വടകര എംഡിഎംഎ കേസിലെ പ്രതി കീർത്തനയ്ക്ക് കുത്തേറ്റു. ഹൈക്കോടതി ജാമ്യവ്യവസ്ഥയുടെ ഭാഗമായി വടകര പൊലീസ് സ്റ്റേഷനിൽ ഒപ്പിടാനെത്തിയപ്പോഴാണ് സംഭവം. ഇന്ന് രാവിലെ പൊലീസ് സ്റ്റേഷന് സമീപത്തുവെച്ചാണ് കീർത്തനയെ പങ്കാളി വിനീഷ് ആക്രമിച്ചതെന്നാണ് വിവരം.

സംഭവത്തിന് പിന്നാലെ വിനീഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഗുരുതരമായി പരിക്കേറ്റ കീർത്തനയെ ആദ്യം വടകര താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച ശേഷം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ആക്രമണത്തിൻ്റെ കാരണം സംബന്ധിച്ച് പൊലീസ് അന്വേഷണം തുടരുകയാണ്.

Related Posts