ബെംഗളൂരുവിൽ ലാൻഡിങ്ങിനിടെ ഇൻഡിഗോ വിമാനത്തിന് ടെയിൽ സ്ട്രൈക്ക്; യാത്രക്കാർ സുരക്ഷിതർ
കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ലാൻഡിങ്ങിനിടെ ഇൻഡിഗോ വിമാനത്തിന് ടെയിൽ സ്ട്രൈക്ക്. ഗുവാഹത്തിയിൽ നിന്ന് ബെംഗളൂരുവിലേക്ക് എത്തിയ എയർബസ് A321 നിയോ വിമാനമാണ് അപകടസാധ്യതയേറിയ റൺവേ കോൺടാക്റ്റിൽപ്പെട്ടത്. മോശം കാലാവസ്ഥയും ശക്തമായ കാറ്റുമാണ് ലാൻഡിങ്ങിനിടെ വെല്ലുവിളിയായത്. ആദ്യ ശ്രമത്തിൽ ലാൻഡ് ചെയ്യാൻ കഴിയാതെ വിമാനം വീണ്ടും ലാൻഡിങ്ങിന് ശ്രമിക്കുന്നതിനിടെയാണ് പിൻഭാഗം റൺവേയിൽ തട്ടിയത്. വിമാനത്തിലുണ്ടായിരുന്ന 225 യാത്രക്കാരും സുരക്ഷിതരാണെന്ന് അധികൃതർ അറിയിച്ചു. ഇന്നലെയായിരുന്നു സംഭവം. ലാൻഡിങ്ങിനിടെയോ ടേക്ക് ഓഫിനിടെയോ വിമാനത്തിൻ്റെ വാൽഭാഗം
സുവർണ്ണ കർണാടക കേരള സമാജം പീനിയ-ദാസറഹള്ളി സോണിൻ്റെ കുടുംബ സംഗമവും ഓണാഘോഷവും
സുവർണ്ണ കർണാടക കേരള സമാജം പീനിയ ദാസറഹള്ളി സോണിൻ്റെ നേതൃത്വത്തിൽ കുടുംബ സംഗമവും ഓണാഘോഷവും സംഘടിപ്പിച്ചു. സുവർണ്ണ കർണാടക കേരള സമാജം സംസ്ഥാന അദ്ധ്യക്ഷൻ എ.ആർ.രാജേന്ദ്രൻ, ജില്ലാ പ്രസിഡണ്ട് സന്തോഷ് തൈക്കാട്ടിൽ, ജില്ലാ സെക്രട്ടറി മഞ്ജുനാഥ്, ജാലഹള്ളി ശബരി സ്കൂൾ ഡയറക്ടർ ദേവകി അന്തർജനം തുടങ്ങിയവർ പങ്കെടുത്തു. സോൺ ചെയർമാൻ ഷിബു ജോൺ, കൺവീനർ പ്രസാദ് പി എൽ, ഫൈനാൻസ് കൺവീനർ ദിനേശ് നമ്പൂതിരി, വൈസ് ചെയർമാൻമാരായ, ഉണ്ണിത്താൻ, രമേശ്
ബെംഗളൂരുവിലെ 183 തടാകങ്ങളിൽ 134 എണ്ണവും കയ്യേറ്റ ഭീഷണിയിൽ; ഗ്രേറ്റർ ബെംഗളൂരു അതോറിറ്റി കണക്കുകൾ പുറത്ത്
ബെംഗളൂരു നഗരത്തിലെ ഗ്രേറ്റർ ബെംഗളൂരു അതോറിറ്റിയുടെ കീഴിലുള്ള 183 തടാകങ്ങളിൽ 49 എണ്ണം മാത്രമാണ് കയ്യേറ്റമുക്തമെന്ന് സിവിക് ബോഡിയുടെ കണക്കുകൾ പറയുന്നു. ഭൂമിയുടെ വില ഉയർന്നതോടെ നഗരത്തിലെ തടാക ഭൂമികളിലെ കയ്യേറ്റം വ്യാപകമായതായി കണക്കുകൾ വ്യക്തമാക്കുന്നു. 39 തടാകങ്ങളിൽ സർക്കാർ ഏജൻസികൾ കയ്യേറിയതായും 78 തടാകങ്ങളിൽ സർക്കാർ ഏജൻസികൾക്കും സ്വകാര്യ വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും കയ്യേറ്റമുണ്ടെന്നും റിപ്പോർട്ട് ചെയ്തു. പലയിടത്തും തടാകഭൂമി കളിസ്ഥലങ്ങളും പാർക്കുകളുമായി മാറ്റിയിട്ടുണ്ട്. ചില തടാകഭൂമികളിൽ ബെംഗളൂരു വാട്ടർ
ബാങ്ക് ജീവനക്കാർ ഇന്നുമുതൽ ദേശവ്യാപകമായി നടത്താനിരുന്ന പണിമുടക്ക് പിൻവലിച്ചു
