ഗിറ്റാർ ബാഗിനെ പിൻസീറ്റ് യാത്രക്കാരനെന്ന് തെറ്റിദ്ധരിച്ചു; ബെംഗളൂരുവിൽ എഐ ക്യാമറയ്ക്ക് അമളി
Karnataka
1 min read
3.2k

ഗിറ്റാർ ബാഗിനെ പിൻസീറ്റ് യാത്രക്കാരനെന്ന് തെറ്റിദ്ധരിച്ചു; ബെംഗളൂരുവിൽ എഐ ക്യാമറയ്ക്ക് അമളി

സെപ്റ്റംബർ 27, 2026
0

ബെംഗളൂരുവിൽ ഗിറ്റാർ ബാഗിനെ പിൻസീറ്റ് യാത്രക്കാരനായി തെറ്റിദ്ധരിച്ച് എഐ ക്യാമറ സ്കൂട്ടർ യാത്രക്കാരന് 500 രൂപ പിഴ ചുമത്തി. ഹെൽമറ്റ് ധരിക്കാത്ത പിൻസീറ്റ് യാത്രക്കാരനുണ്ടെന്നായിരുന്നു ക്യാമറ കണ്ടെത്തിയത്. എന്നാൽ യാത്രക്കാരൻ്റെ തോളിൽ തൂക്കിയിരുന്ന ഗിറ്റാർ ബാഗാണ് എഐ ക്യാമറ തെറ്റായി തിരിച്ചറിഞ്ഞത്. ഹെബ്ബാളിൽ നിന്ന് ടിൻ ഫാക്ടറി ഭാഗത്തേക്ക് സ്കൂട്ടറിൽ പോകുകയായിരുന്ന സൗവിക് ദത്തയ്ക്കാണ് പിഴ ലഭിച്ചത്. ഭാര്യയുടെ പേരിലുള്ള സ്കൂട്ടറായതിനാൽ 500 രൂപയുടെ ഇ-ചലാൻ ലഭിച്ചത് ഭാര്യയ്ക്കായിരുന്നു. ചലാനിലെ

Continue Reading
ബെംഗളൂരുവിലെ ഗതാഗതക്കുരുക്ക്; ഇന്ത്യക്കെതിരായ സമനിലയ്ക്ക് പിന്നാലെ പനാമ പരിശീലകൻ്റെ വിമർശനം
Karnataka
1 min read
2.7k

ബെംഗളൂരുവിലെ ഗതാഗതക്കുരുക്ക്; ഇന്ത്യക്കെതിരായ സമനിലയ്ക്ക് പിന്നാലെ പനാമ പരിശീലകൻ്റെ വിമർശനം

സെപ്റ്റംബർ 27, 2026
0

അന്താരാഷ്ട്ര സൗഹൃദ ഫുട്ബോൾ മത്സരത്തിൽ ഫിഫ റാങ്കിംഗിൽ മുന്നിലുള്ള പനാമയെ 1–1ന് സമനിലയിൽ തളച്ച ഇന്ത്യ മികച്ച പ്രകടനമാണ് പുറത്തെടുത്തത്. എന്നാൽ മത്സരത്തിന് പിന്നാലെ ബെംഗളൂരുവിലെ ഗതാഗതക്കുരുക്കിനെയും ലോജിസ്റ്റിക്സ് സൗകര്യങ്ങളെയും കുറിച്ച് പനാമ മുഖ്യപരിശീലകൻ തോമസ് ക്രിസ്റ്റ്യൻസൻ നടത്തിയ പ്രതികരണം ശ്രദ്ധ നേടുകയാണ്. ഹോട്ടലിൽ നിന്ന് മൂന്ന്–നാല് കിലോമീറ്റർ മാത്രം അകലെയുള്ള സ്റ്റേഡിയത്തിലേക്ക് എത്താൻ ടീമിന് ഏകദേശം രണ്ട് മണിക്കൂർ ബസിൽ ഗതാഗതക്കുരുക്കിൽ കുടുങ്ങേണ്ടിവന്നതായി ക്രിസ്റ്റ്യൻസൻ പറഞ്ഞു. യാത്രയും മറ്റ്

Continue Reading
ലോകകപ്പ് ഒരുക്കങ്ങൾക്ക് തുടക്കം; ഇന്ത്യ–വെസ്റ്റ് ഇൻഡീസ് ആദ്യ ഏകദിനം ഇന്ന്
Sports
0 min read
2.6k

