ദസറ ഘോഷയാത്ര കടന്നുപോകുന്ന രാജവീഥിയിൽ കർണാടക ടൂറിസം വകുപ്പ് സംഘടിപ്പിച്ച പ്രചാരണ യാത്രയ്ക്ക് തുടക്കമായി. വിനോദസഞ്ചാര മേഖലയെ ആഗോളതലത്തിൽ കൂടുതൽ ശ്രദ്ധേയമാക്കുന്നതിൻ്റെ ഭാഗമായി വിദേശ സഞ്ചാരികളെ ഉൾപ്പെടുത്തിയാണ് പരിപാടി സംഘടിപ്പിച്ചത്.

മൈസൂരു കൊട്ടാരത്തിന് സമീപം നടന്ന ചടങ്ങ് മന്ത്രി കെ.ജെ. ജോർജ് ഉദ്ഘാടനം ചെയ്തു. സ്വിറ്റ്സർലൻഡിൽ നിന്നെത്തിയ വിനോദസഞ്ചാരികളായ പാട്രിക്, തോമസ് എന്നിവരെ മന്ത്രി റോസാപ്പൂവ് നൽകി സ്വീകരിച്ചു.

തുടർന്ന് കൊട്ടാര പരിസരത്തുനിന്ന് ഹൈവേ സർക്കിളിലേക്ക് മിനി ദസറ ഘോഷയാത്ര നടത്തി. ദസറ ആനകളായ മഹേന്ദ്രയും പ്രശാന്തും ഘോഷയാത്രയിൽ അണിനിരന്നു. മൈസൂരു ദസറയുടെ പൈതൃകവും സാംസ്കാരിക പ്രത്യേകതകളും വിദേശ വിനോദസഞ്ചാരികൾക്ക് പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയായിരുന്നു പരിപാടി.

Related Posts