ബാങ്ക് ജീവനക്കാർ സെപ്റ്റംബർ 28 മുതൽ 30 വരെ നടത്താനിരുന്ന മൂന്ന് ദിവസത്തെ പണിമുടക്ക് പിൻവലിച്ചു. ബാങ്ക് യൂണിയനുകളുടെ കൂട്ടായ്മയായ യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസ് (യുഎഫ്ബിയു) ആണ് സമരം മാറ്റിവച്ചതായി അറിയിച്ചത്. ഇന്ത്യൻ ബാങ്ക്സ് അസോസിയേഷനുമായി (ഐബിഎ) നടത്തിയ ചർച്ചയ്ക്ക് പിന്നാലെയാണ് തീരുമാനം. ആഴ്ചയിൽ അഞ്ച് ദിവസം മാത്രം ബാങ്കുകൾ പ്രവർത്തിക്കുന്ന രീതിയിലേക്ക് മാറ്റണമെന്ന ജീവനക്കാരുടെ പ്രധാന ആവശ്യം പഠിക്കാൻ ഐബിഎയും യുഎഫ്ബിയുവും ചേർന്ന് ഉന്നതതല സമിതി
വെസ്റ്റ് ഇൻഡീസിനെതിരായ ആദ്യ ഏകദിനത്തിൽ ഇന്ത്യയ്ക്ക് എട്ട് വിക്കറ്റ് ജയം; കോഹ്ലിക്കും ഗില്ലിനും സെഞ്ചുറി
കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടന്ന വെസ്റ്റ് ഇൻഡീസിനെതിരായ ആദ്യ ഏകദിനത്തിൽ ഇന്ത്യയ്ക്ക് എട്ട് വിക്കറ്റിൻ്റെ തകർപ്പൻ ജയം. വെസ്റ്റ് ഇൻഡീസ് ഉയർത്തിയ 296 റൺസ് വിജയലക്ഷ്യം ഇന്ത്യ 41.4 ഓവറിൽ രണ്ട് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി മറികടന്നു. വിരാട് കോഹ്ലിയുടെയും ക്യാപ്റ്റൻ ശുഭ്മൻ ഗില്ലിൻ്റെയും സെഞ്ചുറികളാണ് ഇന്ത്യയുടെ വിജയത്തിന് കരുത്തായത്. 88 പന്തിൽ 10 ഫോറും ഒമ്പത് സിക്സും സഹിതം 139 റൺസെടുത്ത കോഹ്ലി ഏകദിന ക്രിക്കറ്റിൽ 15,000 റൺസ്
പ്ലസ് ടു വിദ്യാർഥിനിയോട് അപമര്യാദയായി പെരുമാറിയെന്ന പരാതി; കെഎസ്ആർടിസി കണ്ടക്ടർക്ക് സസ്പെൻഷൻ
ഗുരുവായൂർ–എറണാകുളം റൂട്ടിൽ സർവീസ് നടത്തുന്ന എറണാകുളം ഡിപ്പോയിലെ ആർ.എസ്.എ 173 ‘പ്രിയദർശിനി’ ബസിൽ പ്ലസ് ടു വിദ്യാർഥിനിയോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയിൽ കണ്ടക്ടറെ സസ്പെൻഡ് ചെയ്തു. ശനിയാഴ്ച യാത്രയ്ക്കിടെ സീറോ ടിക്കറ്റ് ആവശ്യപ്പെട്ട വിദ്യാർഥിനിയോട് ടിക്കറ്റ് നൽകാനാകില്ലെന്ന് കണ്ടക്ടർ പറഞ്ഞതിനെ തുടർന്നാണ് തർക്കമുണ്ടായതെന്നാണ് പരാതി. തുടർന്ന് വിദ്യാർഥിനിയെ അപമാനിക്കുന്ന തരത്തിൽ സംസാരിക്കുകയും സ്ത്രീത്വത്തെ അവഹേളിക്കുന്ന പരാമർശം നടത്തുകയും ചെയ്തെന്നാണ് പരാതിയിലെ ആരോപണം. മറ്റ് ചില യാത്രക്കാരോടും കണ്ടക്ടർ മോശമായി പെരുമാറിയതായി
ബാംഗ്ലൂർ മെട്രോ ചാരിറ്റബൾ ട്രസ്റ്റിൻ്റെ ഓഫീസ് ഉദ്ഘാടനം ചെയ്തു
