മൈ ചർച്ച് ആശ്രയകേന്ദ്രം പ്രവർത്തനമാരംഭിച്ചു
മൈ ചർച്ച് ആസ്ഥാനമന്ദിരമായ ആശ്രയ കേന്ദ്രത്തിൻ്റെ ഉദ്ഘാടനം ചന്ദാപുര ഗിലേജിൽ മൈ ചർച്ച് സ്ഥാപകൻ എ.വി. തോമസ് നിർവഹിച്ചു. കർണാടകത്തിൽ മൈ ചർച്ച് നടപ്പാക്കുന്ന വിവിധ വിദ്യാഭ്യാസ, ജീവകാരുണ്യ പദ്ധതികളുടെയും, ജീവൻരക്ഷാ പ്രവർത്തനങ്ങളുടെയും, അനുബന്ധ പരിപാടികളുടെയും ഏകോപനം വരുംദിവസങ്ങളിൽ ആശ്രയകേന്ദ്രത്തിലൂടെയായിരിക്കും നിർവഹിക്കപ്പെടുകയെന്ന് മൈ ചർച്ച് വക്താവ് സുനിൽ മാത്യു പറഞ്ഞു.പ്രൊഫ. ജേക്കബ് വർഗീസ്, പുനീത് ഗൗഡ, ജിനുമോൻ എന്നിവരെ ചടങ്ങിൽ ആദരിച്ചു. ആശ്രയകേന്ദ്രത്തെക്കുറിച്ചും കൂടുതൽ വിവരങ്ങൾക്ക് 97461 14444 എന്ന
കോതമംഗലത്ത് ഭാര്യയെ കുത്തിക്കൊന്നു; ഭർത്താവ് കസ്റ്റഡിയിൽ
കോതമംഗലം ഹാപ്പി നഗറിൽ ഭാര്യയെ ഭർത്താവ് കുത്തിക്കൊലപ്പെടുത്തി. കുഞ്ഞമ്മയാണ് മരിച്ചത്. സംഭവത്തിൽ ഭർത്താവ് കുര്യാക്കോസ് (65)നെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്ന് പുലർച്ചെ രണ്ടോടെയാണ് കൊലപാതകം നടന്നത്. സംഭവസമയത്ത് വീട്ടിൽ കുര്യാക്കോസും കുഞ്ഞമ്മയും മാത്രമാണ് ഉണ്ടായിരുന്നത്. ശസ്ത്രക്രിയയ്ക്ക് ശേഷം കുര്യാക്കോസ് വീട്ടിൽ വിശ്രമത്തിലായിരിക്കെയാണ് ആക്രമണമുണ്ടായത്. കൃത്യത്തിന് പിന്നാലെ കുര്യാക്കോസ് വിദേശത്തുള്ള മകനെ ഫോണിൽ വിളിച്ച് വിവരം അറിയിക്കുകയായിരുന്നു. മകൻ നൽകിയ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ പൊലീസ് സ്ഥലത്തെത്തി കുര്യാക്കോസിനെ കസ്റ്റഡിയിലെടുത്തു. സംഭവത്തിൽ പൊലീസ്
ഗ്യാനേഷ് കുമാറിൻ്റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം ശക്തം; കോൺഗ്രസ് പ്രവർത്തക സമിതി ഇന്ന് ചേരും
മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ ജ്ഞാനേഷ് കുമാറിൻ്റെ രാജി ആവശ്യപ്പെട്ടുള്ള കോൺഗ്രസിൻ്റെയും പ്രതിപക്ഷ സംഘടനകളുടെയും പ്രതിഷേധം വിവിധ നഗരങ്ങളിലേക്ക് വ്യാപിക്കുന്നു. തെരഞ്ഞെടുപ്പ് കമ്മിഷനിലെ ആഭ്യന്തര ഭിന്നതകൾ, വോട്ടർപട്ടികയിലെ പ്രത്യേക തീവ്ര പുനഃപരിശോധന (SIR), പുതിയ വോട്ടർമാരുടെ രജിസ്ട്രേഷനുള്ള ഫോം 6-ലെ മാറ്റങ്ങൾ എന്നിവ ചർച്ച ചെയ്യാൻ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ അധ്യക്ഷനായ കോൺഗ്രസ് പ്രവർത്തക സമിതി ഇന്ന് യോഗം ചേരും. SIR നടപടികളുമായി ബന്ധപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മിഷനിലെ രണ്ട് അംഗങ്ങൾ
കുന്ദലഹള്ളി കേരളസമാജം പൂക്കളമത്സരം സമാപിച്ചു
