ഇന്ത്യൻ പ്രീമിയർ ലീഗിൽ ഇന്ന് മുംബൈ ഇന്ത്യൻസ് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെ നേരിടും. മുംബൈ ഇന്ത്യൻസ് അഞ്ചു തവണയും കൊൽക്കത്ത നൈറ്റ്റൈഡേഴ്സ‌് മൂന്നുതവണയും ഐപിഎൽ കിരീടം സ്വന്തമാക്കിയിട്ടുണ്ട്. മുംബൈ വാംഖഡെ സ്‌റ്റേഡിയത്തിൽ ഇന്ന് രാത്രി 7.30നാണ് മത്സരം. ഇരുടീമുകളും 35 തവണ ഏറ്റുമുട്ടിയതിൽ മുംബൈ 24 കളി ജയിച്ചു. കൊൽക്കത്ത നേടിയത് 11 കളി.

ഹാർദിക് പാണ്ഡ്യ നയിക്കുന്ന മുംബൈ കഴിഞ്ഞ തവണ പ്ലേഓഫ് കളിച്ചെങ്കിലും നാലാമതായി. മുൻ ക്യാപ്റ്റൻ രോഹിത് ശർമ, സൂര്യകുമാർ യാദവ് തിലക് വർമ, ക്വിന്റ്റൺ ഡി കോക്ക്, റ്യാൻ റിക്കിൾടൺ, ഷെർഫാനെ റൂതർഫോർഡ്, കോർബിൻ ബോഷ് എന്നിവരാണ് പ്രധാന താരങ്ങൾ. ട്രെന്റ്ബോൾട്ടും ജസ്പ്രീത് ബുമ്രയുമാണ് ബൗളർമാർ.

അജിൻക്യ രഹാനെയാണ് കൊൽക്കത്ത ക്യാപ്റ്റൻ. ട്വൻ്റി20 ലോകകപ്പിൽ ന്യൂസിലൻഡിനെ ഫൈനലിലെത്തിച്ച കിവീസ് ഓപ്പണർമാരായ ഫിൻ അലെനും ടിം സീഫെർട്ടും ഓൾറൗണ്ടർ രചിൻ രവീന്ദ്രയും ടീമിലുണ്ട്. റോവ്‌മാൻ പവലും റിങ്കുസിങും കളിയുടെ ഗതി മാറ്റാൻ കഴിവുള്ളവരാണ്. രാഹുൽ ത്രിപാഠി, അങ്ക്ക്രിഷ് രഘുവംശി, കാമറൂൺ ഗ്രീൻ, സുനിൽ നരെയ്ൻ എന്നിവരുണ്ട്. സിംബാബ്‌വേയുടെ ബ്ലെസിങ് മുസറബാനി, ശ്രീലങ്കയുടെ മതീഷ പതിരണ, വരുൺ ചക്രവർത്തി എന്നിവരാണ് പ്രധാന ബൗളർമാർ.

Related Posts