിനീഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഗുരുതരമായി പരിക്കേറ്റ കീർത്തനയെ ആദ്യം വടകര താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച ശേഷം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ആക്രമണത്തിൻ്റെ കാരണം സംബന്ധിച്ച് പൊലീസ് അന്വേഷണം തുടരുകയാണ്.

Continue Reading
ഏഷ്യൻ ഗെയിംസിൽ വനിതാ കബഡിയിൽ ഇന്ത്യയ്ക്ക് സ്വർണം
Sports
1 min read
3.2k

ഏഷ്യൻ ഗെയിംസിൽ വനിതാ കബഡിയിൽ ഇന്ത്യയ്ക്ക് സ്വർണം

സെപ്റ്റംബർ 26, 2026
0

ഏഷ്യൻ ഗെയിംസിൽ വനിതാ കബഡിയിൽ ഇന്ത്യയ്ക്ക് സ്വർണ മെഡൽ. ആവേശം നിറഞ്ഞ ഫൈനലിൽ ഇറാനെ 37-34ന് കീഴടക്കിയാണ് ഇന്ത്യൻ വനിതകൾ സ്വർണം സ്വന്തമാക്കിയത്. ഇതോടെ ഗെയിംസിൽ ഇന്ത്യയുടെ സ്വർണനേട്ടം മൂന്നായി. ആദ്യ പകുതിയിൽ 20-19ന് ഇന്ത്യ മുന്നിലായിരുന്നു. രണ്ടാം പകുതിയിൽ നിർണായക നീക്കങ്ങളുമായി ഇന്ത്യൻ താരങ്ങൾ മത്സരത്തിൻ്റെ നിയന്ത്രണം ഏറ്റെടുത്തു. തുടർച്ചയായ മികച്ച റെയ്ഡുകളും പ്രതിരോധവും നിർണായക ഓൾഔട്ടുകളും ഇന്ത്യയുടെ വിജയം ഉറപ്പാക്കി. ക്യാപ്റ്റൻ പുഷ്പ റാണയുടെ നേതൃത്വത്തിലായിരുന്നു ടീമിൻ്റെ

Continue Reading
കേരള സാഹിത്യ അക്കാദമി അധ്യക്ഷനായി കൽപറ്റ നാരായണനെ നിയമിച്ചു
Kerala
0 min read
3.0k

കേരള സാഹിത്യ അക്കാദമി അധ്യക്ഷനായി കൽപറ്റ നാരായണനെ നിയമിച്ചു

സെപ്റ്റംബർ 26, 2026
0

കേരള സാഹിത്യ അക്കാദമിയുടെ പുതിയ അധ്യക്ഷനായി കവിയും അധ്യാപകനും എഴുത്തുകാരനുമായ കൽപറ്റ നാരായണനെ നിയമിച്ചു. എം.പി. സുരേന്ദ്രനാണ് പുതിയ സെക്രട്ടറി. കേരള സാംസ്‌കാരിക പ്രവർത്തക ക്ഷേമനിധി ബോർഡ് ചെയർമാനായി ചലച്ചിത്ര നിർമാതാവ്  എം. രഞ്ജിത്തിനെയും കേരള സംഗീത നാടക അക്കാദമി ചെയർമാനായി ഗായകൻ ജി.വേണുഗോപാലിനെയും നിയമിച്ചു. നടൻ പ്രേംകുമാറിനെ കെഎസ്എഫ്ഡിസി ചെയർമാനായി നിയമിക്കാൻ ധാരണയായി. ഫോക്‌ലോർ ചെയർമാൻ സ്ഥാനത്തേക്ക് സുരേഷ് ബാബു എളയാവൂരിനെയും പരിഗണിച്ചിട്ടുണ്ട്. വി.ഡി.സതീശൻ സർക്കാർ അധികാരമേറ്റ് 100

Continue Reading
ഓണം ബംപർ നറുക്കെടുപ്പ് ഇന്ന് ഉച്ചയ്ക്ക് 1.30ന്
Kerala
0 min read
3.0k

ഓണം ബംപർ നറുക്കെടുപ്പ് ഇന്ന് ഉച്ചയ്ക്ക് 1.30ന്

സെപ്റ്റംബർ 26, 2026
0

ഈ വർഷത്തെ ഓണം ബംപർ നറുക്കെടുപ്പ് ഇന്ന്. ഉച്ചയ്ക്ക് 1.30നാണ് നറുക്കെടുപ്പ്. ലോട്ടറി വകുപ്പ് അച്ചടിച്ച 90 ലക്ഷം ടിക്കറ്റുകളും വിറ്റഴിഞ്ഞു. 20 ലക്ഷം ടിക്കറ്റുകൾ വിറ്റ പാലക്കാട് ആണ് വിൽപനയിൽ മുന്നിൽ. 30 കോടി രൂപയാണ് ഒന്നാം സമ്മാനം.