ലോകകപ്പ് ഒരുക്കങ്ങൾക്ക് തുടക്കം; ഇന്ത്യ–വെസ്റ്റ് ഇൻഡീസ് ആദ്യ ഏകദിനം ഇന്ന്

സെപ്റ്റംബർ 27, 2026
0

2027 ഏകദിന ലോകകപ്പിനുള്ള മുന്നൊരുക്കങ്ങൾക്ക് തുടക്കമിട്ട് ഇന്ത്യയും വെസ്റ്റ് ഇൻഡീസും ഏകദിന പരമ്പരയിൽ ഏറ്റുമുട്ടുന്നു. മൂന്ന് മത്സര പരമ്പരയിലെ ആദ്യ മത്സരം ഇന്ന് തിരുവനന്തപുരം കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടക്കും. ഉച്ചയ്ക്ക് 2.30നാണ് മത്സരം. ഈ വർഷം കളിച്ച മൂന്ന് ഏകദിന പരമ്പരകളിൽ രണ്ടിലും പരാജയപ്പെട്ട ഇന്ത്യ ലോകകപ്പിന് മുന്നോടിയായി മികച്ച ടീമിനെ രൂപപ്പെടുത്താനുള്ള ശ്രമത്തിലാണ്. ഹാർദിക് പാണ്ഡ്യയും ജസ്പ്രീത് ബുമ്രയും ഇല്ലാതെയാണ് ഇന്ത്യ ഇറങ്ങുന്നത്. ശുഭ്‌മാൻ ഗില്ലാണ് ടീമിനെ

Continue Reading
പുതിയ ഉപഭോക്താക്കൾക്ക് തിരിച്ചടി; ഗ്യാസ് സിലിണ്ടർ ചെറുതാകും, നിരക്ക് കൂടും
India
0 min read
2.7k

പുതിയ ഉപഭോക്താക്കൾക്ക് തിരിച്ചടി; ഗ്യാസ് സിലിണ്ടർ ചെറുതാകും, നിരക്ക് കൂടും

സെപ്റ്റംബർ 27, 2026
0

പുതിയ ഗാർഹിക പാചകവാതക ഉപഭോക്താക്കൾക്ക് ഇനി 14.2 കിലോഗ്രാമിൻ്റെ സിലിണ്ടറിന് പകരം 10 കിലോഗ്രാമിൻ്റെ കോംപസിറ്റ് ഗ്യാസ് സിലിണ്ടറാണ് ലഭിക്കുക. പശ്ചിമേഷ്യൻ സംഘർഷത്തിൻ്റെ പശ്ചാത്തലത്തിൽ കേന്ദ്രം വരുത്തിയ പരിഷ്കരണങ്ങളുടെ ഭാഗമായാണ് മാറ്റമെന്നാണ് വിവരം. കേരളത്തിൽ കഴിഞ്ഞ ഏതാനും മാസങ്ങളായി പുതിയ സംവിധാനം നടപ്പാക്കിത്തുടങ്ങിയിട്ടുണ്ട്. 10 കിലോഗ്രാം സിലിണ്ടറിനൊപ്പം റഗുലേറ്റർ ഉൾപ്പെടെയുള്ളവ ലഭിക്കുന്ന പുതിയ കണക്ഷന് 5000 രൂപ വരെ ചെലവാകും. കണക്ഷൻ പിന്നീട് സറണ്ടർ ചെയ്താലും ഈ തുക തിരികെ

Continue Reading
ബാംഗ്ലൂരിൽ നടന്ന വാഹനാപകടത്തിൽ മലയാളി യുവാവിന് ദാരുണാന്ത്യം
Karnataka
0 min read
3.1k

ബാംഗ്ലൂരിൽ നടന്ന വാഹനാപകടത്തിൽ മലയാളി യുവാവിന് ദാരുണാന്ത്യം

സെപ്റ്റംബർ 27, 2026
0

ബാംഗ്ലൂർ ബെല്ലള്ളി ക്രോസ് നിക്കൂ 8ഹോംസിൻ്റെ മുന്നിൽവച്ച് നടന്ന വാഹനാപകടത്തിൽ മലയാളി യുവാവിന് ദാരുണാന്ത്യം. എറണാകുളം സ്വദേശിയായ അർമാൻ (22) ആണ് മരിച്ചത്. ഇന്ന് പുലർച്ചെയായിരുന്നു സംഭവം. ക്രിസ്തുജയന്തി കോളേജിൽ ബികോം പഠനം കഴിഞ്ഞു സ്വകാര്യ കോളേജിൽ പഠനം തുടരുകയായിരുന്നു അർമാൻ. അർമാനും കൂട്ടുകാരിയും സഞ്ചരിച്ച ബൈക്കിൽ ഇന്നോവ ക്രിസ്റ്റ വന്നിടിക്കുകയായിരുന്നു. സുഹൃത്തിനെ ഗുരുതര പരിക്കുകളോടെ മണിപ്പാൽ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. അർമാൻ്റെ പിതാവ് സിറാജ് നാട്ടിൽനിന്നും ബാംഗ്ളൂരിലേക്ക് തിരിച്ചിട്ടുണ്ട്. പോലീസ്

