ക്രമസമാധാന വിഭാഗത്തെ വിവരാവകാശ പരിധിയില്‍ നിന്നൊഴിവാക്കില്ല; വിവാദ ഉത്തരവ് പിന്‍വലിച്ച് വിജയ് സര്‍ക്കാര്‍
India
1 min read
2.6k

ക്രമസമാധാന വിഭാഗത്തെ വിവരാവകാശ പരിധിയില്‍ നിന്നൊഴിവാക്കില്ല; വിവാദ ഉത്തരവ് പിന്‍വലിച്ച് വിജയ് സര്‍ക്കാര്‍

സെപ്റ്റംബർ 27, 2026
0

ക്രമസമാധാന വിഭാഗത്തെ വിവരാവകാശ പരിധിയില്‍ നിന്നൊഴിവാക്കിയ വിവാദ ഉത്തരവ് പിന്‍വലിച്ച് വിജയ് സര്‍ക്കാര്‍. പ്രതിപക്ഷ കക്ഷികളില്‍ നിന്നും വിവരാവകാശ പ്രവര്‍ത്തകരില്‍ നിന്നും വ്യാപക വിമര്‍ശനമുയര്‍ന്നതിന് പിന്നാലെ, ഇറങ്ങി മണിക്കൂറുകള്‍ക്കകമാണ് ഉത്തരവ് പിന്‍വലിക്കുന്നത്. ക്രമസമാധാന വിഭാഗം രഹസ്യാന്വേഷണ വിഭാഗമാണെന്ന് ചൂണ്ടിക്കാണിച്ചായിരുന്നു സര്‍ക്കാരിൻ്റെ ഉത്തരവ് പുറത്തിറക്കിയിരുന്നത്. 2005ലെ വിവരാവകാശ നിയമത്തിലെ സെക്ഷന്‍ 24(4) പ്രകാരം സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നല്‍കിയിട്ടുള്ള പ്രത്യേക അധികാരം ഉപയോഗിച്ചായിരുന്നു ഈ നടപടി. ഇതുസംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവ് തമിഴ്‌നാട് ഹ്യൂമന്‍

Continue Reading
ഏഷ്യൻ ഗെയിംസിൽ മലയാളി താരം ആൻസി സോജന് വെള്ളി
Sports
0 min read
2.9k

ഏഷ്യൻ ഗെയിംസിൽ മലയാളി താരം ആൻസി സോജന് വെള്ളി

സെപ്റ്റംബർ 27, 2026
0

ഏഷ്യൻ ഗെയിംസ് വനിതകളുടെ ലോങ്ജംപിൽ മലയാളി താരം ആൻസി സോജന് വെള്ളി മെഡൽ. 6.53 മീറ്റർ ദൂരം ചാടിയാണ് ആൻസി വെള്ളി സ്വന്തമാക്കിയത്. അവസാന ശ്രമം വരെ സ്വർണത്തിനായി മുന്നിലുണ്ടായിരുന്ന ആൻസിക്ക് ചെറിയ വ്യത്യാസത്തിലാണ് ഒന്നാം സ്ഥാനം നഷ്ടമായത്. 6.55 മീറ്റർ ചാടിയ ചൈനയുടെ യിങ്‌യിങ് ഹുവാങ് സ്വർണം നേടി. ചൈനയുടെ തന്നെ മെങ്‌യി ടാൻ വെങ്കലം സ്വന്തമാക്കി. ഇതോടെ തുടർച്ചയായ രണ്ടാം ഏഷ്യൻ ഗെയിംസിലും ആൻസി സോജൻ വെള്ളി

Continue Reading
നേപ്പാളിൽ ഹിമപാതം; പർവതാരോഹകർ അടക്കം 10 പേരെ കാണാതായി
World
0 min read
2.8k

