രാജ്യത്ത് ഇന്ന്, ഞായറാഴ്ച, എല്ലാ പൊതുമേഖലാ ബാങ്കുകളും റീജിയണൽ റൂറൽ ബാങ്കുകളും സാധാരണ പോലെ പ്രവർത്തിക്കും. സെപ്റ്റംബർ 28 മുതൽ 30 വരെ യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസ് പണിമുടക്ക് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് ഉപഭോക്താക്കളുടെ ബുദ്ധിമുട്ട് കുറയ്ക്കാൻ ഞായറാഴ്ച ബാങ്കുകൾ തുറക്കാൻ കേന്ദ്ര ധനമന്ത്രാലയം നിർദേശം നൽകിയത്.
മൂന്ന് ദിവസത്തെ പണിമുടക്കിനെ തുടർന്ന് ബാങ്കിംഗ് സേവനങ്ങൾ തുടർച്ചയായി തടസപ്പെടുന്നത് ഒഴിവാക്കുകയാണ് ലക്ഷ്യം. ബാങ്ക് ശാഖകൾ, ഓഫീസുകൾ, എടിഎം അനുബന്ധ ശാഖകൾ, കറൻസി ചെസ്റ്റുകൾ എന്നിവ പ്രവർത്തിക്കാൻ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ അനുമതി നൽകിയിട്ടുണ്ട്.
പണിമുടക്ക് അവസാനിച്ച ശേഷം ഒക്ടോബർ ഒന്നിന് ബാങ്കുകൾ സാധാരണ നിലയിൽ പ്രവർത്തിക്കും. ഒക്ടോബർ രണ്ടിന് ഗാന്ധിജയന്തി പ്രമാണിച്ച് രാജ്യത്ത് പൊതു അവധിയായതിനാൽ ബാങ്കുകൾ പ്രവർത്തിക്കില്ല.