ബെംഗളൂരുവിലുണ്ടായ വാഹനാപകടത്തിൽ മലയാളി യുവതി മരിച്ചു. കോഴിക്കോട് ബാലുശ്ശേരി സ്വദേശിനി മേഥ പ്രത്യുരാജ് (30) ആണ് മരിച്ചത്. ബെംഗളൂരുവിലെ പ്രൊവിഡന്റ് ഫണ്ട് ഓഫീസിൽ അക്കൗണ്ടന്റായി ജോലി ചെയ്യുകയായിരുന്നു. ഓഫീസിലേക്ക് പോകുന്നതിനിടെയാണ് ഇന്ന് രാവിലെ അപകടമുണ്ടായത്.
ഭർത്താവ് എസ്.എൽ. ആകർഷും ബെംഗളൂരുവിലാണ് ജോലി ചെയ്യുന്നത്. ദക്ഷ് ആകർഷ് ആണ് മകൻ.
ബാലുശ്ശേരിയിലെ സാമൂഹിക-സാംസ്കാരിക പ്രവർത്തകനും തരിയോട് സെന്റ് മേരീസ് സ്കൂളിലെ വിരമിച്ച അധ്യാപകനുമായ പ്രത്യുരാജ് മൊടക്കല്ലൂരിൻ്റെയും, തരിയോട് ഗ്രീൻ മൗണ്ട് പബ്ലിക് സ്കൂളിലെ മുൻ അധ്യാപിക ഉഷയുടെയും മകളാണ് മേഥ.
മേഥയുടെ സംസ്കാരം വ്യാഴാഴ്ച രാവിലെ 10 മണിക്ക് ബാലുശ്ശേരി അറപ്പീടിക ഖാദി റോഡിലെ കൊട്ടക്കാട്ട് വീട്ടുവളപ്പിൽ നടക്കും.