മുറ്റത്ത് കളിക്കുന്നതിനിടെ കിണറ്റിൽ വീണ് 2 വയസുകാരന് ദാരുണാന്ത്യം
കോട്ടയം പിണ്ണാക്കനാട് കളിക്കുന്നതിനിടെ കിണറ്റിൽ വീണ് രണ്ടുവയസുകാരന് ദാരുണാന്ത്യം. സി.എം.എസ് കോളനി കൊള്ളിക്കൊളവിൽ അലൻ–സുനീഷ ദമ്പതികളുടെ മകൻ ഇവാൻ അലക്സാണ് മരിച്ചത്. മുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിയെ കാണാതായതിനെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് കിണറ്റിൽ വീണ നിലയിൽ കണ്ടെത്തിയത്. തുടർന്ന് ഈരാറ്റുപേട്ടയിൽ നിന്ന് ഫയർഫോഴ്സ് സംഘം സ്ഥലത്തെത്തി കുട്ടിയെ കിണറ്റിൽ നിന്ന് പുറത്തെടുത്തെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കിണറിന് ഉയരമുള്ള ആൾമറ ഇല്ലാതിരുന്നതാണ് അപകടത്തിന് കാരണമെന്നാണ് അധികൃതരുടെ പ്രാഥമിക നിഗമനം. രക്ഷാപ്രവർത്തനത്തിനിടെ കിണറ്റിൽ
ഓണം ഒരുമയുടെയും സ്നേഹത്തിൻ്റെയും ആഘോഷം: വി എസ് ജോയ് എം എൽ എ
ഒരുമയുടെയും സ്നേഹത്തിൻ്റെയും മഹത്തായ സന്ദേശം നൽകുന്ന ആഘോഷമാണ് ഓണമെന്ന് വി എസ് ജോയ് എം എൽ എ അഭിപ്രായപ്പെട്ടു. ബാംഗ്ലൂർ കേരള സമാജം കെ ആർ. പുരം സോൺ സംഘടിപ്പിച്ച പൊന്നോണ സംഗമം 2026, കഗ്ഗദാസപുര വിജയ കിരൺ കൺവെൻഷൻ ഹാളിൽ ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സോൺ ചെയർമാൻ ഷിബു കെ എസ് അധ്യക്ഷത വഹിച്ചു. ബൈരതി ബസവരാജ് എം.എൽ.എ മുഖ്യാതിഥിയായിരുന്നു. ഐവാൻ നിഗ്ലി എക്സ് എം എൽ
കേരള സമാജം (രജി.) കർണാടക ഈസ്റ്റ് ഡിവിഷൻ ‘നമ്മ പൊന്നോണം 2026’ ആഘോഷിച്ചു
കേരള സമാജം (രജി.) കർണാടക ഈസ്റ്റ് ഡിവിഷൻ്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ‘നമ്മ പൊന്നോണം 2026 പി.സി. മോഹൻ എം പി ഉദ്ഘാടനം ചെയ്തു. ചന്നസാന്ദ്രയിലെ ശ്രീസായി കൺവെൻഷൻ സെന്ററിൽ നടന്ന ചടങ്ങിൽ നിരവധി മലയാളി കുടുംബങ്ങളും സാമൂഹിക-സാംസ്കാരിക പ്രവർത്തകരും പങ്കെടുത്തു. കേരളീയ സംസ്കാരത്തിൻ്റെയും പാരമ്പര്യത്തിൻ്റെയും വൈവിധ്യം വിളിച്ചോതിയ വിപുലമായ ഓണാഘോഷ പരിപാടികൾ രാവിലെ 9.30-ഓടെയാണ് ആരംഭിച്ചത്. കേരള സമാജം (രജി.) കർണാടക ഈസ്റ്റ് ഡിവിഷൻ ചെയർമാൻ ഷിജോ ഫ്രാൻസിസ് അധ്യക്ഷത
ഏഷ്യൻ ഗെയിംസ് ലോംഗ് ജംപിൽ മലയാളിത്തിളക്കം; എം ശ്രീശങ്കറിന് വെള്ളി
