ജോലി നൽകി മൂന്ന് മാസത്തിനകം പിരിച്ചുവിട്ടാൽ നടപടി; കർണാടകയിൽ എംഎസ്എംഇകൾക്ക് മുന്നറിയിപ്പ്
ബെംഗളൂരു: തൊഴിൽസൃഷ്ടി ആനുകൂല്യം ലഭിച്ച ശേഷം മൂന്ന് മാസത്തിനകം ജീവനക്കാരെ പിരിച്ചുവിടുന്ന ചെറുകിട, ഇടത്തരം വ്യവസായ സ്ഥാപനങ്ങൾക്കെതിരെ നടപടി സ്വീകരിക്കുമെന്ന് കർണാടക സർക്കാർ. ഉദ്യോഗ നിധി പദ്ധതിയുടെ ഭാഗമായി പ്രഖ്യാപിച്ച വ്യവസ്ഥകളിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. പിന്നാക്ക ജില്ലകളിലെ മൈക്രോ, ചെറുകിട, ഇടത്തരം സംരംഭങ്ങൾ (MSME) സൃഷ്ടിക്കുന്ന ഓരോ തൊഴിലിനും പ്രതിമാസം 2,500 രൂപ വീതം സർക്കാർ ആനുകൂല്യം നൽകും. രണ്ട് വർഷത്തേക്കാണ് ആനുകൂല്യം ലഭിക്കുക. ഏകദേശം 300 കോടി രൂപ
ഏഷ്യൻ ഗെയിംസിൽ ഗുൽവീർ സിങ്ങിന് മൂന്നാം മെഡൽ; 5000 മീറ്ററിൽ വെങ്കലം
പുരുഷന്മാരുടെ 5000 മീറ്റർ ഓട്ടത്തിൽ വെങ്കലം നേടി ഇന്ത്യൻ താരം ഗുൽവീർ സിങ്. 13 മിനിറ്റ് 32.75 സെക്കൻഡിൽ മത്സരം പൂർത്തിയാക്കിയാണ് താരം മൂന്നാം മെഡൽ സ്വന്തമാക്കിയത്. ബഹ്റൈൻ്റെ ബിർഹാനു ബല്യൂവിൻ സ്വർണവും ജപ്പാൻ്റെ യമാഗുച്ചി വെള്ളിയും നേടി. ഇതോടെ ഈ ഏഷ്യൻ ഗെയിംസിൽ ഗുൽവീർ സിങ്ങിൻ്റെ മെഡൽ നേട്ടം മൂന്നായി. നേരത്തെ 1500 മീറ്ററിൽ വെള്ളിയും 10000 മീറ്ററിൽ വെള്ളിയും താരം നേടിയിരുന്നു. 1500 മീറ്ററിൽ 3:36.72 സെക്കൻഡിലും
65-ാമത് സംസ്ഥാന സ്കൂൾ കലോത്സവം ജനുവരി 4 മുതൽ കൊച്ചിയിൽ
65-ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിന് എറണാകുളം ജില്ല വേദിയാകും. 2027 ജനുവരി 4 മുതൽ 8 വരെ കൊച്ചിയിലാണ് വിദ്യാർഥികളുടെ കലാമാമാങ്കം അരങ്ങേറുക. പ്രധാന വേദി കൊച്ചിയിലെ മറൈൻ ഡ്രൈവിൽ ഒരുക്കും. 20 വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് സംസ്ഥാന സ്കൂൾ കലോത്സവം എറണാകുളത്തേക്ക് തിരിച്ചെത്തുന്നത്. മറൈൻ ഡ്രൈവ് ഉൾപ്പെടെ 27 വേദികളിലായാണ് വിവിധ മത്സരങ്ങൾ സംഘടിപ്പിക്കുക. കഴിഞ്ഞ വർഷം തൃശൂരിൽ നടന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിൽ 1028 പോയിന്റുമായി കണ്ണൂർ
ബെംഗളൂരുവിൽ ഓട്ടോക്കൂലിയെച്ചൊല്ലി യാത്രക്കാരും ഡ്രൈവറും തമ്മിൽ നടുറോഡിൽ കൂട്ടത്തല്ല്
ഓട്ടോക്കൂലിയെച്ചൊല്ലിയുണ്ടായ തർക്കം നടുറോഡിലെ കൈയാങ്കളിയിൽ കലാശിച്ചു. ബെംഗളൂരു എച്ച്എസ്ആർ ലേഔട്ട് മൂന്നാം സെക്ടറിൽ തിങ്കളാഴ്ച ഉച്ചയോടെയാണ് രണ്ട് യുവതികളും ഓട്ടോ ഡ്രൈവറും തമ്മിൽ ഏറ്റുമുട്ടിയത്. വഴിയാത്രക്കാരൻ പകർത്തിയ സംഭവത്തിൻ്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്. യുവതികളും ഡ്രൈവറും തമ്മിൽ ആദ്യം വാക്കുതർക്കമുണ്ടാകുന്നതും പിന്നീട് ഇത് കൈയാങ്കളിയിലേക്ക് നീങ്ങുന്നതും ദൃശ്യങ്ങളിൽ കാണാം. ഇതിനിടെ മറ്റൊരു യുവതി ഇടപെട്ടാണ് ഇരുകൂട്ടരെയും ശാന്തരാക്കിയത്. വീഡിയോ വ്യാപകമായി പ്രചരിച്ചതോടെ സംഭവത്തിൻ്റെ യഥാർഥ കാരണം വ്യക്തമാക്കണമെന്നും പൊലീസ്
