ഏഷ്യൻ ഗെയിംസിൽ മലയാളി താരം വിദർശ വിനോദിന് വീണ്ടും വെള്ളി മെഡൽ. വനിതകളുടെ 50 മീറ്റർ റൈഫിൾ 3 പൊസിഷൻസ് ടീം ഇനത്തിലാണ് വിദർശ വിനോദ്, തിലോത്തമ സെൻ, ആഷി ചൗക്‌സി സഖ്യം 1763 പോയിന്റുമായി വെള്ളി നേടിയത്. നേരത്തെ 10 മീറ്റർ എയർ റൈഫിൾ ടീം ഇനത്തിൽ വെള്ളി നേടിയതോടെ ഏഷ്യൻ ഗെയിംസിൽ ഷൂട്ടിംഗിൽ മെഡൽ നേടുന്ന ആദ്യ മലയാളിയെന്ന നേട്ടവും കോഴിക്കോട് തിരുവമ്പാടി സ്വദേശിയായ വിദർശ സ്വന്തമാക്കിയിരുന്നു.

നീലിംഗ്, പ്രോൺ, സ്റ്റാൻഡിംഗ് എന്നീ മൂന്ന് പൊസിഷനുകളിലും ഇന്ത്യൻ താരങ്ങൾ മികച്ച പ്രകടനം നടത്തി. വ്യക്തിഗത യോഗ്യതാ റൗണ്ടിൽ തിലോത്തമ സെൻ 590 പോയിന്റുമായി മൂന്നാമതും വിദർശ 588 പോയിന്റുമായി ആറാമതും ഫിനിഷ് ചെയ്ത് ഫൈനലിന് യോഗ്യത നേടി. ഇതോടെ വ്യക്തിഗത ഇനത്തിലും മെഡൽ ലക്ഷ്യമിട്ടാണ് വിദർശയും തിലോത്തമയും ഫൈനലിൽ ഇറങ്ങുന്നത്.

Related Posts