ഏഷ്യൻ ഗെയിംസിലെ പുരുഷ ലോങ്ജമ്പിൽ മലയാളി താരം എം. ശ്രീശങ്കറിന് വെള്ളി മെഡൽ. രണ്ടാം ശ്രമത്തിൽ 8.07 മീറ്റർ ദൂരം കണ്ടെത്തിയാണ് ശ്രീശങ്കർ രണ്ടാം സ്ഥാനത്തെത്തിയത്. ആദ്യ ശ്രമത്തിൽ 7.66 മീറ്ററും മൂന്നാം ശ്രമത്തിൽ 7.56 മീറ്ററുമായിരുന്നു താരത്തിൻ്റെ പ്രകടനം. നാലാം ശ്രമത്തിൽ കൂടുതൽ ദൂരം കണ്ടെത്താനുള്ള ശ്രമത്തിനിടെ കാലിന് പരിക്കേറ്റതിനെ തുടർന്ന് ശ്രീശങ്കർ മത്സരത്തിൽ നിന്ന് പിന്മാറി. ഇതോടെ അഞ്ചും ആറും ശ്രമങ്ങളിൽ താരത്തിന് മത്സരിക്കാനായില്ല. നേരത്തെ നേടിയ
നേപ്പാളിൽ കനത്ത മഴയും ഉരുൾപൊട്ടലും; മരണം 68 ആയി
നേപ്പാളിൽ മൂന്ന് ദിവസമായി തുടരുന്ന കനത്ത മഴയെ തുടർന്നുണ്ടായ പ്രളയത്തിലും ഉരുൾപൊട്ടലിലും മരിച്ചവരുടെ എണ്ണം 68 ആയി. മഴ ശക്തമായതോടെ നിരവധി നദികൾ കരകവിഞ്ഞൊഴുകുകയാണ്. വീടുകൾ, റോഡുകൾ, പാലങ്ങൾ ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങൾക്കും വ്യാപക നാശനഷ്ടമുണ്ടായി. ഗണ്ഡകി, ലുംബിനി പ്രവിശ്യകളിലെ മനാംഗ്, മ്യാഗ്ദി, ബാഗ്ലുംഗ്, പർബത്, പാൽപ തുടങ്ങിയ ജില്ലകളിലാണ് ദുരന്തം രൂക്ഷമായത്. വെള്ളപ്പൊക്കവും മണ്ണിടിച്ചിലും ജനജീവിതത്തെ സാരമായി ബാധിച്ചതായി അധികൃതർ അറിയിച്ചു. ഇതിനിടെ കൂറ്റൻ മലയിടിഞ്ഞുവീഴുന്നതിൻ്റെ ദൃശ്യങ്ങളും പുറത്തുവന്നു.
ചിലങ്ക സ്‌കൂൾ ഓഫ് ഡാൻസ് & മ്യൂസിക് പത്താം വാർഷികാഘോഷം വർണ്ണാഭമായി സമാപിച്ചു
കലയുടെയും സംഗീതത്തിൻ്റെയും ദശാബ്ദ നിറവിൽ ചിലങ്ക സ്‌കൂൾ ഓഫ് ഡാൻസ് & മ്യൂസിക്കിൻ്റെ പത്താം വാർഷികാഘോഷം വമ്പിച്ച പരിപാടികളോടെ ആഘോഷിച്ചു. മേദരഹള്ളി ഗംഗാധരയ്യ ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന പരിപാടി ഒട്ടനവധി കലാപ്രേമികളുടെ സാന്നിധ്യംകൊണ്ട് ശ്രദ്ധേയമായി. പ്രശസ്ത നർത്തകൻ ഡോ. ആർ.എൽ.വി. രാമകൃഷ്ണൻ മുഖ്യാതിഥിയായി പങ്കെടുത്ത ചടങ്ങിൽ അദ്ദേഹത്തിൻ്റെ പ്രത്യേക നൃത്തപ്രകടനവും അരങ്ങേറി. രാവിലെ 9:30-ന് ഭദ്രദീപം കൊളുത്തി പരിപാടികൾക്ക് ഔദ്യോഗിക തുടക്കം കുറിച്ചു. തുടർന്ന് ചിലങ്കയിലെ വിദ്യാർത്ഥികളുടെ ഭരതനാട്യം, കുച്ചിപ്പുഡി,
എസ്എൻഡിപി ജാലഹള്ളി ശാഖ ഗുരുപൂജ സംഘടിപ്പിച്ചു