Continue Reading
ഏഷ്യൻ ഗെയിംസ്; മലയാളിയായ വിദർശ വിനോദിന് വീണ്ടും വെള്ളി
Sports
0 min read
3.3k

ഏഷ്യൻ ഗെയിംസ്; മലയാളിയായ വിദർശ വിനോദിന് വീണ്ടും വെള്ളി

സെപ്റ്റംബർ 26, 2026
0

ഏഷ്യൻ ഗെയിംസിൽ മലയാളി താരം വിദർശ വിനോദിന് വീണ്ടും വെള്ളി മെഡൽ. വനിതകളുടെ 50 മീറ്റർ റൈഫിൾ 3 പൊസിഷൻസ് ടീം ഇനത്തിലാണ് വിദർശ വിനോദ്, തിലോത്തമ സെൻ, ആഷി ചൗക്‌സി സഖ്യം 1763 പോയിന്റുമായി വെള്ളി നേടിയത്. നേരത്തെ 10 മീറ്റർ എയർ റൈഫിൾ ടീം ഇനത്തിൽ വെള്ളി നേടിയതോടെ ഏഷ്യൻ ഗെയിംസിൽ ഷൂട്ടിംഗിൽ മെഡൽ നേടുന്ന ആദ്യ മലയാളിയെന്ന നേട്ടവും കോഴിക്കോട് തിരുവമ്പാടി സ്വദേശിയായ വിദർശ സ്വന്തമാക്കിയിരുന്നു.

Continue Reading
മുഖ്യമന്ത്രി വി.ഡി.സതീശന് നേരെ കരിങ്കൊടി; നാല് പേർ അറസ്റ്റിൽ
Kerala
0 min read
3.2k

മുഖ്യമന്ത്രി വി.ഡി.സതീശന് നേരെ കരിങ്കൊടി; നാല് പേർ അറസ്റ്റിൽ

സെപ്റ്റംബർ 26, 2026
0

ഇടുക്കിയിലെ ആനത്താരകളിൽ നിന്ന് ആളുകളെ ഒഴിപ്പിക്കുന്ന നടപടിക്കെതിരെ നടന്ന പ്രതിഷേധത്തിനിടെ മുഖ്യമന്ത്രി വി.ഡി.സതീശന് നേരെ കരിങ്കൊടി കാണിച്ച സംഭവത്തിൽ നാല് യൂത്ത് ഫ്രണ്ട് എം പ്രവർത്തകർ അറസ്റ്റിലായി. ജില്ലാ പ്രസിഡണ്ട് ജോമോൻ പൊടിപ്പാറ, ജില്ലാ ജനറൽ സെക്രട്ടറി വിപിൻ സി.അഗസ്റ്റിൻ, ഇടുക്കി നിയോജകമണ്ഡലം പ്രസിഡണ്ട് പ്രിന്റോ ചെറിയാൻ, പ്രിൻസ് ജോസഫ് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. അറസ്റ്റിലായ നാലുപേരെയും പിന്നീട് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. ആനത്താരകളിൽ നിന്ന് ആളുകളെ ഒഴിപ്പിക്കുന്ന

Continue Reading
ഭീകരവാദത്തെക്കുറിച്ച് ചോദ്യം; പാക് മാധ്യമപ്രവർത്തകന് ജയശങ്കറിൻ്റെ മറുപടി
World
1 min read
2.6k

ഭീകരവാദത്തെക്കുറിച്ച് ചോദ്യം; പാക് മാധ്യമപ്രവർത്തകന് ജയശങ്കറിൻ്റെ മറുപടി

സെപ്റ്റംബർ 26, 2026
0

ഇന്ത്യ ഭീകരവാദത്തെ പിന്തുണയ്ക്കുന്നുവെന്ന തരത്തിലുള്ള ചോദ്യം ഉന്നയിച്ച പാകിസ്താൻ മാധ്യമപ്രവർത്തകന് വിദേശകാര്യമന്ത്രി എസ്. ജയശങ്കറിൻ്റെ മറുപടി. ഐക്യരാഷ്ട്രസഭയുടെ 81-ാം പൊതുസഭാ സമ്മേളനത്തിൻ്റെ ഭാഗമായി നടന്ന വാർത്താസമ്മേളനത്തിനിടെയായിരുന്നു സംഭവം. ലൈബീരിയൻ വിദേശകാര്യമന്ത്രി സാറ ബെസ്സോലോ ന്യാൻതിക്കൊപ്പമുള്ള സംയുക്ത വാർത്താസമ്മേളനത്തിലാണ് പാക് മാധ്യമപ്രവർത്തകൻ ഇന്ത്യയ്ക്കെതിരെ ആരോപണം ഉന്നയിച്ചത്. ‘പാകിസ്താനിലെ ഇന്ത്യയുടെ ഭീകരപ്രവർത്തനങ്ങൾക്ക് പിന്തുണ എപ്പോഴാണ് അവസാനിപ്പിക്കുക?’ എന്നായിരുന്നു ചോദ്യം. ഇതിന് ‘ഞാൻ ഒരു ഭീകരവാദ രാജ്യത്തിൻ്റെ പ്രതിനിധിയാണോ, എന്നോടാണോ ഈ ചോദ്യം ചോദിക്കുന്നത്?’

