രാമയ്യ ഇൻസ്റ്റിറ്റ്യൂട്ടിൽ നാഷണൽ സർവീസ് സ്കീം ആഘോഷം; മാനവ് രത്ന ഡോ.പി ജി കെ നായരെ ആദരിച്ചു
രാമയ്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ നാഷണൽ സർവീസ് സ്കീം (എൻഎസ്എസ്) സംഘടിപ്പിച്ച പരിപാടിയിൽ പ്രമുഖർ പങ്കെടുത്തു. ടിഐഎ ടെക്നോളജി ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് ചെയർമാനും മെന്ററുമായ മാനവ് രത്ന ഡോ. പി.ജി.കെ. നായർ ആയിരുന്നു മുഖ്യാതിഥി. ഗോകുല എജ്യുക്കേഷൻ ഫൗണ്ടേഷൻ ചെയർമാനും കർണാടക നിയമസഭാ കൗൺസിൽ അംഗവുമായ ഡോ. എം.ആർ. സീതാറാം പരിപാടിക്ക് അധ്യക്ഷത വഹിച്ചു. പരിപാടിയിൽ 500ലേറെ വിദ്യാർഥികളും നിരവധി അധ്യാപകരും പ്രൊഫസർമാരും പങ്കെടുത്തു. എൻ.എസ്.എസിൻ്റെ വിവിധ പ്രവർത്തനങ്ങളിൽ
മാതൃസൗഹൃദം ഓണാഘോഷം സംഘടിപ്പിച്ചു
ജാലഹള്ളി ആസ്ഥാനമായി പ്രവർത്തിക്കുന്ന, ഒരുകൂട്ടം അമ്മമാർ നേതൃത്വം നൽകുന്ന സംഘടനയായ മാതൃസൗഹൃദം ഓണാഘോഷം സംഘടിപ്പിച്ചു. ഓണാഘോഷത്തിൽ വിവിധ കലാപരിപാടികൾ അരങ്ങേറി. കൂടാതെ വിഭവ സമൃദ്ധമായ ഓണസദ്യ, മാവേലിയുടെ വരവ്, ഉറിയടി എന്നിവ ഉണ്ടായിരുന്നു. സുധ മനോഹരൻ, എന്നിവർ നേതൃത്വം നൽകി.
മൈസൂരുവിൽ സ്കൂൾ ബസിനടിയിൽപ്പെട്ട് ഒന്നര വയസ്സുകാരിക്ക് ദാരുണാന്ത്യം
സ്കൂൾ ബസിനടിയിൽപ്പെട്ട് ഒന്നര വയസ്സുകാരിക്ക് ദാരുണാന്ത്യം. കർണാടകയിലെ മൈസൂരു ജില്ലയിലാണ് സംഭവം. ലതിക്ഷ എന്ന ഒരു വയസ്സും ഏഴ് മാസവും പ്രായമുള്ള കുട്ടിയാണ് മരിച്ചത്. സഹോദരനെ സ്കൂളിൽനിന്ന് കൂട്ടിക്കൊണ്ടുപോകാൻ അമ്മയ്ക്കൊപ്പം എത്തിയതായിരുന്നു ലതിക്ഷ. അമ്മ നാല് വയസ്സുള്ള മകനെ ബസിൽനിന്ന് ഇറക്കുന്നതിനിടെ ബസ് മുന്നോട്ടെടുക്കുകയായിരുന്നു. ഇതിനിടെ സമീപത്തുണ്ടായിരുന്ന ലതിക്ഷയെ ബസ് ഇടിക്കുകയും കുട്ടി അടിയിൽപ്പെടുകയുമായിരുന്നു. ബസിൻ്റെ ടയർ ശരീരത്തിലൂടെ കയറിയിറങ്ങിയതിനെ തുടർന്ന് കുട്ടി സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു. സംഭവത്തിൽ ബസ് ഡ്രൈവർ
സാമൂഹിക പ്രതിബദ്ധതയോടെ മുന്നേറുന്ന സംരംഭകൻ ഷൈജു കെ ജോർജിന് ടാഗോർ പുരസ്കാരം സമ്മാനിച്ചു
