പ്രതിഷേധം ശക്തം; രാജിവയ്ക്കില്ലെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ
രാജ്യമാകെ പ്രതിപക്ഷ പ്രതിഷേധം ശക്തമാകുന്നതിനിടെ രാജിവയ്ക്കില്ലെന്ന നിലപാടിൽ ഉറച്ച് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ. തിരഞ്ഞെടുപ്പ് കമ്മീഷൻ്റെ നടപടികൾക്കെതിരെ കോൺഗ്രസ് രാജ്യവ്യാപകമായി പ്രതിഷേധ മാർച്ചുകൾ സംഘടിപ്പിച്ചു. സിപിഎം നേതൃത്വത്തിലുള്ള ഇടത് പാർട്ടികളും ഡൽഹിയിൽ പ്രതിഷേധവുമായി രംഗത്തെത്തി. ഡിസിസികളുടെ നേതൃത്വത്തിലായിരുന്നു വിവിധ സംസ്ഥാനങ്ങളിൽ കോൺഗ്രസിൻ്റെ പ്രതിഷേധം. ഡൽഹിയിൽ സിപിഎം ആസ്ഥാനമായ എകെജി ഭവന് മുന്നിൽ നിന്ന് ജനറൽ സെക്രട്ടറി എം.എ. ബേബിയുടെ നേതൃത്വത്തിൽ ഭഗത് സിംഗ് സ്മാരകത്തിലേക്ക് ഇടത് നേതാക്കൾ
ബ്യാറ്റരായണപുര നിയോജക മണ്ഡലത്തിൻ്റെ ഓണാഘോഷം സംഘടിപ്പിച്ചു
ബ്യാറ്റരായണപുര നിയോജകമണ്ഡലത്തിൻ്റെ നേതൃത്വത്തിൽ വിവിധ പരിപാടികളോടെ ഓണാഘോഷം സംഘടിപ്പിച്ചു. ബ്യാറ്റരായണപുര നിയോജക മണ്ഡലം എം എൽ എയും ബാംഗ്ലൂർ നഗര വികസന മന്ത്രിയുമായ കൃഷ്ണബൈരഗൗഡ, പത്നി മീനാക്ഷി ബൈരഗൗഡ എന്നിവരുടെ നേതൃത്വത്തിൽ ജക്കൂരിലെ അമര കൺവെൻഷൻ ഹാളിലായിരുന്നു ഓണാഘോഷം. നിരവധി മലയാളികളും മലയാളി സംഘടനകളെ പ്രതിനിധീകരിച്ച് ഭാരവാഹികളും ഓണാഘോഷത്തിൽ പങ്കെടുത്തു. ഓണാഘോഷത്തിൻ്റെ ഭാഗമായി നൃത്തം, ഗാനാലാപനം, ഫാഷൻ ഷോ, വിവിധ ഗ്രൂപ്പ് പ്രകടനങ്ങൾ എന്നിവയും സംഘടിപ്പിച്ചു. ഇതോടൊപ്പം അത്തപ്പൂക്കളം മത്സരവും
ലക്ഷ്മിപ്രിയയുടെ ഹർജിയിൽ സർക്കാരിന് നോട്ടീസ്; അമ്മ സംഘടനയ്ക്കായി പ്രത്യേക കോടതി തന്നെ വേണമല്ലോയെന്ന് കോടതി
നടി അൻസിബ ഹസൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ രജിസ്റ്റർ ചെയ്ത എഫ്.ഐ.ആർ റദ്ദാക്കണമെന്നാവശ്യപ്പെട്ട് നടി ലക്ഷ്മിപ്രിയ സമർപ്പിച്ച ഹർജിയിൽ ഹൈക്കോടതി സർക്കാരിന് നോട്ടീസ് അയച്ചു. കേസ് പരിഗണിക്കുന്നതിനിടെ വിഷയത്തിൽ കോടതി വിമർശനപരമായ പരാമർശങ്ങളും നടത്തി. നിരവധി പൊതുപ്രശ്നങ്ങൾ നിലനിൽക്കുമ്പോൾ ഇത്തരം വിഷയങ്ങൾ പരിഗണിക്കാനാണോ സമയമെന്നും, അമ്മ സംഘടനയ്ക്കായി പ്രത്യേക കോടതി തന്നെ വേണമല്ലോയെന്നും കോടതി പരിഹസിച്ചു. അതേസമയം, ലക്ഷ്മിപ്രിയക്കെതിരായ കേസിൽ സ്ത്രീത്വത്തെ അപമാനിച്ചതിനുള്ള ബി.എൻ.എസ് 74-ാം വകുപ്പ് ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് പാലാരിവട്ടം
ഏഷ്യൻ ഗെയിംസ് ബോക്സിംഗ്: ഇന്ത്യയുടെ ലവ്ലിന ബോർഗോഹെയ്ൻ വനിതകളുടെ സെമിയിൽ
ഏഷ്യൻ ഗെയിംസ് ബോക്സിംഗിൽ ഇന്ത്യയുടെ ലവ്ലിന ബോർഗോഹെയ്ൻ വനിതകളുടെ സെമിയിൽ. ഇതോടെ ഇന്ത്യക്ക് ഒരു മെഡൽ ഉറപ്പായി. വനിതകളുടെ 75 കിലോഗ്രാമിൽ സെമിയിലെത്തിയതോടെയാണ് ലവ്ലിന മെഡൽ ഉറപ്പാക്കിയത് ക്വാർട്ടർ ഫൈനലിൽ 5-0 ത്തിന് ദക്ഷിണ കൊറിയയുടെ സിയോംഗ് സുയോണിനെയാണ് ലവ്ലിന പരാജയപ്പെടുത്തിയത്.