നേപ്പാളിൽ ഹിമപാതം; പർവതാരോഹകർ അടക്കം 10 പേരെ കാണാതായി

സെപ്റ്റംബർ 27, 2026
0

പശ്ചിമ നേപ്പാളിലെ മനാങ് ജില്ലയിൽ ഹിമപാതം. 7,126 മീറ്റർ ഉയരമുള്ള ഹിംലംഗ് ഹിമാൽ പർവതത്തിൻ്റെ ബേസ് ക്യാമ്പിലുണ്ടായ അപകടത്തിൽ പർവതാരോഹകർ അടക്കം 10 പേരെ കാണാതായി. ഞായറാഴ്ചയാണ് ഹിമപാതമുണ്ടായത്. തുടർച്ചയായ നാല് ദിവസമായി നേപ്പാളിൽ കനത്ത മഴയും മഞ്ഞുവീഴ്ചയും തുടരുകയാണ്. ഇതിനെ തുടർന്ന് രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ പ്രളയവും ഉരുൾപൊട്ടലും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. വിവിധ ഏജൻസികളിൽ നിന്നുള്ള പർവതാരോഹകരാണ് അപകടത്തിൽപ്പെട്ടത്. കാലാവസ്ഥാ മുന്നറിയിപ്പിനെ തുടർന്ന് ഭൂരിഭാഗം പർവതാരോഹകരും ബേസ് ക്യാമ്പിൽ

Continue Reading
നവരാത്രി–ദീപാവലി തിരക്ക്; ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് കെഎസ്ആർടിസിയുടെ പ്രത്യേക സർവീസുകൾ
Kerala
0 min read
3.2k

നവരാത്രി–ദീപാവലി തിരക്ക്; ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് കെഎസ്ആർടിസിയുടെ പ്രത്യേക സർവീസുകൾ

സെപ്റ്റംബർ 27, 2026
0

നവരാത്രി പൂജ, ദീപാവലി ആഘോഷങ്ങളോടനുബന്ധിച്ചുള്ള യാത്രാത്തിരക്ക് കണക്കിലെടുത്ത് കെഎസ്ആർടിസി പ്രത്യേക അന്തർസംസ്ഥാന സർവീസുകൾ പ്രഖ്യാപിച്ചു. ഒക്ടോബർ 14 മുതൽ നവംബർ 14 വരെ ബെംഗളൂരു, മൈസൂരു, ചെന്നൈ എന്നിവിടങ്ങളിൽ നിന്ന് കേരളത്തിലെ വിവിധ കേന്ദ്രങ്ങളിലേക്കും തിരിച്ചും അധിക ബസുകൾ സർവീസ് നടത്തും. യാത്രക്കാർക്ക് മുൻകൂട്ടി ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനുള്ള ഓൺലൈൻ റിസർവേഷൻ സൗകര്യവും ആരംഭിച്ചിട്ടുണ്ട്. ബെംഗളൂരുവിൽ നിന്ന് കോഴിക്കോട്, മലപ്പുറം, തൃശൂർ, നിലമ്പൂർ, പൊന്നാനി, എറണാകുളം, ചങ്ങനാശേരി, പാലാ, ആലപ്പുഴ,

Continue Reading
ഏഷ്യൻ ഗെയിംസ്; വനിതാ സിംഗിൾസ് സ്ക്വാഷിൽ അനാഹത് സിങ്ങിന് വെള്ളി
Sports
1 min read
3.0k

ഏഷ്യൻ ഗെയിംസ്; വനിതാ സിംഗിൾസ് സ്ക്വാഷിൽ അനാഹത് സിങ്ങിന് വെള്ളി

സെപ്റ്റംബർ 27, 2026
0

ഏഷ്യൻ ഗെയിംസിലെ വനിതാ സിംഗിൾസ് സ്ക്വാഷിൽ ഇന്ത്യയുടെ അനാഹത് സിങ്ങിന് വെള്ളി മെഡൽ. ഫൈനലിൽ മലേഷ്യയുടെ സിവാസംഗരി സുബ്രഹ്മണ്യത്തോട് പരാജയപ്പെട്ടെങ്കിലും 18കാരിയായ അനാഹത് ചരിത്രനേട്ടം സ്വന്തമാക്കി. ഏഷ്യൻ ഗെയിംസിലെ വനിതാ സിംഗിൾസ് സ്ക്വാഷിൽ വെള്ളി മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ താരമെന്ന നേട്ടമാണ് അനാഹത് സ്വന്തമാക്കിയത്. ഫൈനലിൽ മികച്ച പോരാട്ടം നടത്തിയെങ്കിലും സിവാസംഗരിയുടെ മുന്നേറ്റം തടയാൻ അനാഹതിന് സാധിച്ചില്ല. ഇതോടെ ഈ ഏഷ്യൻ ഗെയിംസിൽ സ്ക്വാഷിൽ ഇന്ത്യയുടെ രണ്ടാമത്തെ വെള്ളി

Continue Reading
ധാർമ്മിക വിദ്യാർത്ഥിത്വം കാലത്തിൻ്റെ ആവശ്യം: സലീം കെ.കെ
Association News
1 min read
3.1k