ഏഷ്യൻ ഗെയിംസിൽ വനിതാ 4×400 മീറ്റർ റിലേയിൽ ഇന്ത്യയ്ക്ക് സ്വർണം
വനിതകളുടെ 4×400 മീറ്റർ റിലേയിൽ ഇന്ത്യയ്ക്ക് സ്വർണം. ഏഷ്യൻ ഗെയിംസിലെ അത്‌ലറ്റിക്സിൽ ഇന്ത്യ നേടുന്ന ആദ്യ സ്വർണമാണിത്. ഇതോടെ ഗെയിംസിലെ ഇന്ത്യയുടെ ആകെ സ്വർണനേട്ടം ആറായി. 3:26.69 സെക്കൻഡിൽ മത്സരം പൂർത്തിയാക്കിയാണ് ഇന്ത്യൻ ടീം സ്വർണം നേടിയത്. അവസാന ലാപ്പിൽ ഓടിയ വിത്യ രാംരാജിൻ്റെ പ്രകടനം ശ്രദ്ധേയമായി. കിരൺ പഹൽ, എം.ആർ. പൂവമ്മ, പ്രാച്ചി എന്നിവരാണ് ടീമിലെ മറ്റ് താരങ്ങൾ. കഴിഞ്ഞ ദിവസം 400 മീറ്റർ ഹർഡിൽസിൽ വെങ്കലം നേടിയ
പത്തനംതിട്ടയിൽ റിസോർട്ട് ജീവനക്കാരിയെ കുത്തിക്കൊന്നു; സുഹൃത്ത് അറസ്റ്റിൽ
കോഴഞ്ചേരി മാരാമൺ റിസോർട്ടിലെ റിസപ്ഷനിസ്റ്റായ 20കാരിയെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തിൽ സുഹൃത്ത് അറസ്റ്റിൽ. കുളത്തൂപ്പുഴ സ്വദേശിനി ദിൻഷയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ കീഴൂക്കര സ്വദേശി ജിത്തുവിനെയാണ് പൊലീസ് പിടികൂടിയത്. ഇന്ന് ഉച്ചയ്ക്ക് 1.45ഓടെയാണ് സംഭവം. ദിൻഷയും ജിത്തുവും സുഹൃത്തുക്കളായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ദിൻഷ പ്രണയബന്ധത്തിൽനിന്ന് പിന്മാറിയതിലുള്ള നിരാശയാണ് കൊലപാതകത്തിന് കാരണമെന്നാണ് പൊലീസിൻ്റെ പ്രാഥമിക നിഗമനം. ദിൻഷയെ ആക്രമിക്കണമെന്ന തീരുമാനത്തോടെയാണ് പ്രതി റിസോർട്ടിലെത്തിയതെന്നാണ് പൊലീസ് പറയുന്നത്. തന്നെ വഞ്ചിച്ചെന്ന് ആരോപിച്ച് ബഹളംവെച്ച പ്രതി യുവതിയുടെ
എൻ എസ് എസ് കർണാടക ‘സ്നേഹസംഗമം – 26’ ൽ പങ്കെടുത്ത കലാകാരന്മാരെ ആദരിച്ചു
നായർ സേവാ സംഘ് കർണാടക സംഘടിപ്പിച്ച ‘സ്നേഹസംഗമം – 26’ തിരുവാതിര മത്സരത്തിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കിയ ചിക്കബാനവാര കരയോഗത്തിൻ്റെ ജേതാക്കളെയും, മറ്റു കലാപരിപാടികളിൽ പങ്കെടുത്തവരെയും ചിക്കബാനവാര കരയോഗത്തിലെ അംഗങ്ങളുടെ സാന്നിധ്യത്തിൽ അനുമോദിച്ചു. കരയോഗത്തിലെ മുതിർന്ന അംഗം സുന്ദരേശൻ (എക്സ് ആർമി) അംഗങ്ങളെ പൊന്നാട അണിയിക്കുകയും, കാഷ് അവാർഡ് നൽകി ആദരിക്കുകയും ചെയ്തു. പ്രസ്തുത ചടങ്ങിൽ കരയോഗം പ്രസിഡണ്ട്, സെക്രട്ടറി, എക്സിക്യൂട്ടീവ് അംഗങ്ങൾ, സൗപർണ്ണിക സ്ത്രീശക്തി അംഗങ്ങൾ എന്നിവർ പങ്കെടുത്തു.