Continue Reading
‘രണ്ട് വിവാഹം കഴിച്ച 12 എംഎൽഎമാരുണ്ട്’; ഡി.കെ.ശിവകുമാറിൻ്റെ പരാമർശം വിവാദത്തിൽ
Karnataka
0 min read
2.9k

‘രണ്ട് വിവാഹം കഴിച്ച 12 എംഎൽഎമാരുണ്ട്’; ഡി.കെ.ശിവകുമാറിൻ്റെ പരാമർശം വിവാദത്തിൽ

സെപ്റ്റംബർ 26, 2026
0

കർണാടകയിൽ ഒരു ഡസനോളം എംഎൽഎമാർ രണ്ട് വിവാഹം കഴിച്ചിട്ടുണ്ടെന്ന മുഖ്യമന്ത്രി ഡി.കെ. ശിവകുമാറിൻ്റെ പരാമർശം കർണാടകയിൽ രാഷ്ട്രീയ വിവാദത്തിന് വഴിവച്ചു. പരാമർശം പുറത്തുവന്നതിന് പിന്നാലെ ബിജെപി നേതാക്കൾ മുഖ്യമന്ത്രി ഉദ്ദേശിച്ച എംഎൽഎമാരുടെ പേരുകൾ വെളിപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടു. വ്യാഴാഴ്ച നിയമസഭയിൽ വരൾച്ചാ സാഹചര്യം സംബന്ധിച്ച ചർച്ചയ്ക്ക് മറുപടി പറയുന്നതിനിടെയാണ് ശിവകുമാർ ഇക്കാര്യം പറഞ്ഞത്. അതിവേഗ നഗരവൽക്കരണം മൂലം ബെംഗളൂരു നേരിടുന്ന ജനസംഖ്യാ സമ്മർദത്തെക്കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കെംപെഗൗഡ ബെംഗളൂരു പണിതതും കെങ്കൽ

Continue Reading
നടൻ രവീന്ദ്രൻ ചലച്ചിത്ര അക്കാദമി ചെയർമാൻ; പ്രിയങ്ക നായർ വൈസ് ചെയർപേഴ്സൺ
Kerala
0 min read
2.8k

നടൻ രവീന്ദ്രൻ ചലച്ചിത്ര അക്കാദമി ചെയർമാൻ; പ്രിയങ്ക നായർ വൈസ് ചെയർപേഴ്സൺ

സെപ്റ്റംബർ 26, 2026
0

കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ പുതിയ ചെയർമാനായി നടൻ രവീന്ദ്രനെ സർക്കാർ നിയമിച്ചു. നടിയും സാംസ്കാരിക പ്രവർത്തകയുമായ പ്രിയങ്ക നായരാണ് വൈസ് ചെയർപേഴ്സൺ. സിനിമയുടെ കലാപരവും സാങ്കേതികവുമായ മേഖലകൾക്ക് കൂടുതൽ പ്രാധാന്യം നൽകുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ നേതൃത്വത്തെ പ്രഖ്യാപിച്ചതെന്ന് സർക്കാർ വാർത്താക്കുറിപ്പിൽ അറിയിച്ചു. നടൻ സലിം ഹസ്സനും യുവ സംവിധായകൻ ജോഫിൻ ടി. ചാക്കോയും എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളാകും. ദീപു കരുണാകരൻ, വൈക്കം വിജയലക്ഷ്മി, എം.വി. ഗിരീഷ്കുമാർ, സലിം

Continue Reading
മംഗളൂരുവിലെ സ്വകാര്യ കോളേജിൽ റാഗിങ്: അഞ്ച് മലയാളി വിദ്യാർഥികൾ കസ്റ്റഡിയിൽ
Karnataka
1 min read
3.4k

മംഗളൂരുവിലെ സ്വകാര്യ കോളേജിൽ റാഗിങ്: അഞ്ച് മലയാളി വിദ്യാർഥികൾ കസ്റ്റഡിയിൽ

സെപ്റ്റംബർ 26, 2026
0

മംഗളൂരുവിലെ സ്വകാര്യ കോളേജിൽ റാഗിങ് നടത്തിയെന്ന പരാതിയിൽ അഞ്ച് മലയാളി വിദ്യാർഥികളെ മംഗളൂരു സിറ്റി പൊലീസ് കസ്റ്റഡിയിലെടുത്തു. മംഗളൂരു സൗത്ത് പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി. പയ്യന്നൂർ സ്വദേശികളായ റഹാൻ എം.പി. (19), പയ്യന്നൂർ സ്വദേശി രോഹൻ രമേഷ് (19), മുഹമ്മദ് ഉവൈസ് (19), കാസർകോട് സ്വദേശി മുഹമ്മദ് ആദിൽ (19), കണ്ണൂർ സ്വദേശി നസീദ് അമീർ (19) എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് സ്വകാര്യ

Continue Reading