ശ്രീ നാരായണ ഗുരു ധർമ്മ പ്രേരണ ചാരിറ്റബിൾ ട്രസ്റ്റ്, കർണാടകയുടെ 12-ാം വാർഷിക പൊതുയോഗം 2026 സെപ്റ്റംബർ 27-ന് ട്രസ്റ്റിൻ്റെ രജിസ്റ്റേർഡ് ഓഫീസിൽ പ്രസിഡണ്ട് പി. എ. കുമാരൻ്റെ അധ്യക്ഷതയിൽ ചേർന്നു. വൈസ് പ്രസിഡണ്ട് ഹരിലാൽ കെ. പി. സ്വാഗതം ആശംസിച്ചു.

സെക്രട്ടറി നീതു രാജീവ് മുൻ വാർഷിക പൊതുയോഗത്തിൻ്റെ മിനിറ്റ്സും വാർഷിക പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ചു. ട്രഷറർ രാജശ്രീ പി. എസ്. സാമ്പത്തിക വർഷത്തെ ഓഡിറ്റ് ചെയ്ത കണക്കുകളും ബജറ്റും അവതരിപ്പിച്ചു.

പുതിയ കാലയളവിലേക്കുള്ള ബോർഡ് ഓഫ് ട്രസ്റ്റീസ് അംഗങ്ങളായി പി. രാജീവ് കുമാർ, പി. എ. കുമാരൻ, ഹരിദാസ് പി. ആർ, എ. വി. നാരായണൻ, ഹരിദാസൻ ജെ, കെ. പി. ഹരിലാൽ, ധർമ്മരാജൻ വി. യു, ബാബു പുരുഷോത്തമൻ, പുഷ്പ രാജീവ്, മനോഹരൻ കെ, മോഹൻ കെ. എസ്, അഡ്വ. സുരേന്ദ്രൻ കെ. എൻ, ഗോപാലകൃഷ്ണൻ എസ്, പ്രേമരാജൻ പി. വി, നീതു രാജീവ്, ലത മനോഹർ, പ്രിജോ പ്രേമരാജൻ, സദാശിവൻ എസ്, രാജശ്രീ പി. എസ്, ഷൈജു വി. എം, തങ്കപ്പൻ എൻ, പ്രദീപ് കുമാർ ആർ, കുസുമിജ സത്യൻ എന്നിവരെ തിരഞ്ഞെടുത്തു.

ട്രസ്റ്റിൻ്റെ പ്രവർത്തനങ്ങളെയും ഭാവി പ്രവർത്തനങ്ങളെയും സംബന്ധിച്ച് അംഗങ്ങൾ വിവിധ വിഷയങ്ങൾ ചർച്ച ചെയ്തു. ജോയിന്റ് സെക്രട്ടറി പ്രിജോ പ്രേമരാജൻ നന്ദി രേഖപ്പെടുത്തി. ശാന്തിമന്ത്രത്തോടെ യോഗം സമാപിച്ചു.

Related Posts