ധാർമ്മിക വിദ്യാർത്ഥിത്വം കാലത്തിൻ്റെ ആവശ്യം: സലീം കെ.കെ

സെപ്റ്റംബർ 27, 2026
0

ധാർമ്മിക മൂല്യങ്ങളിൽ അടിയുറച്ചു നിന്നുകൊണ്ട് ആധുനിക വിദ്യാഭ്യാസം നേടുന്ന വിദ്യാർത്ഥിത്വത്തെയാണ് പുതിയ കാലം ആവശ്യപ്പെടുന്നതെന്ന് എസ്.കെ.എസ്.എസ്.എഫ് ബാംഗ്ലൂർ ജില്ലാ ജനറൽ സെക്രട്ടറി സലീം കെ.കെ പറഞ്ഞു. ലഹരിയും അരാജകത്വവും യുവതലമുറയെ വഴിതെറ്റിക്കുന്ന ഈ കാലഘട്ടത്തിൽ ധാർമ്മിക ബോധമുള്ള വിദ്യാർത്ഥി സമൂഹത്തെ വാർത്തെടുക്കാൻ സമസ്‌തയുടെ വിദ്യാർത്ഥി പ്രസ്ഥാനം എസ്.കെ.എസ്.എസ്.എഫ് എന്നും പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മൈസൂർ റോഡ് എം.എം.എ ക്രസന്റ് സ്കൂളിലെ എ ബി കാദർ ഹാജി ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന

Continue Reading
തമിഴ്നാട്ടിൽ ക്രമസമാധാന വിഭാഗത്തെ വിവരാവകാശ നിയമത്തിൽ നിന്ന് ഒഴിവാക്കി സർക്കാർ
India
1 min read
2.7k

തമിഴ്നാട്ടിൽ ക്രമസമാധാന വിഭാഗത്തെ വിവരാവകാശ നിയമത്തിൽ നിന്ന് ഒഴിവാക്കി സർക്കാർ

സെപ്റ്റംബർ 27, 2026
0

തമിഴ്നാട്ടിലെ ക്രമസമാധാന വിഭാഗത്തെ വിവരാവകാശ നിയമത്തിൻ്റെ(RTI) പരിധിയിൽ നിന്ന് ഒഴിവാക്കി സംസ്ഥാന സർക്കാർ ഉത്തരവിറക്കി. ക്രമസമാധാന വിഭാഗം രഹസ്യാന്വേഷണ വിഭാഗത്തിൻ്റെ സ്വഭാവത്തിൽ പ്രവർത്തിക്കുന്നതിനാൽ വിവരങ്ങൾ പുറത്തുവിടുന്നത് ആഭ്യന്തര സുരക്ഷയെ ബാധിക്കുമെന്ന വിലയിരുത്തലിലാണ് നടപടി. 2005ലെ വിവരാവകാശ നിയമത്തിലെ സെക്ഷൻ 24(4) പ്രകാരം സംസ്ഥാന സർക്കാരുകൾക്ക് ലഭിച്ച പ്രത്യേക അധികാരം ഉപയോഗിച്ചാണ് ഒഴിവാക്കൽ നടപ്പാക്കിയത്. ഇതുസംബന്ധിച്ച ഉത്തരവ് തമിഴ്നാട് ഹ്യൂമൻ റിസോഴ്സ് മാനേജ്മെന്റ് വകുപ്പ് പുറപ്പെടുവിക്കുകയും സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിക്കുകയും ചെയ്തു.

Continue Reading
ഏഷ്യൻ ഗെയിംസ് സ്ക്വാഷിൽ അഭയ് സിങ്ങിന് വെള്ളി
Sports
1 min read
3.1k