കണ്ണൂരിൽ മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി പ്രതിഷേധം
കണ്ണൂർ നഗരത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശന് നേരെ യുവമോർച്ച പ്രവർത്തകർ കരിങ്കൊടി കാട്ടി പ്രതിഷേധിച്ചു. താണയിൽ മുഖ്യമന്ത്രിയുടെ വാഹനത്തിന് മുന്നിലേക്ക് ചാടിയെത്തിയായിരുന്നു പ്രവർത്തകരുടെ പ്രതിഷേധം. യുവമോർച്ച കണ്ണൂർ നോർത്ത് ജില്ലാ പ്രസിഡണ്ട് ഹേമന്ത് മാവിലക്കണ്ടിയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം കടന്നുപോകുന്നതിനിടെയാണ് പ്രവർത്തകർ കരിങ്കൊടിയുമായി റോഡിലേക്ക് എത്തിയത്. തുടർന്ന് പൊലീസ് പ്രവർത്തകരെ കസ്റ്റഡിയിലെടുത്ത് സ്ഥലത്തുനിന്ന് നീക്കി. മുഖ്യമന്ത്രിയുടെ യാത്രയ്ക്കിടെ പ്രതിഷേധങ്ങൾ ഉണ്ടാകുന്ന സാഹചര്യത്തിൽ സുരക്ഷ ശക്തമാക്കണമെന്ന് ഇന്റലിജൻസ് എഡിജിപി ജില്ലാ
വിപ്രോ ബെംഗളൂരു മാരത്തൺ വിവാദത്തിൽ; കുടിവെള്ളവും ശൗചാലയവും ഇല്ലെന്ന് പരാതി
വൻ ജനപങ്കാളിത്തത്തോടെ നടന്ന വിപ്രോ ബെംഗളൂരു മാരത്തണിൻ്റെ 13-ാം പതിപ്പ് സംഘാടനത്തിലെ വീഴ്ചകളെ തുടർന്ന് വിവാദത്തിൽ. കുടിവെള്ളത്തിൻ്റെ അപര്യാപ്തത, ആവശ്യത്തിന് ശൗചാലയങ്ങൾ ഒരുക്കാത്തത്, മോശം ജനക്കൂട്ട നിയന്ത്രണം തുടങ്ങിയവ ചൂണ്ടിക്കാട്ടി നിരവധി മത്സരാർഥികളാണ് രംഗത്തെത്തിയത്. എൻ.ഇ.ബി സ്പോർട്സ് സംഘടിപ്പിച്ച മാരത്തണിൽ 4,500-ലധികം പേർ പങ്കെടുത്തു. മാരത്തണിൽ പങ്കെടുത്ത ഷാസ് എ. ഖാൻ എക്സ് പ്ലാറ്റ്‌ഫോമിലൂടെയാണ് പ്രധാനമായും പരാതികൾ ഉന്നയിച്ചത്. ആറാം കിലോമീറ്റർ മുതൽ 16–17 കിലോമീറ്റർ വരെയുള്ള പല വാട്ടർ
ഏഷ്യൻ ഗെയിംസ്: അഫ്‌ഗാനിസ്ഥാനെതിരായ മത്സരം ഉപേക്ഷിച്ചു; പുരുഷ ക്രിക്കറ്റിൽ ഇന്ത്യ സെമിയിൽ
2026 ഏഷ്യൻ ഗെയിംസിലെ പുരുഷ ക്രിക്കറ്റിൽ ഇന്ത്യ സെമിഫൈനലിൽ പ്രവേശിച്ചു. അഫ്‌ഗാനിസ്ഥാനെതിരായ ക്വാർട്ടർ ഫൈനൽ കനത്ത മഴയെ തുടർന്ന് ഉപേക്ഷിച്ചതോടെയാണ് ഇന്ത്യയുടെ സെമി പ്രവേശനം ഉറപ്പായത്. നിഷ്ഹിനിലെ കൊരോജി സ്പോർട്സ് പാർക്കിലായിരുന്നു മത്സരം നടക്കേണ്ടിയിരുന്നത്. മഴ തുടരുന്നതിനാൽ മത്സരം നടത്താൻ കഴിയാതെ വന്നതോടെ റാങ്കിങ്ങിൽ മുന്നിലുള്ള ഇന്ത്യയെ വിജയിയായി പ്രഖ്യാപിക്കുകയായിരുന്നു.
