കർണാടകയിൽ വകുപ്പ് മാറ്റം; രാമലിംഗ റെഡ്ഡിക്ക് വനം-പരിസ്ഥിതി വകുപ്പ്
കർണാടക മന്ത്രിസഭയിലെ വകുപ്പ് വിഭജനത്തെച്ചൊല്ലിയ തർക്കത്തിന് പിന്നാലെ മുതിർന്ന നേതാവും മന്ത്രിയുമായ രാമലിംഗ റെഡ്ഡിക്ക് പുതിയ വകുപ്പ് നൽകി. ജലവിഭവ വകുപ്പ് കൈകാര്യം ചെയ്തിരുന്ന അദ്ദേഹത്തിന് ഇനി വനം, പരിസ്ഥിതി വകുപ്പുകളുടെ ചുമതലയാണ് നൽകിയിരിക്കുന്നത്. ചെലുവരായ സ്വാമിക്ക് ജലവിഭവ വകുപ്പും സമീർ അഹമ്മദിന് ഭവന നിർമാണ വകുപ്പും നൽകി. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നടന്ന മന്ത്രിസഭാ പുനഃസംഘടനയ്ക്കിടെയാണ് പുതിയ വകുപ്പ് വിഭജനം. ജലവിഭവ വകുപ്പ് ലഭിച്ചതിൽ രാമലിംഗ റെഡ്ഡി നേരത്തെ അതൃപ്തി
ബെംഗളൂരുവിൽ നിന്ന് കാണാതായ താനൂർ സ്വദേശി ഇംതിയാസിനെ നാഗ്പുരിൽ കണ്ടെത്തി
ബെംഗളൂരുവിൽ നിന്ന് കാണാതായ മലപ്പുറം താനൂർ സ്വദേശി ഇംതിയാസിനെ നാഗ്പുരിൽ കണ്ടെത്തി. നാഗ്പുരിൽ നിന്ന് ഏകദേശം 16 കിലോമീറ്റർ അകലെയുള്ള അപ്പാർട്ട്‌മെന്റിൽ നിന്നാണ് യുവാവിനെ കണ്ടെത്തിയത്. താനൂർ പൊലീസ് സംഘം നാഗ്പുരിലെത്തി നടത്തിയ അന്വേഷണത്തിലാണ് ഇംതിയാസിനെ കണ്ടെത്തിയത്. ഇന്ന് രാത്രി 11 മണിയോടെയുള്ള വിമാനത്തിൽ പൊലീസ് സംഘം യുവാവിനൊപ്പം കേരളത്തിലേക്ക് മടങ്ങും. ഓഗസ്റ്റ് ഏഴിന് ബെംഗളൂരുവിലെത്തിയതിന് പിന്നാലെയാണ് ഇംതിയാസിനെ കാണാതായത്. നഴ്‌സിങ് പഠനം പൂർത്തിയാക്കിയ ശേഷം സർട്ടിഫിക്കറ്റ് വാങ്ങുന്നതിനായാണ് യുവാവ്
‘ലുങ്കിവാല’ പരാമർശത്തിനെതിരെ വേറിട്ട പ്രതിഷേധം; മുണ്ടുടുത്ത് രാജ്യസഭയിലെത്തി ദക്ഷിണേന്ത്യൻ എംപിമാർ
ബിജെപി നേതാവിൻ്റെ ‘ലുങ്കിവാല’ പരാമർശത്തിനെതിരെ വേറിട്ട പ്രതിഷേധവുമായി ദക്ഷിണേന്ത്യൻ എംപിമാർ. കോൺഗ്രസ് അധ്യക്ഷനും രാജ്യസഭാ പ്രതിപക്ഷ നേതാവുമായ മല്ലികാർജുൻ ഖാർഗെ ഉൾപ്പെടെയുള്ള നേതാക്കൾ കേരളീയ ശൈലിയിൽ മുണ്ടുടുത്ത് രാജ്യസഭയിലെത്തിയാണ് പ്രതിഷേധത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചത്. മല്ലികാർജുൻ ഖാർഗെ, ജോൺ ബ്രിട്ടാസ്, എ.എ. റഹീം, പി.സന്തോഷ് കുമാർ, വി.ശിവദാസ്, ഹാരിസ് ബീരാൻ, ക്രിസ്റ്റഫർ തിലക് എന്നിവർ മുണ്ടുടുത്താണ് സഭയിലെത്തിയത്. ജെബി മേത്തർ കേരളീയ ശൈലിയിലുള്ള സാരിയണിഞ്ഞും പ്രതിഷേധത്തിൽ പങ്കെടുത്തു. ‘ഞങ്ങളുടെ വേഷം ഞങ്ങളുടെ
പ്രകാശ് രാജിൻ്റെ പേര് നീക്കിയിട്ടില്ല; ‘ഷിഫ്റ്റഡ്’ പട്ടികയിൽ ഉൾപ്പെടുത്തിയതെന്ന് അധികൃതർ
