തമിഴ്‌നാട് അതിർത്തിയിലേക്ക് യെല്ലോ ലൈൻ നീട്ടാൻ ബെംഗളൂരു മെട്രോ; 9 സ്റ്റേഷനുകൾക്ക് പദ്ധതി
നമ്മ മെട്രോയുടെ യെല്ലോ ലൈൻ തമിഴ്‌നാട് അതിർത്തിവരെ നീട്ടാൻ പദ്ധതി. ബൊമ്മസാന്ദ്രയിൽ നിന്ന് അത്തിബെലെ വരെ 10.5 കിലോമീറ്റർ ദൈർഘ്യമുള്ള എലിവേറ്റഡ് പാതയും ഒമ്പത് സ്റ്റേഷനുകളുമാണ് പദ്ധതിയിലുള്ളത്. ബെംഗളൂരു മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡ് (BMRCL) തയ്യാറാക്കിയ സാധ്യതാ പഠന റിപ്പോർട്ട് പ്രകാരം ബൊമ്മസാന്ദ്രയിൽ നിന്ന് തമിഴ്നാട് ഭാഗത്തേക്കുള്ള പ്രധാന നഗരപ്രാന്തമായ അത്തിബെലെ വരെയായിരിക്കും പാത നീളുക. നിലവിലെ യെല്ലോ ലൈൻ ടെർമിനൽ സ്റ്റേഷനായ ബൊമ്മസാന്ദ്രയിൽ നിന്ന് ഏകദേശം 1.5
ബെംഗളൂരുവിൽ നിന്ന് ആലപ്പുഴയിലേക്ക് കേരള ആർടിസി എസി സീറ്റർ; സർവീസ് ഈ മാസം 17 മുതൽ
ബെംഗളൂരുവിൽ നിന്ന് ആലപ്പുഴയിലേക്ക് കേരള ആർടിസിയുടെ പുതിയ എക്സിക്യൂട്ടീവ് ക്ലാസ് എസി സീറ്റർ ബസ് സർവീസ് ഓഗസ്റ്റ് 17ന് ആരംഭിക്കും. ആലപ്പുഴയിൽ നിന്ന് ബെംഗളൂരുവിലേക്കുള്ള സർവീസ് ഓഗസ്റ്റ് 16ന് തുടങ്ങും. ഒന്നിടവിട്ട ദിവസങ്ങളിലായിരിക്കും സർവീസ്. ഓൺലൈൻ ടിക്കറ്റ് ബുക്കിങ് ഇതിനകം ആരംഭിച്ചിട്ടുണ്ട്. ശുചിമുറിയും പാൻട്രി സൗകര്യവും ഉൾപ്പെടുന്ന ബസിൽ 36 യാത്രക്കാർക്ക് സഞ്ചരിക്കാം. അടിസ്ഥാന ടിക്കറ്റ് നിരക്ക് 1,354 രൂപയാണ്. പാലക്കാട്, തൃശൂർ നഗരങ്ങളിലെ ബസ് സ്റ്റാൻഡുകളിൽ പ്രവേശിക്കില്ല. പകരം
വിവിധ സംഘടനകളുടെ ബലിതർപ്പണ ചടങ്ങുകളിൽ ആയിരങ്ങൾ പങ്കെടുത്തു
പൂർവികരുടെ ആത്മശാന്തിക്കായി പ്രാർഥനകളോടെ കർക്കടകവാവ് ദിനത്തിൽ ബെംഗളൂരുവിലും മൈസൂരുവിലും ആയിരങ്ങൾ ബലിതർപ്പണം നടത്തി. പൂർവികരുടെ സ്മരണകൾക്ക് മുന്നിൽ ആദരമർപ്പിച്ച് വിവിധ ക്ഷേത്രങ്ങളിലും സംഘടനകളുടെ നേതൃത്വത്തിലുമാണ് ചടങ്ങുകൾ സംഘടിപ്പിച്ചത്. കർക്കടകവാവ് പ്രമാണിച്ച് നഗരത്തിലെ വിവിധ ഭാഗങ്ങളിൽ ബലിതർപ്പണത്തിനായി വിപുലമായ സൗകര്യങ്ങളാണ് ഒരുക്കിയിരുന്നത്. കെ.എൻ.എസ്.എസ്, നായർ സേവാ സംഘ് കർണാടക, ശ്രീനാരായണ സമിതി, ശ്രീ നാരായണ ഗുരുധർമ്മ പ്രേരണ ചാരിറ്റബിൾ ട്രസ്റ്റ്, കഗ്ഗദാസപുര ശ്രീനാരായണ മാതൃദേവി അയ്യപ്പ ദേവസ്ഥാനം, സംഘമിത്ര, പാലക്കാടൻ കൂട്ടായ്മ
കന്നഡ സംഘടനകളുടെ ബന്ദ് ഇന്ന്; ബെംഗളൂരുവിൽ ജനജീവിതത്തെ കാര്യമായി ബാധിച്ചേക്കില്ല
