ഏഷ്യൻ ഗെയിംസിലെ പുരുഷ സിംഗിൾസ് സ്ക്വാഷിൽ ഇന്ത്യയുടെ അഭയ് സിങ്ങിന് വെള്ളി മെഡൽ. ഫൈനലിൽ നിലവിലെ ഏഷ്യൻ ഗെയിംസ് ചാമ്പ്യനായ മലേഷ്യയുടെ എൻ എയിൻ യോവിനോടാണ് അഭയ് തോൽവി വഴങ്ങിയത്.

മത്സരത്തിൽ മികച്ച തുടക്കമിട്ട അഭയ് ഒരു ഘട്ടത്തിൽ 4-2ന് മുന്നിലെത്തിയിരുന്നു. എന്നാൽ തുടർച്ചയായ പിഴവുകൾ തിരിച്ചടിയായതോടെ എയിൻ യോവ് മത്സരത്തിലേക്ക് തിരിച്ചെത്തി. നിർണായക ഘട്ടത്തിൽ 6-5ന് മുന്നിലെത്തിയ മലേഷ്യൻ താരം പിന്നീട് മത്സരം നിയന്ത്രണത്തിലാക്കുകയായിരുന്നു.

സെമിഫൈനലിൽ പാകിസ്ഥാൻ്റെ മുഹമ്മദ് ഇർഫാനെ 11-3, 12-10, 11-6 എന്ന സ്കോറിന് നേരിട്ടുള്ള ഗെയിമുകളിൽ പരാജയപ്പെടുത്തിയാണ് അഭയ് ഫൈനലിലെത്തിയത്.

ഇതോടെ ഏഷ്യൻ ഗെയിംസിൽ പുരുഷ സിംഗിൾസ് സ്ക്വാഷ് ഫൈനലിലെത്തുന്ന രണ്ടാമത്തെ ഇന്ത്യൻ താരമെന്ന നേട്ടവും അഭയ് സിങ് സ്വന്തമാക്കി. ഇന്ത്യയുടെ പുരുഷ സിംഗിൾസ് വിഭാഗത്തിലെ മെഡൽ നേട്ടം കൂടിയാണ് ഈ വെള്ളി.

Related Posts