അരുണോദയ ഫ്രണ്ട്സ് വെൽഫെയർ അസോസിയേഷൻ്റെ 30-ാം വാർഷികവും ഓണാഘോഷവും ഒക്ടോബർ 4ന്
അരുണോദയ ഫ്രണ്ട്സ് വെൽഫെയർ അസോസിയേഷൻ്റെ 30-ാം വാർഷികവും ഓണാഘോഷവും ‘ഉണർവ്-26’ വിപുലമായി സംഘടിപ്പിക്കുന്നു. യെലഹങ്ക എയർപോർട്ട് റോഡ് ശിവനഹള്ളിയിലെ മധുര മിലാന കൺവെൻഷൻ സെന്ററിലാണ് ആഘോഷപരിപാടികൾ നടക്കുന്നത്. ഓണാഘോഷത്തോടനുബന്ധിച്ച് വിവിധ കലാ-സാംസ്കാരിക പരിപാടികൾ അരങ്ങേറും. ചടങ്ങിൽ വിശിഷ്ടാതിഥിയായി യലഹങ്ക എം എൽ എ എസ്.ആർ.വിശ്വനാഥ് പങ്കെടുക്കും. കൂടാതെ രാഷ്ട്രീയ-സാംസ്കാരിക രംഗത്തെ പ്രമുഖരായ വി. ടി.ബൽറാംഎം എൽ എ, സിനിമാതാരവും നർത്തകിയുമായ ശ്രീദേവി ഉണ്ണി, സിനിമ നടി അഞ്ജു അരവിന്ദ്, ചീന
കുഴൽക്കിണറ്റിൽ വീണ് മൂന്ന് വയസുകാരിക്ക് ദാരുണാന്ത്യം
ഹരിയാനയിലെ ഫരീദാബാദിൽ കളിക്കുന്നതിനിടെ തുറന്നുകിടന്ന കുഴൽക്കിണറ്റിൽ വീണ് മൂന്ന് വയസുകാരിക്ക് ദാരുണാന്ത്യം. രാംദീൻ്റെ മകൾ നേഹയാണ് മരിച്ചത്. പത്ത് മണിക്കൂറോളം നീണ്ട രക്ഷാപ്രവർത്തനത്തിനൊടുവിൽ കുട്ടിയെ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഞായറാഴ്ച വൈകിട്ട് 5.30ഓടെയാണ് മറ്റ് കുട്ടികൾക്കൊപ്പം കളിക്കുകയായിരുന്ന നേഹ കുഴൽക്കിണറ്റിൽ വീണത്. സമീപത്ത് നിർത്തിയിട്ടിരുന്ന ട്രാക്ടറിൽ കയറി കളിക്കുന്നതിനിടെ കാൽവഴുതി താഴേക്ക് വീഴുകയായിരുന്നു. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് പൊലീസും ഫയർഫോഴ്സും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. കുഴൽക്കിണറിന് ചുറ്റും മണ്ണ്
മൈസൂരു ദസറ: വിനോദസഞ്ചാര പ്രചാരണ യാത്രയ്ക്ക് തുടക്കം
ദസറ ഘോഷയാത്ര കടന്നുപോകുന്ന രാജവീഥിയിൽ കർണാടക ടൂറിസം വകുപ്പ് സംഘടിപ്പിച്ച പ്രചാരണ യാത്രയ്ക്ക് തുടക്കമായി. വിനോദസഞ്ചാര മേഖലയെ ആഗോളതലത്തിൽ കൂടുതൽ ശ്രദ്ധേയമാക്കുന്നതിൻ്റെ ഭാഗമായി വിദേശ സഞ്ചാരികളെ ഉൾപ്പെടുത്തിയാണ് പരിപാടി സംഘടിപ്പിച്ചത്. മൈസൂരു കൊട്ടാരത്തിന് സമീപം നടന്ന ചടങ്ങ് മന്ത്രി കെ.ജെ. ജോർജ് ഉദ്ഘാടനം ചെയ്തു. സ്വിറ്റ്സർലൻഡിൽ നിന്നെത്തിയ വിനോദസഞ്ചാരികളായ പാട്രിക്, തോമസ് എന്നിവരെ മന്ത്രി റോസാപ്പൂവ് നൽകി സ്വീകരിച്ചു. തുടർന്ന് കൊട്ടാര പരിസരത്തുനിന്ന് ഹൈവേ സർക്കിളിലേക്ക് മിനി ദസറ ഘോഷയാത്ര