കാവേരി ജലതർക്കവുമായി ബന്ധപ്പെട്ട് കന്നഡ അനുകൂല സംഘടനകൾ വ്യാഴാഴ്ച ആഹ്വാനം ചെയ്ത കർണാടക ബന്ദിന് പ്രത്യേകിച്ച് ബെംഗളൂരുവിൽ മങ്ങിയ പ്രതികരണമായിരിക്കും ലഭിക്കുകയെന്നാണ് സൂചന. പ്രധാനപ്പെട്ട നിരവധി സേവനങ്ങൾ പതിവുപോലെ തുടരുമെന്നാണ് വിവരം. വിവിധ സംഘടനകൾ പിന്നീട് പിന്തുണ പിൻവലിച്ചതിനാൽ ബന്ദ് ജനജീവിതത്തെ വലിയ തോതിൽ ബാധിക്കാനുള്ള സാധ്യത കുറവാണ്. സംസ്ഥാന വ്യാപകമായി ബന്ദിന് കന്നഡ അനുകൂല സംഘടനകൾ ആഹ്വാനം ചെയ്തിട്ടുണ്ടെങ്കിലും വ്യാപാര സ്ഥാപനങ്ങളും ഗതാഗത മേഖലയിലെ വിവിധ വിഭാഗങ്ങളും ബന്ദിൽ
സർജാപുര മലയാളി സമാജം പ്രവേശനോത്സവം സംഘടിപ്പിച്ചു
സർജാപുര മലയാളി സമാജത്തിൻ്റെ നേതൃത്വത്തിൽ മലയാളം മിഷൻ്റെ കീഴിലുള്ള മലയാളം ക്ലാസുകളിലേക്കുള്ള പ്രവേശനോത്സവം സംഘടിപ്പിച്ചു. സോംപുരയിലെ ഐ.ഡി.സി.ഗ്രാൻഡ് ഹോട്ടലിൽ നടന്ന ചടങ്ങിൽ മലയാളം മിഷനെ പ്രതിനിധീകരിച്ച് മീര ടീച്ചർ പങ്കെടുത്തു. മലയാളി സമാജം ജനറൽ സെക്രട്ടറി ഷോബിത് പുതിയപുരയിൽ, ട്രഷറർ വിദ്യ ശ്രീറാം, കലാ-സാഹിത്യ വേദി കൺവീനർ രഞ്ജിത്ത് പി.ആർ എന്നിവർ സംസാരിച്ചു. മലയാള ഭാഷയും സംസ്കാരവും പുതുതലമുറയിലേക്ക് പകരുന്നതിൻ്റെ പ്രാധാന്യം ചടങ്ങിൽ പങ്കെടുത്തവർ ചൂണ്ടിക്കാട്ടി. മലയാളം ക്ലാസുകൾക്ക് നേതൃത്വം
എസ് കെ കെ എസ് സ്വാതന്ത്ര്യദിനാഘോഷവും വൺഡേ ട്രിപ്പും സംഘടിപ്പിക്കുന്നു
സുവർണ്ണ കർണാടക കേരള സമാജം കോറമംഗല ശാഖയുടെ ആഭിമുഖ്യത്തിൽ ഭാരതത്തിൻ്റെ 80-ാം സ്വാതന്ത്ര്യദിനം വിപുലമായി ആഘോഷിക്കുന്നു. ഓഗസ്റ്റ് 15ന് രാവിലെ 9 മണിക്ക് ശാഖാ ചെയർമാൻ സി. മധുമേനോൻ്റെ നേതൃത്വത്തിൽ ദേശീയ പതാക ഉയർത്തും. സുവർണ്ണ കർണാടക കേരള സമാജം സംസ്ഥാന, ജില്ലാ ഭാരവാഹികൾ, ക്രൈസ്റ്റ് യൂണിവേഴ്സിറ്റി പ്രൊഫസർമാരായ ഡോ. ടി.പി.വി.വിനോദ്, പ്രൊഫ.ലിജേഷ്, കോറമംഗലം ശാഖ മുൻ ചെയർമാൻ ബിജു കൊല്ലംകുഴി, BOD അംഗങ്ങൾ, എക്സിക്യൂട്ടീവ് അംഗങ്ങൾ, ശാഖാ അംഗങ്ങൾ
കർണാടക ബന്ദിൽ ഭിന്നത; ഗതാഗത സംഘടനകൾ വിട്ടുനിൽക്കും, കർഷക സംഘടനകൾ പിന്തുണയ്ക്കും