Continue Reading
സെപ്റ്റംബർ 28 മുതൽ ബാങ്ക് പണിമുടക്ക്; ഇന്ന് ബാങ്കുകൾ തുറന്ന് പ്രവർത്തിക്കും
India
0 min read
3.2k

സെപ്റ്റംബർ 28 മുതൽ ബാങ്ക് പണിമുടക്ക്; ഇന്ന് ബാങ്കുകൾ തുറന്ന് പ്രവർത്തിക്കും

സെപ്റ്റംബർ 27, 2026
0

രാജ്യത്ത് ഇന്ന്, ഞായറാഴ്ച, എല്ലാ പൊതുമേഖലാ ബാങ്കുകളും റീജിയണൽ റൂറൽ ബാങ്കുകളും സാധാരണ പോലെ പ്രവർത്തിക്കും. സെപ്റ്റംബർ 28 മുതൽ 30 വരെ യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസ് പണിമുടക്ക് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് ഉപഭോക്താക്കളുടെ ബുദ്ധിമുട്ട് കുറയ്ക്കാൻ ഞായറാഴ്ച ബാങ്കുകൾ തുറക്കാൻ കേന്ദ്ര ധനമന്ത്രാലയം നിർദേശം നൽകിയത്. മൂന്ന് ദിവസത്തെ പണിമുടക്കിനെ തുടർന്ന് ബാങ്കിംഗ് സേവനങ്ങൾ തുടർച്ചയായി തടസപ്പെടുന്നത് ഒഴിവാക്കുകയാണ് ലക്ഷ്യം. ബാങ്ക് ശാഖകൾ, ഓഫീസുകൾ, എടിഎം അനുബന്ധ

Continue Reading
ബ്ലൂടൂത്ത് സ്പീക്കറിനെച്ചൊല്ലി തർക്കം; കുടുംബത്തിലെ നാലുപേരെ തീകൊളുത്തി കൊലപ്പെടുത്താൻ ശ്രമിച്ച പ്രതി പിടിയിൽ
Kerala
0 min read
2.8k

ബ്ലൂടൂത്ത് സ്പീക്കറിനെച്ചൊല്ലി തർക്കം; കുടുംബത്തിലെ നാലുപേരെ തീകൊളുത്തി കൊലപ്പെടുത്താൻ ശ്രമിച്ച പ്രതി പിടിയിൽ

സെപ്റ്റംബർ 27, 2026
0

ബ്ലൂടൂത്ത് സ്പീക്കർ തിരികെ ചോദിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ ഒരു കുടുംബത്തിലെ നാലുപേരെ മർദിക്കുകയും മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി കൊലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്ത കേസിലെ പ്രതി പിടിയിൽ. പാപ്പിനിവട്ടം കളരിപ്പറമ്പ് കറുത്തവീട്ടിൽ രാംവിലാസ് (30) ആണ് മതിലകം പൊലീസിൻ്റെ പിടിയിലായത്. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ഇയാളെ എറണാകുളത്തുനിന്നാണ് പൊലീസ് പിടികൂടിയത്. കളരിപ്പറമ്പ് കുന്നത്ത് വീട്ടിൽ സലീഷ് (40), ഭാര്യ, പ്രായപൂർത്തിയാകാത്ത രണ്ട് പെൺമക്കൾ എന്നിവർക്കാണ് ആക്രമണത്തിൽ പരുക്കേറ്റത്. ജൂലൈ 24ന് രാത്രി എട്ടരയോടെയായിരുന്നു

Continue Reading
ബെംഗളൂരു–തലശ്ശേരി സ്വിഫ്റ്റ് ഡീലക്സ് ബസ് സർവീസ് നാളെ മുതൽ
Karnataka
0 min read
2.9k