നടൻ പ്രകാശ് രാജിൻ്റെ പേര് വോട്ടർ പട്ടികയിൽ നിന്ന് നീക്കം ചെയ്തെന്ന ആരോപണം ബെംഗളൂരു സെൻട്രൽ സിറ്റി കോർപ്പറേഷൻ തള്ളി. അദ്ദേഹത്തിൻ്റെ പേര് പൂർണമായും വോട്ടർ പട്ടികയിൽ നിന്ന് നീക്കം ചെയ്തതല്ലെന്നും, പഴയ വിലാസത്തിൽ താമസിക്കുന്നില്ലെന്ന് പരിശോധനയിൽ കണ്ടെത്തിയതിനെ തുടർന്ന് ‘Shifted’ വിഭാഗത്തിൽ ഉൾപ്പെടുത്തിയതാണെന്നും അധികൃതർ വ്യക്തമാക്കി. കർണാടകയിലെ Special Intensive Revision (SIR) നടപടികളുടെ ഭാഗമായി ബൂത്ത് ലെവൽ ഓഫീസർ (BLO) പ്രകാശ് രാജിൻ്റെ രജിസ്റ്റർ ചെയ്ത വിലാസത്തിൽ
ഹോട്ടലിൽ ഭക്ഷണം കഴിക്കുന്നതിനിടെയുണ്ടായ സംഘർഷത്തിൽ അഞ്ച് പേർക്കെതിരെ പൊലീസ് കേസ്
കുറ്റിപ്പുറത്തെ ‘ചോറും മീനും’ ഹോട്ടലിൽ ഭക്ഷണം കഴിക്കുന്നതിനിടെയുണ്ടായ സംഘർഷത്തിൽ അഞ്ച് പേർക്കെതിരെ പൊലീസ് കേസെടുത്തു. വൈരംകോട് സ്വദേശികൾക്കെതിരെയാണ് കേസ്. ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെയായിരുന്നു സംഭവം. ഭക്ഷണം കഴിക്കുന്നതിനിടെ ബില്ലിൽ ഉൾപ്പെടുത്തിയ മീനിൻ്റെ വിലയെച്ചൊല്ലിയുണ്ടായ തർക്കമാണ് പിന്നീട് കൈയാങ്കളിയിൽ കലാശിച്ചത്. തർക്കം പരിഹരിക്കാനും സംഘർഷം തടയാനും എത്തിയ ഹോട്ടൽ ജീവനക്കാരെ സംഘം മർദിച്ചെന്നാണ് ഹോട്ടൽ ഉടമ പൊലീസിൽ നൽകിയ പ്രധാന പരാതി. ആക്രമണത്തിൽ ജീവനക്കാരുടെ ചുണ്ടിനും താടിയെല്ലിനും കണ്ണിനും ഗുരുതരമായി പരിക്കേറ്റതായും
കേരളത്തിൽ വീണ്ടും ഡെങ്കിപ്പനി മരണം; പാലക്കാട് 13 വയസുകാരി മരിച്ചു
കേരളത്തിൽ വീണ്ടും ഡെങ്കിപ്പനി മരണം. പാലക്കാട് എരുത്തേമ്പതി വണ്ണാമട സ്വദേശികളായ ഉണ്ണിക്കൃഷ്ണന്റെയും ചിത്രയുടെയും മകൾ അശ്വിനിയാണ് (13) മരിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് അശ്വിനിക്ക് പനി തുടങ്ങിയത്. വീട്ടുകാർ ആദ്യം കൊഴിഞ്ഞാമ്പാറയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് പാലക്കാട്ടെ സ്വകാര്യ ആശുപത്രിയിലും പിന്നീട് തൃശൂരിലെ സ്വകാര്യ മെഡിക്കൽ കോളജിലും പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കെ ഇന്നലെ പുലർച്ചെ മൂന്നോടെയായിരുന്നു മരണം. ചിറ്റൂര്‍ ഗവണ്മെന്റ് വിക്ടോറിയ ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിനിയാണ് മരിച്ച
കേരളത്തിൽ വീണ്ടും മഴ മുന്നറിയിപ്പ്; കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ നാളെ യെല്ലോ അലർട്ട്
കേരളത്തിൽ വീണ്ടും മഴ മുന്നറിയിപ്പ്. വടക്കന്‍ ജില്ലകളിലാണ് മഴയ്ക്ക് സാധ്യത പ്രവചിക്കുന്നത്. കാസർഗോഡ്, കണ്ണൂർ ജില്ലകളിൽ നാളെ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ശക്തമായ മഴയാണ് ഈ ജില്ലകളില്‍ പ്രവചിക്കുന്നത്. വെള്ളിയാഴ്ച മൂന്ന് ജില്ലകളിലും മഴ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകളിലാണ് മുന്നറിയിപ്പുള്ളത്. ഇവിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ യെല്ലോ അലേര്‍ട്ടാണ് നല്‍കിയിരിക്കുന്നത്.