ആറുമാസമായി ഉപയോഗിക്കാത്ത റേഷൻ കാർഡുകൾ മരവിപ്പിക്കാൻ കേന്ദ്രസർക്കാർ നീക്കം
ആറുമാസമായി ഉപയോഗിക്കാത്ത റേഷൻ കാർഡുകൾക്കെതിരെ നടപടിയുമായി കേന്ദ്രസർക്കാർ. ഇത്തരത്തിലുള്ള 1.58 കോടി റേഷൻ കാർഡുകളിലെ ആനുകൂല്യങ്ങൾ ഒക്ടോബർ ഒന്നുമുതൽ മരവിപ്പിക്കാനാണ് നീക്കമെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ കാർഡുകൾ മരവിപ്പിക്കുന്നതോടെ ഉടൻ പേരുകൾ വെട്ടിക്കുറയ്ക്കില്ല. യഥാർഥ ഉപഭോക്താക്കളാണെന്ന് തെളിയിക്കുന്നതിനായി മൂന്നുമാസത്തെ സമയം നൽകും. ഈ കാലയളവിനുള്ളിൽ ആവശ്യമായ തിരിച്ചറിയൽ നടപടികൾ പൂർത്തിയാക്കിയാൽ മരവിപ്പിച്ച റേഷൻ കാർഡുകളുടെ ആനുകൂല്യങ്ങൾ പുനഃസ്ഥാപിക്കുമെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
കളിക്കുന്നതിനിടെ വാട്ടർടാങ്കിൽ വീണ് സഹോദരങ്ങൾക്ക് ദാരുണാന്ത്യം
വീട്ടുപരിസരത്ത് കളിച്ചുകൊണ്ടിരിക്കെ തുറന്നുകിടന്ന വാട്ടർ ടാങ്കിൽ വീണ് മൂന്നും അഞ്ചും വയസ്സുള്ള സഹോദരങ്ങൾക്ക് ദാരുണാന്ത്യം. കൊഴിഞ്ഞാമ്പാറ മേനോൻപ്പാറ കൂരാൻക്കാട്ടിൽ ജോൺ കുമാറിൻ്റെ മക്കളായ അഞ്ചുവയസ്സുകാരി ജനിഫർ ജൂലിയറ്റും മൂന്നുവയസ്സുകാരൻ റോബിൻ ക്രിസ്റ്റഫറും ആണ് മരിച്ചത്. വീട്ടുപരിസരത്ത് ഒരുമിച്ച് കളിച്ചുകൊണ്ടിരുന്ന കുട്ടികൾ അബദ്ധത്തിൽ വാട്ടർ ടാങ്കിൽ വീഴുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. അപകടസമയത്ത് അമ്മ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. കുട്ടികളെ കാണാതായതിനെ തുടർന്ന് വീട്ടുകാരും ബന്ധുക്കളും നടത്തിയ തിരച്ചിലിലാണ് ഇരുവരെയും ടാങ്കിനുള്ളിൽ കണ്ടെത്തിയത്. ഉടൻ
രണ്ടാം ഏകദിനത്തിനൊരുങ്ങി ഇന്ത്യ; പരമ്പര സ്വന്തമാക്കാൻ ഗില്ലും സംഘവും
വെസ്റ്റ് ഇൻഡീസിനെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിനായി ഇന്ത്യ നാളെ ഗുവാഹത്തിയിലെ ബർസപാര ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ഇറങ്ങും. തിരുവനന്തപുരത്ത് നടന്ന ആദ്യ മത്സരത്തിൽ എട്ട് വിക്കറ്റിൻ്റെ തകർപ്പൻ ജയം നേടിയ ഇന്ത്യ 1-0ന് മുന്നിലാണ്. രണ്ടാം മത്സരവും ജയിച്ച് പരമ്പര സ്വന്തമാക്കുകയാണ് ശുഭ്മൻ ഗില്ലിന്റെയും സംഘത്തിൻ്റെയും ലക്ഷ്യം. ആദ്യ മത്സരത്തിൽ വിരാട് കോലിയുടെയും ശുഭ്മൻ ഗില്ലിൻ്റെയും സെഞ്ചുറികളുടെ കരുത്തിലാണ് ഇന്ത്യ 296 റൺസ് വിജയലക്ഷ്യം അനായാസം മറികടന്നത്. ബൗളിങ്ങിൽ കുൽദീപ്