ബാംഗ്ലൂർ ബെല്ലള്ളി ക്രോസ് നിക്കൂ 8ഹോംസിൻ്റെ മുന്നിൽവച്ച് നടന്ന വാഹനാപകടത്തിൽ മലയാളി യുവാവിന് ദാരുണാന്ത്യം. എറണാകുളം സ്വദേശിയായ അർമാൻ (22) ആണ് മരിച്ചത്. ഇന്ന് പുലർച്ചെയായിരുന്നു സംഭവം.
ക്രിസ്തുജയന്തി കോളേജിൽ ബികോം പഠനം കഴിഞ്ഞു സ്വകാര്യ കോളേജിൽ പഠനം തുടരുകയായിരുന്നു അർമാൻ. അർമാനും കൂട്ടുകാരിയും സഞ്ചരിച്ച ബൈക്കിൽ ഇന്നോവ ക്രിസ്റ്റ വന്നിടിക്കുകയായിരുന്നു. സുഹൃത്തിനെ ഗുരുതര പരിക്കുകളോടെ മണിപ്പാൽ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
അർമാൻ്റെ പിതാവ് സിറാജ് നാട്ടിൽനിന്നും ബാംഗ്ളൂരിലേക്ക് തിരിച്ചിട്ടുണ്ട്. പോലീസ് നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം പോസ്റ്റുമോർട്ടത്തിനായി യെലഹങ്ക ഗവ.ഹോസ്പിറ്റലിലേക്ക് മാറ്റി. പോസ്റ്റുമോർട്ടത്തിനുശേഷം നാട്ടിലേക്ക് കൊണ്ടുപോകും.