ഓണാഘോഷത്തോടനുബന്ധിച്ച് കുന്ദലഹള്ളി കേരളസമാജം ബാംഗ്ലൂർ നിവാസികൾക്കായി മാർക്ക് ഓൺ ഹോംസുമായി ചേർന്ന് സംഘടിപ്പിച്ച പൂക്കളമത്സരം BEML ലേഔട്ടിലുള്ള സമാജം ഓഫീസിൽ നിറഞ്ഞ ജനപങ്കാളിത്തോടെ നടത്തി. ബാംഗ്ലൂരിലെ വിവിധ ഭാഗങ്ങളിൽ നിന്ന് മലയാളികളും അല്ലാത്തവരുമായി നിരവധി ടീമുകൾ മത്സരത്തിൽ പങ്കെടുത്ത്. ജിഗിനിയിൽ നിന്നും വന്ന അക്ഷയജിത്തിനും സംഘവുമാണ് പതിനഞ്ചായിരം രൂപയുടെ ഒന്നാം സമ്മാനം കരസ്ഥമാക്കിയത്. രാമമൂർത്തിനഗറിൽ നിന്നും വന്ന പ്രഫുലും സംഘവും രണ്ടാം സമ്മാനമായ പതിനായിരം രൂപയും വൈറ്റ്ഫീൽഡിൽ നിന്നും മത്സരിക്കാനെത്തിയ
ബെംഗളൂരുവിൽ മഴയും വെള്ളക്കെട്ടും; പീക്ക് സമയത്ത് യാത്രക്കാർ വലഞ്ഞു
തിങ്കളാഴ്ച വൈകുന്നേരത്തെ അപ്രതീക്ഷിത മഴ നഗരത്തിലെ ഗതാഗതത്തെ സാരമായി ബാധിച്ചു. നിരവധി റോഡുകളിൽ വെള്ളം കെട്ടിനിന്നതോടെ വാഹനങ്ങൾ ഇഴഞ്ഞുനീങ്ങുകയും പീക്ക് സമയത്ത് യാത്രക്കാരുടെ ദുരിതം വർധിക്കുകയും ചെയ്തു. ട്രാഫിക് പൊലീസിൻ്റെ വിവരമനുസരിച്ച് ശ്രീനിവാഗിലുവിൽ നിന്ന് എയർവ്യൂ ഭാഗത്തേക്കുള്ള റോഡിൻ്റെ ഇരുവശങ്ങളിലും വാഹന ഗതാഗതം മന്ദഗതിയിലായി. താനിസന്ദ്ര–നാഗവാര റോഡിലും വെള്ളക്കെട്ടിനെ തുടർന്ന് ഇരുദിശകളിലേക്കുമുള്ള വാഹനങ്ങൾ പതുക്കെയാണ് നീങ്ങിയത്. ബാലഗെരെ സർക്കിൾ–കടുബീസനഹള്ളി ഭാഗത്തും ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. കടുബീസനഹള്ളിയിലേക്ക് പോകുന്ന വാഹനങ്ങളെയാണ് പ്രധാനമായും ബാധിച്ചത്.
നിലപാടുകളാണ് എഴുത്തിനെയും നിരൂപണത്തെയും പ്രസക്തമാക്കുന്നത്: ഡോ കെ എസ് രവികുമാർ
നിലപാടുകളുടെ ആവിഷ്ക്കാരമാണ് നിരൂപകരും എഴുത്തുകാരും നിർവ്വഹിക്കുന്നതെന്നും, വായന, ഉന്നത മാനുഷിക മൂല്യങ്ങളിലേക്ക് വഴിനടത്തുമെന്നും ഡോ കെ എസ് രവികുമാർ പറഞ്ഞു. കേരളസമാജം ദൂരവാണിനഗർ ഓണാഘോഷത്തിൻ്റെ ഭാഗമായി നടത്തിയ സംവാദത്തിൽ “എഴുത്തിൻ്റെയും നിരൂപണത്തിൻ്റെയും വർത്തമാനം” എന്ന വിഷയം അവതരിപ്പിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. കാരൂരിൻ്റെ “ഉതുപ്പാൻ്റെ കിണർ” എന്ന കഥയിലെ ആരോരുമില്ലാത്ത ഇല്ലായ്മയും വല്ലായ്മയും അനുഭവിച്ച് ജീവിച്ച ഉതുപ്പാൻ എന്ന കഥാപാത്രം നാട്ടുകാർക്ക് വെള്ളം നൽകാൻ, തൻ്റെ ഉള്ള സമ്പാദ്യം മുഴുവൻ ഉപയോഗിച്ച്
ബെംഗളൂരുവിൽ പ്രഭാത സവാരിക്കിടെ കാട്ടാനയുടെ ആക്രമണം; 60കാരന് ദാരുണാന്ത്യം
മൈസൂരു റോഡിന് സമീപം പ്രഭാത സവാരിക്കിറങ്ങിയ വയോധികൻ കാട്ടാനയുടെ ആക്രമണത്തിൽ മരിച്ചു. രാജരാജേശ്വരി മെഡിക്കൽ കോളജിന് സമീപം ദൊഡ്ഡബെലെയിൽ മകൾക്കൊപ്പം നടക്കാനിറങ്ങിയ നാഗരാജു (60) ആണ് മരിച്ചത്. മൈസൂരു റോഡിൽ രാജരാജേശ്വരി മെഡിക്കൽ കോളജിൽ നിന്ന് ഏകദേശം രണ്ട് കിലോമീറ്റർ അകലെവച്ചാണ് സംഭവം. മകൾക്കൊപ്പം റോഡിലൂടെ നടക്കുന്നതിനിടെ പെട്ടെന്ന് എത്തിയ കാട്ടാന നാഗരാജുവിനെ ആക്രമിക്കുകയായിരുന്നു. ആനയുടെ ആക്രമണത്തിൽ വാരിയെല്ലിന് ഗുരുതരമായി പരിക്കേറ്റ് റോഡിൽ വീണ നാഗരാജുവിനെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ
ബെംഗളൂരുവിൽ ഗണേശ ഘോഷയാത്രയ്ക്കിടെ സംഘർഷം; 31കാരൻ കുത്തേറ്റ് മരിച്ചു
ബെംഗളൂരു പീനിയ ദാസറഹള്ളിയിലെ ചൊക്കസാന്ദ്രയിൽ ഗണേശ വിഗ്രഹ നിമജ്ജന ഘോഷയാത്രയ്ക്കിടെ രണ്ട് സംഘങ്ങൾ തമ്മിലുണ്ടായ സംഘർഷത്തിൽ 31കാരൻ കുത്തേറ്റ് മരിച്ചു. ബന്നർഘട്ട സ്വദേശിയായ ദീപക്കാണ് മരിച്ചത്. മദനായകനഹള്ളിയിലെ സ്വകാര്യ ലോജിസ്റ്റിക്സ് കമ്പനിയിൽ ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു. നന്ദിനി ലേഔട്ടിൽ സംഘടിപ്പിച്ച ഗണേശ ഘോഷയാത്രയിൽ പങ്കെടുത്ത ദീപക്കും സുഹൃത്തുക്കളും പിന്നീട് നിമജ്ജനത്തിനായി പീനിയയിലെ ചൊക്കസാന്ദ്ര തടാകത്തിലേക്ക് പോയിരുന്നു. നിമജ്ജനം കഴിഞ്ഞ് മടങ്ങുന്നതിനിടെ എതിർസംഘത്തിലെ ഒരാളുടെ കാലിൽ ദീപക് ചവിട്ടിയതിനെ തുടർന്നാണ് തർക്കമുണ്ടായത്.
കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗത്തിന് നിയന്ത്രണം വേണം: കേന്ദ്രത്തിന് നിർദേശവുമായി സുപ്രീംകോടതി
കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗം നിയന്ത്രിക്കുന്നതിനായി പ്രത്യേക ചട്ടങ്ങൾ കൊണ്ടുവരണമെന്ന് കേന്ദ്ര സർക്കാരിനോട് സുപ്രീം കോടതി നിർദേശിച്ചു. കുട്ടികൾക്ക് സോഷ്യൽ മീഡിയ അക്കൗണ്ടുകൾ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് ഐടി നിയമപ്രകാരം ആവശ്യമായ ചട്ടങ്ങൾ രൂപീകരിക്കണമെന്നും കോടതി വ്യക്തമാക്കി. ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസുമാരായ ജോയ്മാല്യ ബാഗ്ചി, വി. മോഹൻ എന്നിവരടങ്ങിയ ബെഞ്ചാണ് വിഷയം പരിഗണിച്ചത്. 12 മുതൽ 15 വയസുവരെയുള്ള കുട്ടികൾക്ക് പോലും സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ലഭിക്കുന്ന സാഹചര്യം കോടതി
നീലക്കുറിഞ്ഞി ഹയർ ഡിപ്ലോമ പരീക്ഷയിൽ കർണാടക ചാപ്റ്ററിന് നൂറ് ശതമാനം വിജയം
കേരള സർക്കാർ സാംസ്‌കാരിക കാര്യവകുപ്പിൻ്റെ നേതൃത്വത്തിൽ നടത്തിയ നീലക്കുറിഞ്ഞി ഹയർ ഡിപ്ലോമാ പരീക്ഷയിൽ കർണാടക ചാപ്റ്ററിന് നൂറുശതമാനം വിജയം. പരീക്ഷയെഴുതിയ ഏഴ് വിദ്യാർത്ഥികളും വിജയിച്ച് ചാപ്റ്ററിൻ്റെ അഭിമാനമായി. ബാംഗ്ലൂർ സെൻട്രൽ സോണിലെ വിജ്ഞാന ചാരിറ്റബിൾ എജുക്കേഷൻ ട്രസ്റ്റിലെ ലിയോ വിൽസൺ പഞ്ഞിക്കാരൻ 100ൽ 100 മാർക്ക് നേടി കർണാടക ചാപ്റ്ററിൽ ഏറ്റവും ഉയർന്ന മാർക്ക് കരസ്ഥമാക്കി. ബാംഗ്ലൂർ ഈസ്റ്റ് സോണിലെ കൈരളി വെൽഫെയർ അസോസിയേഷൻ വിദ്യാർത്ഥിനി ഹൃതിക പി. 98