ഏഷ്യൻ ഗെയിംസ് സ്ക്വാഷിൽ അഭയ് സിങ്ങിന് വെള്ളി

സെപ്റ്റംബർ 27, 2026
0

ഏഷ്യൻ ഗെയിംസിലെ പുരുഷ സിംഗിൾസ് സ്ക്വാഷിൽ ഇന്ത്യയുടെ അഭയ് സിങ്ങിന് വെള്ളി മെഡൽ. ഫൈനലിൽ നിലവിലെ ഏഷ്യൻ ഗെയിംസ് ചാമ്പ്യനായ മലേഷ്യയുടെ എൻ എയിൻ യോവിനോടാണ് അഭയ് തോൽവി വഴങ്ങിയത്. മത്സരത്തിൽ മികച്ച തുടക്കമിട്ട അഭയ് ഒരു ഘട്ടത്തിൽ 4-2ന് മുന്നിലെത്തിയിരുന്നു. എന്നാൽ തുടർച്ചയായ പിഴവുകൾ തിരിച്ചടിയായതോടെ എയിൻ യോവ് മത്സരത്തിലേക്ക് തിരിച്ചെത്തി. നിർണായക ഘട്ടത്തിൽ 6-5ന് മുന്നിലെത്തിയ മലേഷ്യൻ താരം പിന്നീട് മത്സരം നിയന്ത്രണത്തിലാക്കുകയായിരുന്നു. സെമിഫൈനലിൽ പാകിസ്ഥാൻ്റെ മുഹമ്മദ്

Continue Reading
കോഴിക്കോട്–ബംഗളൂരു റൂട്ടിൽ ‘നവകേരള ബസ്’ സൂപ്പർഹിറ്റ്; പ്രതിദിനം 60,000 രൂപ വരെ കളക്ഷൻ
Kerala
0 min read
2.8k

കോഴിക്കോട്–ബംഗളൂരു റൂട്ടിൽ ‘നവകേരള ബസ്’ സൂപ്പർഹിറ്റ്; പ്രതിദിനം 60,000 രൂപ വരെ കളക്ഷൻ

സെപ്റ്റംബർ 27, 2026
0

കോഴിക്കോട്–ബംഗളൂരു റൂട്ടിൽ സർവീസ് നടത്തുന്ന കെഎസ്ആർടിസിയുടെ ‘നവകേരള ബസ്’ ഗരുഡ പ്രീമിയം സർവീസ് മികച്ച വരുമാനം നേടുന്നു. പ്രതിദിനം ശരാശരി 55,000 മുതൽ 60,000 രൂപ വരെയാണ് കളക്ഷൻ. രാവിലെ 8.25ന് കോഴിക്കോട്ട് നിന്ന് പുറപ്പെടുന്ന ബസ് വൈകിട്ട് 4.30ഓടെ ബംഗളൂരുവിലെത്തും. ബംഗളൂരുവിൽ നിന്ന് രാത്രി 10.30ന് പുറപ്പെട്ട് രാവിലെ കോഴിക്കോട്ടെത്തും. ശരാശരി 1,000 രൂപയാണ് ടിക്കറ്റ് നിരക്ക്. യാത്രക്കാരുടെ തിരക്കിനനുസരിച്ച് നിരക്കിൽ മാറ്റമുണ്ടാകുന്ന ഡൈനാമിക് പ്രൈസിങ് സംവിധാനവും നിലവിലുണ്ട്.

Continue Reading
ഗ്യാനേഷ് കുമാറിനെതിരെ പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കുന്നു; ഒപ്പ് ശേഖരണം തുടങ്ങി
India
0 min read
3.1k

ഗ്യാനേഷ് കുമാറിനെതിരെ പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കുന്നു; ഒപ്പ് ശേഖരണം തുടങ്ങി

സെപ്റ്റംബർ 27, 2026
0

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കുന്നു. ഇതിൻ്റെ ഭാഗമായി പൊതുജനങ്ങളിൽ നിന്ന് വ്യാപകമായി ഒപ്പ് ശേഖരിച്ച് രാഷ്ട്രപതിക്ക് പരാതി നൽകാനാണ് നീക്കം. ഗ്യാനേഷ് കുമാറിനെ നീക്കണമെന്ന ആവശ്യം ഉൾപ്പെടെ പ്രതിപക്ഷ പാർട്ടികൾ ശക്തമായി ഉന്നയിച്ചുവരികയാണ്. ഡൽഹിയിൽ പ്രതിഷേധം ശക്തമാകാനുള്ള സാധ്യത കണക്കിലെടുത്ത് സുരക്ഷയും വർധിപ്പിച്ചിട്ടുണ്ട്. ജന്തർ മന്തർ ഉൾപ്പെടെയുള്ള മേഖലകളിൽ പ്രതിഷേധങ്ങൾ നടക്കുന്നതിനാൽ ഡൽഹി പൊലീസിനെയും അർധസൈനിക വിഭാഗങ്ങളെയും ഉൾപ്പെടുത്തി പ്രത്യേക ഏകോപന സംവിധാനം ഒരുക്കുന്ന

Continue Reading