തമിഴ്നാടിന് 15 ദിവസത്തേക്ക് പ്രതിദിനം 12,000 ക്യുസെക്സ് കാവേരി ജലം വിട്ടുനൽകണമെന്ന കാവേരി വാട്ടർ മാനേജ്മെന്റ് അതോറിറ്റിയുടെ (CWMA) നിർദേശത്തിനെതിരെ വ്യാഴാഴ്ച ആഹ്വാനം ചെയ്ത കർണാടക ബന്ദിനെച്ചൊല്ലി കന്നഡ സംഘടനകൾക്കിടയിൽ ഭിന്നത രൂക്ഷമായി. ഫെഡറേഷൻ ഓഫ് കന്നഡ ഓർഗനൈസേഷൻസ് പ്രസിഡണ്ട്വാട്ടാൾ നാഗരാജ് ബന്ദുമായി മുന്നോട്ടുപോകുമ്പോൾ, ഫെഡറേഷനിലെ നിരവധി സംഘടനകൾ പൂർണ ബന്ദിൽ പങ്കെടുക്കേണ്ടതില്ലെന്ന നിലപാടിലാണ്. എന്നാൽ നാഗരാജിൻ്റെ പ്രതിഷേധത്തിന് ധാർമിക പിന്തുണ നൽകുമെന്ന് ഇവർ അറിയിച്ചു. അതേസമയം റൈത ഹിതരക്ഷണ
ഡെക്കാൻ കൾച്ചറൽ സൊസൈറ്റിയുടെ ഓണച്ചന്ത ഓഗസ്റ്റ് 23, 24, 25 തീയതികളിൽ
ഡെക്കാൻ കൾച്ചറൽ സൊസൈറ്റിയുടെ ഓണച്ചന്ത ഓഗസ്റ്റ് 23, 24, 25 തീയതികളിൽനടത്തും. മൈസൂർ റോഡ് ബ്യാറ്ററായണപുരയിലെ സൊസൈറ്റി സിൽവർജൂബിലി ഹാളിൽ കാലത്ത് 10 മണി മുതൽ രാത്രി 8 മണി വരെ പ്രവർത്തിക്കുന്ന ചന്തയിൽ നേന്ത്ര പഴം, കായ, ചിപ്സ്, ശർക്കര ഉപ്പേരി, ഹൽവ, പപ്പടം,അച്ചാർ,തുണിത്തരങ്ങൾ, പച്ചക്കറികൾ തുടങ്ങി എല്ലാ ഓണ വിഭവങ്ങളും ലഭ്യമാക്കും. വിശദ വിവരങ്ങൾക്ക്: 9845185326, 9886631528
എൻ.എസ്.എസ്. കർണാടകയുടെ ആഭിമുഖ്യത്തിൽ കർക്കിടക വാവുബലിയും പിതൃതർപ്പണവും
എൻ.എസ്.എസ്. കർണാടകയുടെ ആഭിമുഖ്യത്തിൽ കർക്കിടക വാവുബലിയും പിതൃതർപ്പണവും അൾസൂർ തടാകക്കരയിൽ ഭക്തിനിർഭരമായ അന്തരീക്ഷത്തിൽ നടന്നു. നിരവധി പേർ പിതൃ തർപ്പണത്തിൽ പങ്കെടുത്തു. പാലക്കാട് മാത്തൂർ മനയിലെ പരമേശ്വരൻ തിരുമേനിയുടെ മുഖ്യ കാർമികത്വത്തിൽ പുലർച്ചെ മൂന്ന് മണിയോടെ ഗണപതി ഹോമവും തിലഹോമവും നടന്നു. തുടർന്ന് 3.45 മണിയോടെ പിതൃ തർപ്പണം ആരംഭിച്ചു. രാവിലെ പത്തരയോടെ ചടങ്ങുകൾ സമാപിച്ചു. പിതൃതർപ്പണത്തിൽ പങ്കെടുത്തവർക്കായി പ്രഭാത ഭക്ഷണവും സംഘാടകർ ഒരുക്കിയിരുന്നു. എൻ.എസ്.എസ്. കർണാടക ചെയർമാൻ ആർ.
ബെംഗളൂരുവിൽ വാഹനാപകടം; മലയാളി യുവതിക്ക് ദാരുണാന്ത്യം
ബെംഗളൂരുവിലുണ്ടായ വാഹനാപകടത്തിൽ മലയാളി യുവതി മരിച്ചു. കോഴിക്കോട് ബാലുശ്ശേരി സ്വദേശിനി മേഥ പ്രത്യുരാജ് (30) ആണ് മരിച്ചത്. ബെംഗളൂരുവിലെ പ്രൊവിഡന്റ് ഫണ്ട് ഓഫീസിൽ അക്കൗണ്ടന്റായി ജോലി ചെയ്യുകയായിരുന്നു. ഓഫീസിലേക്ക് പോകുന്നതിനിടെയാണ് ഇന്ന് രാവിലെ അപകടമുണ്ടായത്. ഭർത്താവ് എസ്.എൽ. ആകർഷും ബെംഗളൂരുവിലാണ് ജോലി ചെയ്യുന്നത്. ദക്ഷ് ആകർഷ് ആണ് മകൻ. ബാലുശ്ശേരിയിലെ സാമൂഹിക-സാംസ്‌കാരിക പ്രവർത്തകനും തരിയോട് സെന്റ് മേരീസ് സ്കൂളിലെ വിരമിച്ച അധ്യാപകനുമായ പ്രത്യുരാജ് മൊടക്കല്ലൂരിൻ്റെയും, തരിയോട് ഗ്രീൻ മൗണ്ട് പബ്ലിക്