കോഴഞ്ചേരി മാരാമൺ റിസോർട്ടിലെ റിസപ്ഷനിസ്റ്റായ 20കാരിയെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തിൽ സുഹൃത്ത് അറസ്റ്റിൽ. കുളത്തൂപ്പുഴ സ്വദേശിനി ദിൻഷയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ കീഴൂക്കര സ്വദേശി ജിത്തുവിനെയാണ് പൊലീസ് പിടികൂടിയത്. ഇന്ന് ഉച്ചയ്ക്ക് 1.45ഓടെയാണ് സംഭവം. ദിൻഷയും ജിത്തുവും സുഹൃത്തുക്കളായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ദിൻഷ പ്രണയബന്ധത്തിൽനിന്ന് പിന്മാറിയതിലുള്ള നിരാശയാണ് കൊലപാതകത്തിന് കാരണമെന്നാണ് പൊലീസിൻ്റെ പ്രാഥമിക നിഗമനം.

ദിൻഷയെ ആക്രമിക്കണമെന്ന തീരുമാനത്തോടെയാണ് പ്രതി റിസോർട്ടിലെത്തിയതെന്നാണ് പൊലീസ് പറയുന്നത്. തന്നെ വഞ്ചിച്ചെന്ന് ആരോപിച്ച് ബഹളംവെച്ച പ്രതി യുവതിയുടെ കഴുത്തിൽ പലതവണ കുത്തുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ദിൻഷയെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.

Related Posts