മണ്ഡല പുനർനിർണയത്തിനെതിരെ തമിഴ്നാട് നിയമസഭയിൽ പ്രമേയം; 543 ലോക്‌സഭാ സീറ്റുകൾ നിലനിർത്തണമെന്ന് വിജയ്
ലോക്സഭാ മണ്ഡലങ്ങളുടെ പുനർനിർണയത്തിനെതിരെ തമിഴ്നാട് നിയമസഭയിൽ പ്രമേയം അവതരിപ്പിച്ച് തമിഴക വെട്രി കഴകം (ടിവികെ) നേതാവ് വിജയ്. ജനസംഖ്യാടിസ്ഥാനത്തിൽ മണ്ഡല പുനർനിർണയം നടപ്പാക്കിയാൽ ജനസംഖ്യാ നിയന്ത്രണ നടപടികൾ വിജയകരമായി നടപ്പാക്കിയ തമിഴ്നാട് ഉൾപ്പെടെയുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ പാർലമെന്ററി പ്രാതിനിധ്യം കുറയാൻ സാധ്യതയുണ്ടെന്ന് വിജയ് ചൂണ്ടിക്കാട്ടി. മണ്ഡല പുനർനിർണയവുമായി ബന്ധപ്പെട്ട ബിൽ കേന്ദ്രസർക്കാർ മൺസൂൺ സമ്മേളനത്തിൻ്റെ അവസാന ദിവസം അവതരിപ്പിച്ചേക്കുമെന്ന അഭ്യൂഹങ്ങൾക്കിടെയാണ് തമിഴ്നാട് നിയമസഭയിൽ പ്രമേയം അവതരിപ്പിച്ചത്. നിലവിലുള്ള 543 ലോക്സഭാ
ആഭ്യന്തരമന്ത്രിക്കെതിരായ സോഷ്യൽ മീഡിയ പോസ്റ്റ്; അർജുൻ ആയങ്കിയുടെ മൊബൈൽ ഫോൺ കണ്ടെത്തി
ആഭ്യന്തരമന്ത്രിയെ സമൂഹമാധ്യമങ്ങളിലൂടെ അപമാനിച്ചെന്ന കേസിൽ അറസ്റ്റിലായ അർജുൻ ആയങ്കിയുടെ മൊബൈൽ ഫോൺ പൊലീസ് കണ്ടെത്തി. കഴിഞ്ഞ ദിവസം ആയങ്കിയെ പൊലീസ് പിടികൂടിയ അഭിഭാഷകയുടെ അപ്പാർട്ട്‌മെന്റിലെ സ്റ്റെയർകേസിന് താഴെയുള്ള ഷൂ റാക്കിൽ നിന്നാണ് ഫോൺ കണ്ടെത്തിയത്. അർജുൻ ആയങ്കിയെ ചോദ്യം ചെയ്തതിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ഫോൺ കണ്ടെത്തിയതെന്നാണ് പൊലീസ് പറയുന്നത്. കേസിൽ നിർണായക തെളിവായേക്കാവുന്ന ഫോണാണിതെന്നാണ് അന്വേഷണ സംഘത്തിൻ്റെ വിലയിരുത്തൽ. തലശേരി സബ് ജയിലിൽ റിമാൻഡിൽ
കോഴിക്കോട് മെഡിക്കൽ കോളേജിൽ വീണ്ടും ചികിത്സാപ്പിഴവ് ആരോപണം; പ്രസവത്തിനിടെ നവജാതശിശുവിൻ്റെ കൈക്ക് പരിക്ക്
കോഴിക്കോട് മെഡിക്കൽ കോളേജിനെതിരെ വീണ്ടും ചികിത്സാപ്പിഴവ് ആരോപണം. പ്രസവത്തിനിടെ നവജാതശിശുവിൻ്റെ കൈക്ക് പരിക്കേൽക്കുകയും തുടർന്ന് ആവശ്യമായ ചികിത്സ ലഭിക്കുന്നതിൽ വീഴ്ചയുണ്ടാകുകയും ചെയ്തെന്നാണ് കുടുംബത്തിന്റെ പരാതി. മേപ്പയ്യൂർ സ്വദേശികളായ രാഹുൽ–രാഖി ദമ്പതികളുടെ കുഞ്ഞിനാണ് പരിക്കേറ്റത്. ഈ മാസം ആറിനായിരുന്നു രാഖിയുടെ പ്രസവം. പ്രസവത്തിന് പിന്നാലെ കുഞ്ഞിൻ്റെ ഇടതുകൈയുടെ തോളിന് പരിക്കേറ്റതായി കണ്ടെത്തിയതിനെ തുടർന്ന് കുഞ്ഞിനെ എൻ.ഐ.സി.യുവിൽ പ്രവേശിപ്പിച്ചു. കുഞ്ഞിൻ്റെ കൈക്ക് പ്ലാസ്റ്റർ ഇട്ടെങ്കിലും പിന്നീട് ആവശ്യമായ പരിശോധനകൾ നടത്തിയില്ലെന്നാണ് കുടുംബത്തിൻ്റെ ആരോപണം.