സാമൂഹിക പ്രതിബദ്ധതയോടെയുള്ള പ്രവർത്തനങ്ങൾക്കും സംരംഭക മികവിനുമുള്ള അംഗീകാരമായി ജി.കെ.റിയൽറ്റേഴ്സ് മാനേജിംഗ് ഡയറക്ടർ ഷൈജു കെ ജോർജിന് എൻ.ഐ.എസ്.ആർ. കമ്മ്യൂണിറ്റി ഫൗണ്ടേഷൻ്റെ ടാഗോർ പുരസ്കാരം 2026 സമ്മാനിച്ചു. ബെംഗളൂരു പാലസ് റോഡിലെ കൊണ്ടജ്ജി ബസപ്പ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ കർണാടക മുൻ ആഭ്യന്തര മന്ത്രിയും ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് കർണാടക ചീഫ് കമ്മീഷണറുമായ ഡോ. പി.ജി.ആർ. സിന്ധ്യയിൽനിന്ന് ഷൈജു കെ. ജോർജ് പുരസ്കാരം ഏറ്റുവാങ്ങി. ബിസിനസ് രംഗത്തെ മികവിനൊപ്പം നേതൃത്വപാടവം,
ഏഷ്യൻ ഗെയിംസിൽ ഇന്ത്യൻ ഷൂട്ടിങ്ങിന് പൊൻതിളക്കം; നീരു ധാൻഡയ്ക്ക് സ്വർണം
ഇന്ത്യൻ ഷൂട്ടർ നീരു ധാൻഡ ഏഷ്യൻ ഗെയിംസിൽ വനിതകളുടെ ട്രാപ്പ് വ്യക്തിഗത ഇനത്തിൽ സ്വർണം നേടി ചരിത്രം കുറിച്ചു. ഈ ഇനത്തിൽ ഏഷ്യൻ ഗെയിംസ് സ്വർണം നേടുന്ന ആദ്യ ഇന്ത്യൻ ഷൂട്ടറെന്ന നേട്ടമാണ് 26കാരിയായ ഹരിയാന താരം സ്വന്തമാക്കിയത്. എട്ട് താരങ്ങൾ പങ്കെടുത്ത ഫൈനലിൽ 28 പോയിന്റ് നേടിയാണ് നീരു സ്വർണത്തിലേക്ക് കുതിച്ചത്. ഇതോടെ വനിതാ ട്രാപ്പിലെ 24 പോയിന്റിൻ്റെ ഏഷ്യൻ റെക്കോർഡ് മറികടന്ന് പുതിയ ഭൂഖണ്ഡ റെക്കോർഡും താരം
പിങ്ക് ലൈൻ മെട്രോ: വൈകുന്നതിൽ പ്രതിഷേധിച്ച് നാട്ടുകാർ പ്രതീകാത്മക ഉദ്ഘാടനം നടത്തി
നാളുകളായി നീളുന്ന പിങ്ക് ലൈൻ മെട്രോയുടെ ഉദ്ഘാടനത്തിൽ പ്രതിഷേധിച്ച് ബെംഗളൂരുവിലെ നാട്ടുകാർ പ്രതീകാത്മക ഉദ്ഘാടനം നടത്തി. കലേന അഗ്രഹാര മെട്രോ സ്റ്റേഷനിൽ പിങ്ക് റിബൺ മുറിച്ചും പിങ്ക് ബലൂണുകളുമായുമായിരുന്നു നാട്ടുകാരുടെ പ്രതിഷേധം. ഇതിൻ്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു. ബാനർഘട്ട റോഡ് മേഖലയിലെ യാത്രക്കാർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പദ്ധതിയാണിത്. ആദ്യഘട്ടമായി കലെന അഗ്രഹാര–തവാരെക്കെരെ 7.5 കിലോമീറ്റർ ഉയർന്ന പാതയാണ് യാത്രക്കാർക്കായി തുറക്കുന്നത്. കലെന അഗ്രഹാര, ഹുളിമാവ്, ഐ.ഐ.എം ബെംഗളൂരു, ജെ.പി
കുന്ദലഹള്ളി കേരളസമാജത്തിൻ്റെ ‘കെകെഎസ് പൊന്നോണം-2026’ ഒക്ടോബർ 4ന്