ബെംഗളൂരു–തലശ്ശേരി സ്വിഫ്റ്റ് ഡീലക്സ് ബസ് സർവീസ് നാളെ മുതൽ

സെപ്റ്റംബർ 27, 2026
0

ബെംഗളൂരുവിൽ നിന്ന് തലശ്ശേരിയിലേക്ക് പേരാവൂർ, നെടുംപൊയിൽ വഴി കേരള ആർടിസി സ്വിഫ്റ്റ് ഡീലക്സ് ബസ് സർവീസ് നാളെ മുതൽ ആരംഭിക്കും. ജില്ലയുടെ മലയോര മേഖലയിലുള്ള യാത്രക്കാർക്ക് കൂടുതൽ സൗകര്യപ്രദമാകുന്ന തരത്തിലാണ് നിലവിലെ ഇരിട്ടി–കൂത്തുപറമ്പ് റൂട്ടിൽ മാറ്റം വരുത്തിയത്. സർവീസിൻ്റെ ഫ്ലാഗ് ഓഫ് ഇന്ന് രാവിലെ 10ന് പേരാവൂരിൽ മന്ത്രി സണ്ണി ജോസഫ് നിർവഹിക്കും. രാത്രി 9.45ന് ബെംഗളൂരു സാറ്റലൈറ്റ് ബസ് ടെർമിനലിൽ നിന്ന് പുറപ്പെടുന്ന ബസ് മൈസൂരു, ഹുൻസൂർ, വിരാജ്പേട്ട,

Continue Reading
ഡീപ്‌ഫേക്ക് വീഡിയോയിൽ വിശ്വസിച്ച് പണം നിക്ഷേപിച്ചു; ബെംഗളൂരു യുവാവിന് 7.66 ലക്ഷം രൂപ നഷ്ടമായതായി പരാതി
Karnataka
0 min read
3.0k

ഡീപ്‌ഫേക്ക് വീഡിയോയിൽ വിശ്വസിച്ച് പണം നിക്ഷേപിച്ചു; ബെംഗളൂരു യുവാവിന് 7.66 ലക്ഷം രൂപ നഷ്ടമായതായി പരാതി

സെപ്റ്റംബർ 27, 2026
0

ഡീപ്‌ഫേക്ക് വീഡിയോകൾ ഉപയോഗിച്ച് പ്രചരിപ്പിച്ച നിക്ഷേപ അവസരത്തിൽ വിശ്വസിച്ച് ബെംഗളൂരു സ്വദേശിയായ 39കാരന് 7.66 ലക്ഷം രൂപ നഷ്ടമായതായി പരാതി. പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ, സുധാ മൂർത്തി, അനന്ത് അംബാനി എന്നിവരുടെ ഡീപ്‌ഫേക്ക് വീഡിയോകളാണ് തട്ടിപ്പിന് ഉപയോഗിച്ചതെന്നാണ് പരാതി. മഹാലക്ഷ്മി ലേഔട്ട് സ്വദേശിയായ യുവാവ് ജൂലൈ 10ന് ഫേസ്ബുക്കിലൂടെയാണ് വീഡിയോകൾ കണ്ടത്. പ്രമുഖർ ഓൺലൈൻ നിക്ഷേപ അവസരങ്ങൾ പ്രോത്സാഹിപ്പിക്കുന്ന തരത്തിലായിരുന്നു വീഡിയോകൾ. വീഡിയോയിൽ നൽകിയ ലിങ്കിൽ

Continue Reading
ഏഷ്യൻ ഗെയിംസിൽ രണ്ട് വെള്ളി മെഡലുകൾ നേടിയ വിദർശയുടെ വീട്ടിലെത്തി പ്രിയങ്ക ഗാന്ധി
Kerala
0 min read
3.3k

ഏഷ്യൻ ഗെയിംസിൽ രണ്ട് വെള്ളി മെഡലുകൾ നേടിയ വിദർശയുടെ വീട്ടിലെത്തി പ്രിയങ്ക ഗാന്ധി

സെപ്റ്റംബർ 26, 2026
0

ഏഷ്യൻ ഗെയിംസിൽ രണ്ട് വെള്ളി മെഡലുകൾ നേടിയ ഷൂട്ടിംഗ് താരം വിദർശ കെ. വിനോദിനെ നേരിൽ അഭിനന്ദിച്ച് പ്രിയങ്ക ഗാന്ധി എംപി. കോഴിക്കോട് തിരുവമ്പാടിയിലെ വിദർശയുടെ വീട്ടിലെത്തിയ പ്രിയങ്ക, താരത്തിൻ്റെ മാതാപിതാക്കളെ നേരിൽ കണ്ട് നേട്ടത്തിൽ സന്തോഷവും അഭിമാനവും അറിയിച്ചു. കുട്ടികൾക്ക് മികച്ച കഴിവുകളുണ്ടെന്നും ശരിയായ പരിശീലനവും ആവശ്യമായ പിന്തുണയും ലഭിച്ചാൽ അന്താരാഷ്ട്ര വേദികളിൽ മികച്ച നേട്ടങ്ങൾ കൈവരിക്കാൻ അവർക്ക് സാധിക്കുമെന്നും പ്രിയങ്ക പറഞ്ഞു. വനിതകളുടെ 50 മീറ്റർ റൈഫിൾ

Continue Reading