ആറുമാസമായി ഉപയോഗിക്കാത്ത റേഷൻ കാർഡുകൾക്കെതിരെ നടപടിയുമായി കേന്ദ്രസർക്കാർ. ഇത്തരത്തിലുള്ള 1.58 കോടി റേഷൻ കാർഡുകളിലെ ആനുകൂല്യങ്ങൾ ഒക്ടോബർ ഒന്നുമുതൽ മരവിപ്പിക്കാനാണ് നീക്കമെന്നാണ് റിപ്പോർട്ടുകൾ.

എന്നാൽ കാർഡുകൾ മരവിപ്പിക്കുന്നതോടെ ഉടൻ പേരുകൾ വെട്ടിക്കുറയ്ക്കില്ല. യഥാർഥ ഉപഭോക്താക്കളാണെന്ന് തെളിയിക്കുന്നതിനായി മൂന്നുമാസത്തെ സമയം നൽകും. ഈ കാലയളവിനുള്ളിൽ ആവശ്യമായ തിരിച്ചറിയൽ നടപടികൾ പൂർത്തിയാക്കിയാൽ മരവിപ്പിച്ച റേഷൻ കാർഡുകളുടെ ആനുകൂല്യങ്ങൾ പുനഃസ്ഥാപിക്കുമെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

Related Posts