കുന്ദലഹള്ളി കേരളസമാജത്തിൻ്റെ ഈ വർഷത്തെ ഓണാഘോഷം പ്രശസ്ത ബിൽഡറായ മാർക്ക് ഓൺ ഹോംസിൻ്റെ സഹകരണത്തോടെ കെ കെ എസ് പൊന്നോണം-2026 എന്ന പേരിൽ കുന്ദലഹള്ളിയിലെ CMRIT ഓഡിറ്റോറിയത്തിൽ ഒക്ടോബർ 4ന് വിപുലമായ പരിപാടികളോടെ ആഘോഷിക്കും. ബാംഗ്ലൂർ സെൻട്രൽ എംപി പി സി മോഹൻ, മഹാദേവപുര എംഎൽഎ മഞ്ജുള ലിംബാവലി, മുൻമന്ത്രികൂടിയായ അരവിന്ദ് ലിംബാവലി എന്നിവർ മുഖ്യാതിഥികും. സ്റ്റാർ സിങ്ങർ താരങ്ങളായ ശിവപ്രിയ, അർജുൻ എന്നിവർ നയിക്കുന്ന ഗാനമേള, സുരേഷ് പള്ളിപ്പാറയുടെ
ഏഷ്യൻ ഗെയിംസിൽ വനിതകളുടെ ഷൂട്ടിംഗിൽ ഇന്ത്യയ്ക്ക് വെള്ളി
ഏഷ്യൻ ഗെയിംസിൽ വനിതകളുടെ ഷൂട്ടിംഗിൽ ഇന്ത്യയ്ക്ക് വെള്ളി. വനിതകളുടെ ട്രാപ്പ് ടീമിനത്തിലാണ് ഇന്ത്യയ്ക്ക് വെള്ളി ലഭിച്ചത്. നീരു, ആഷിമ, മനീഷ എന്നിവരടങ്ങിയ സംഘമാണ് മെഡൽ നേടിയത്. 328 പോയിന്റ് നേടിയാണ് ഇന്ത്യൻ ടീം രണ്ടാമതെത്തിയത്. 346 പോയിന്റ് നേടിയ ചൈനയാണ് സ്വർണം നേടിയത്. 325 പോയിൻറ് നേടി കുവൈത്ത് വെങ്കല മെഡൽ കരസ്ഥമാക്കി.
ബെംഗളൂരു മലയാളികൾക്ക് കലാപഠനത്തിന് പുതിയ വേദി; ‘കലാക്ഷേത്രം’ ഉദ്ഘാടനം ചെയ്തു
കേരള സമാജം (രജി.) കർണാടക ഈസ്റ്റ് ഡിവിഷൻ ഒരുക്കിയ ‘കലാക്ഷേത്രം’ പദ്ധതിയുടെ ഉദ്ഘാടനം ആലുവ എം.എൽ.എ. അൻവർ സാദത്ത് നിർവഹിച്ചു. ബെംഗളൂരുവിലെ മലയാളി സമൂഹത്തിൻ്റെ കലാ-സാംസ്കാരിക പ്രവർത്തനങ്ങൾക്ക് കൂടുതൽ അവസരങ്ങൾ ഒരുക്കുന്നതിനൊപ്പം കേരളീയ കലാപാരമ്പര്യത്തെ സംരക്ഷിക്കാനും പുതുതലമുറയിലേക്ക് പകർന്നു നൽകാനും ‘കലാക്ഷേത്രം’ സഹായകരമാകുമെന്ന് അൻവർ സാദത്ത് എം.എൽ.എ. ഓർമിപ്പിച്ചു. ഭാവി പരിപടികളിലേക്കുള്ള എല്ലാ വിധ സഹായ സഹകരണ വാഗ്ദാനം സദസ്സ് കൈയ്യടികളോടെയാണ് സ്വീകരിച്ചത്. കേരളീയ കലാ-സാംസ്കാരിക പൈതൃകത്തെ സംരക്ഷിക്കുകയും പുതുതലമുറയിലേക്ക്
ബാംഗ്ളൂരിൽ നിര്യാതനായി
കണ്ണൂർ ആലക്കോട് കുഴികണ്ടത്തിൽ പുത്തൻ പുരയിൽ കെ.എം.സജിയുടെ മകൻ എം എസ് ജോയൽ (18) ബെംഗളൂരുവിൽ അന്തരിച്ചു. ദേവനഹള്ളി ജിടിടിസി കോളേജിൽ ഇലക്ട്രിക് & ഇലക്ട്രോണിക്‌സ് എഞ്ചിനീയറിംഗ് മൂന്നാം സെമസ്റ്റർ വിദ്യാർഥിയായിരുന്നു. ജയനഗർ ബൈരസാന്ദ്രയിലായിരുന്നു താമസം. മാതാവ്: ഷീബസഹോദരി: പ്രിയ എ എസ് സംസ്ക്‌കാരം ഇന്ന് വൈകിട്ട് 3 00ന് എസ് ജി പാളയ സെൻ്റ് തോമസ് ഫെറോന പള്ളി സെമിത്തേരിയിൽ നടക്കും.