ബാംഗ്ലൂർ മെട്രോ ചാരിറ്റബിൾ ട്രസ്റ്റിൻ്റെ പുതിയ ഓഫീസിൻ്റെ ഉദ്ഘാടനം ശിവകോട്ട വൃന്ദാവൻ ലേ ഔട്ടിൽ നടന്ന ചടങ്ങിൽ ബിഎംസിസി പ്രസിഡണ്ട് അഡ്വ ശ്രീകുമാർ, ബാംഗ്ലൂർ കേരള സമാജം മല്ലേശ്വരം സോൺ ചെയർമാൻ പോൾ പീറ്റർ എന്നിവർ ചേർന്ന് നിർവ്വഹിച്ചു. ജനറൽ സിക്രട്ടറി പി.ടി മാധവൻ സ്വാഗതവും വൈസ് പ്രസിഡണ്ട് സനൽദാസ് ചെയർപേർസൺ നീതു കൃഷ്ണ, കേരള സമാജം മല്ലേശ്വരം സോൺ ഫിനാൻസ് കൺവീനർ പ്രദീപ്, മല്ലേശ്വരം സോൺ വനിതാ വിഭാഗം
വിമാനപുര കൈരളീ നിലയത്തിൽ കഥകളിയുടെ വർണവസന്തം; കഥകളി സന്ധ്യ നവ്യാനുഭവമായി
വിമാനപുര കൈരളീ നിലയം സ്കൂളിൽ 2023 മുതൽ നടന്നു വരുന്ന കഥകളി വേഷ പഠന കളരിയിലെ വിദ്യാർത്ഥികൾ അവതരിപ്പിച്ച കഥകളി സന്ധ്യ ആസ്വാദർക്ക് നവ്യാനുഭൂതിയായി. പച്ച, മിനുക്ക് വേഷങ്ങളിലായി ഉത്തരാസ്വയംവരം, സുഭദ്രാഹരണം, ലവണാസുരവധം, ഗീതോപദേശം എന്നീ നാലു കഥകളിലെ പ്രധാന ഭാഗങ്ങൾ ആണ് അവതരിക്കപ്പെട്ടത്. സ്കൂൾ കുട്ടികൾ മുതൽ ജോലിയിൽ നിന്നും വിരമിച്ചവർ വരെ ഉൾപ്പെടുന്ന ഈ കഥകളി വിദ്യാർഥികൾ 2025ൽ അരങ്ങേറ്റം കഴിഞ്ഞവർ ആണ്. ഉത്തരാസ്വയംവരത്തിലെ അരവിന്ദ മിഴിമാരെ
കർണാടക മലയാളി കോൺഗ്രസ്സ് സംസ്ഥാന എക്സിക്യൂട്ടീവ് യോഗം
കർണാടക മലയാളി കോൺഗ്രസ്സ് സംസ്ഥാന എക്സിക്യൂട്ടീവ് യോഗം ഇന്ദിരാനഗറിൽവെച്ച് നടന്നു.കെ എം സി സംസ്ഥാന പ്രസിഡണ്ട് സുനിൽ തോമസ് മണ്ണിൽ അധ്യക്ഷത വഹിച്ചു. കോൺഗ്രസ്സ് നേതാവ് ഹിദുർമുഹമ്മദിൻ്റെ നിര്യാണത്തിൽ യോഗം അനുശോചനം രേഖപ്പെടുത്തി. നവംബറിൽ കെ എം സി സംസ്ഥാന കമ്മറ്റിയുടെ പുനഃസംഘടനയും കെ എം സി കുടുംബ സംഗമവും, കന്നഡ രാജ്യോത്സവവും നടത്തുമെന്ന് ഭാരവാഹികൾ അറിയിച്ചു. സംസ്ഥാന ഭാരവാഹികളായ അരുൺകുമാർ, മോണ്ടി മാത്യു, നന്ദകുമാർ കൂടത്തിൽ, ഡാനി ജോൺ,
ശ്രീ നാരായണ ഗുരു ധർമ്മ പ്രേരണ ചാരിറ്റബിൾ ട്രസ്റ്റ്, കർണാടകയുടെ 12-ാം വാർഷിക പൊതുയോഗം
ശ്രീ നാരായണ ഗുരു ധർമ്മ പ്രേരണ ചാരിറ്റബിൾ ട്രസ്റ്റ്, കർണാടകയുടെ 12-ാം വാർഷിക പൊതുയോഗം 2026 സെപ്റ്റംബർ 27-ന് ട്രസ്റ്റിൻ്റെ രജിസ്റ്റേർഡ് ഓഫീസിൽ പ്രസിഡണ്ട് പി. എ. കുമാരൻ്റെ അധ്യക്ഷതയിൽ ചേർന്നു. വൈസ് പ്രസിഡണ്ട് ഹരിലാൽ കെ. പി. സ്വാഗതം ആശംസിച്ചു. സെക്രട്ടറി നീതു രാജീവ് മുൻ വാർഷിക പൊതുയോഗത്തിൻ്റെ മിനിറ്റ്സും വാർഷിക പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ചു. ട്രഷറർ രാജശ്രീ പി. എസ്. സാമ്പത്തിക വർഷത്തെ ഓഡിറ്റ് ചെയ്ത കണക്കുകളും