എസ്എൻഡിപി ജാലഹള്ളി ശാഖയുടെ ഗുരുപൂജ അമ്മിണി ആനന്ദൻ & എൻ ആനന്ദൻ (യൂണിയൻ പ്രസിഡണ്ട്) എന്നിവരുടെ വസതിയിൽ വെച്ച് നടന്നു. എൻ ആനന്ദനും അമ്മിണി ആനന്ദനും ചേർന്ന് ദീപം കൊളുത്തി പ്രാർത്ഥനക്ക് തുടക്കം കുറിച്ചു. യൂണിയൻ വൈസ് പ്രസിഡണ്ട് എൻ വൽസൻ, യൂണിയൻ സെക്രട്ടറി സത്യൻ പുത്തൂർ, ശാഖ പ്രസിഡണ്ട് ചന്ദ്രബോസ്, വൈസ് പ്രസിഡണ്ട് ബിജു എസ്, സെക്രട്ടറി സുനിൽ കുമാർ, യൂണിയൻ കൗൺസിലർ എം ജി വേണുഗോപാൽ, കമ്മറ്റി
വെങ്കലനേട്ടത്തിനൊപ്പം ചരിത്രവും; പി.ടി. ഉഷയുടെ റെക്കോർഡ് മറികടന്ന് വിത്യ രാംരാജ്
ഏഷ്യൻ ഗെയിംസ് വനിതകളുടെ 400 മീറ്റർ ഹർഡിൽസിൽ ഇന്ത്യയുടെ വിത്യ രാംരാജിന് വെങ്കലം. 54.75 സെക്കൻഡിൽ ഫിനിഷ് ചെയ്താണ് വിത്യ മൂന്നാം സ്ഥാനത്തെത്തിയത്. 54.31 സെക്കൻഡിൽ ഫിനിഷ് ചെയ്ത യുഎഇയുടെ മറിയം കരീം സ്വർണവും 54.58 സെക്കൻഡിൽ ഓടിയെത്തിയ കസാക്കിസ്ഥാൻ്റെ അദെലിന സെംസ് വെള്ളിയും നേടി. മത്സരത്തിൽ മലയാളി താരം അനു രാഘവൻ അഞ്ചാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. പുരുഷന്മാരുടെ 400 മീറ്റർ ഹർഡിൽസിൽ ഇന്ത്യയുടെ തമിഴരശൻ സന്തോഷ് കുമാർ
ഡൽഹി കൂട്ടമാനഭംഗ കേസുകളിൽ സുപ്രീംകോടതി സ്വമേധയാ കേസെടുത്തു
രാജ്യതലസ്ഥാനത്തും സമീപപ്രദേശങ്ങളിലും അടുത്തിടെ റിപ്പോർട്ട് ചെയ്ത ക്രൂരമായ കൂട്ടമാനഭംഗ സംഭവങ്ങളിൽ സുപ്രീംകോടതി സ്വമേധയാ കേസെടുത്തു. 2012ലെ നിർഭയ കേസുമായി ഇപ്പോഴത്തെ സംഭവങ്ങൾക്ക് വേദനാജനകമായ സാമ്യമുണ്ടെന്ന് കോടതി നിരീക്ഷിച്ചു. ജസ്റ്റിസ് ജെ.ബി.പർദിവാല അധ്യക്ഷനായ ബെഞ്ചാണ് വിഷയത്തിൽ ഇടപെട്ടത്. ഇത്തരം സംഭവങ്ങൾ ക്രമസമാധാന പാലനത്തിലും ഭരണനിർവഹണത്തിലും ഉണ്ടായ ഗുരുതര വീഴ്ചകളാണ് വ്യക്തമാക്കുന്നതെന്ന് കോടതി ചൂണ്ടിക്കാട്ടി. ഡൽഹി മേഖലയിൽ തുടർച്ചയായി റിപ്പോർട്ട് ചെയ്യുന്ന മാനഭംഗ കേസുകൾ പൊതുജനങ്ങൾക്ക് അടിസ്ഥാന സുരക്ഷ ഉറപ്പാക്കുന്നതിൽ നിയമനിർവഹണ ഏജൻസികൾക്കും
സ്റ്റേജ് ക്രാഫ്റ്റ് ക്രിയേഷൻ മലയാള ഭാഷ പഠനകേന്ദ്രം ഉദ്ഘാടനം ചെയ്തു
ബംഗളുരു സ്റ്റേജ് ക്രാഫ്റ്റ് ക്രിയേഷൻ മലയാളം മിഷൻ കർണാടക ചാപ്റ്ററുമായി ചേർന്ന് ‘തണൽ മലയാളം’ എന്ന പേരിൽ ബംഗളുരു സ്റ്റേജ് ക്രാഫ്റ്റ് ക്രിയേഷൻ ആസ്ഥാനത്ത് ബംഗളുരു സ്റ്റേജ് ക്രാഫ്റ്റ് ക്രിയേഷൻ പ്രസിഡണ്ട് ഹെറാൾഡ് ലെനിൻ അദ്ധ്യക്ഷനായ വേദിയിൽ മലയാളം മിഷൻ കർണാടക ചാപ്റ്റർ പ്രസിഡണ്ട് കെ.ദാമോദരൻ ഉത്ഘാടനം ചെയ്തു. കെ. ദാമോദരൻ, ഹിത വേണുഗോപാൽ, നൂർ മുഹമ്മദ്, ടോമി ജെ. ആലുങ്കൽ, ഹെറാൾഡ് ലെനിൻ, രസ്ന രാജീവ്, സുലോചന, രാജു