എസ് എൻ ഡി പി(കെ) ബലിതർപ്പണ ചടങ്ങുകൾ സംഘടിപ്പിച്ചു
Association News
0 min read
3.9k

എസ് എൻ ഡി പി(കെ) ബലിതർപ്പണ ചടങ്ങുകൾ സംഘടിപ്പിച്ചു

ഓഗസ്റ്റ്‌ 13, 2026
0

ശ്രീനാരായണ ഗുരു ധർമ്മ പ്രേരണാ ചാരിറ്റബിൾ ട്രസ്റ്റ് കർണാടകയുടെ ആഭിമുഖ്യത്തിൽ ബുധനാഴ്‌ച പുലർച്ചെ 4.30മുതൽ ജാലഹള്ളിയിലുള്ള ഗംഗമ്മഗുഡി ദേവസ്ഥാനത്തുവച്ച് കർക്കടക വാവുബലി പിതൃബലി തർപ്പണ കർമ്മങ്ങളും 10.30 മുതൽ തിലഹോമവും സംഘടിപ്പിച്ചു.ആചാര്യൻ പി എ കുമാരൻ്റെ നേതൃത്വത്തിൽ നടന്ന പ്രസ്തുത ചടങ്ങിൽ 550ഓളം വിശ്വാസികൾ പങ്കെടുത്തു.

Continue Reading
എയർ ഇന്ത്യ വിമാനം 300 അടി താഴേക്ക് പതിച്ച സംഭവം; പൈലറ്റ് ഉറങ്ങിപ്പോയതായി മൊഴി
India
1 min read
3.8k

എയർ ഇന്ത്യ വിമാനം 300 അടി താഴേക്ക് പതിച്ച സംഭവം; പൈലറ്റ് ഉറങ്ങിപ്പോയതായി മൊഴി

ഓഗസ്റ്റ്‌ 13, 2026
0

ഫുക്കെറ്റിൽ നിന്ന് ഡൽഹിയിലേക്ക് സർവീസ് നടത്തിയ എയർ ഇന്ത്യ വിമാനത്തിന് 300 അടി ഉയരം പെട്ടെന്ന് നഷ്ടപ്പെട്ട സംഭവത്തിൽ പൈലറ്റിൻ്റെ മൊഴി പുറത്തുവന്നു. വിമാനത്തിലായിരിക്കെ അൽപനേരം ഉറങ്ങിപ്പോയിരുന്നുവെന്ന് പൈലറ്റ് അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞതായി റിപ്പോർട്ട്. കഴിഞ്ഞ ഓഗസ്റ്റ് നാലിനായിരുന്നു AI2379 വിമാനത്തിൽ സംഭവം. 137 യാത്രക്കാരും എട്ട് ജീവനക്കാരുമുണ്ടായിരുന്ന വിമാനം ക്രൂയിസ് ഘട്ടത്തിൽ പെട്ടെന്ന് 300 അടി താഴേക്ക് പതിക്കുകയായിരുന്നു. സംഭവത്തിൽ നിരവധി യാത്രക്കാർക്കും ജീവനക്കാർക്കും പരുക്കേറ്റു. കഴിഞ്ഞ ദിവസങ്ങളായി

Continue Reading
ബെംഗളൂരുവിൽ റോഡിൻ്റെ ശോച്യാവസ്ഥക്കെതിരെ പ്രതിഷേധം; യുവതിയുടെ മരണത്തിൽ പ്രതിഷേധിച്ച് മാർച്ച്
Karnataka
1 min read
4.4k

ബെംഗളൂരുവിൽ റോഡിൻ്റെ ശോച്യാവസ്ഥക്കെതിരെ പ്രതിഷേധം; യുവതിയുടെ മരണത്തിൽ പ്രതിഷേധിച്ച് മാർച്ച്

ഓഗസ്റ്റ്‌ 13, 2026
0

ബെംഗളൂരുവിലെ അനന്ത് നഗറിൽ മോശം റോഡിനെ തുടർന്ന് യുവതി മരിച്ച സംഭവത്തിൽ പ്രതിഷേധിച്ച് നൂറുകണക്കിന് പ്രദേശവാസികൾ മെഴുകുതിരി മാർച്ച് നടത്തി. ഇലക്ട്രോണിക് സിറ്റി ഫേസ്-2ന് സമീപം ബുധനാഴ്ച വൈകിട്ടായിരുന്നു പ്രതിഷേധം. കേന്ദ്ര സർക്കാർ ജീവനക്കാരിയായ മേധ അകർശ് ജോലിക്ക് പോകുന്നതിനിടെ ഇരുചക്രവാഹനത്തിൽ നിന്ന് വീണാണ് മരിച്ചത്. വീട്ടിൽ നിന്ന് ഏകദേശം മൂന്ന് കിലോമീറ്റർ അകലെ റോഡിലെ മോശം അവസ്ഥയെ തുടർന്ന് വാഹനം തെന്നിമാറിയതായാണ് റിപ്പോർട്ട്. തുടർന്ന് മറ്റൊരു വാഹനത്തിനടിയിൽപ്പെടുകയായിരുന്നു. അനന്ത്

Continue Reading
കാവേരി ബന്ദ്; അതിർത്തി മേഖലകളിൽ യാത്രക്കാർക്ക് ജാഗ്രത നിർദേശം
Karnataka
0 min read
4.3k

കാവേരി ബന്ദ്; അതിർത്തി മേഖലകളിൽ യാത്രക്കാർക്ക് ജാഗ്രത നിർദേശം

ഓഗസ്റ്റ്‌ 13, 2026
0

കാവേരി ജലവിഹിതവുമായി ബന്ധപ്പെട്ട് കർണാടകയിൽ നടക്കുന്ന ബന്ദിൻ്റെ പശ്ചാത്തലത്തിൽ കർണാടക–തമിഴ്നാട് അതിർത്തി മേഖലകളിൽ പ്രത്യേക ജാഗ്രത നിർദേശം. അത്തിബെലെ ഉൾപ്പെടെയുള്ള അതിർത്തി പ്രദേശങ്ങളിൽ പ്രതിഷേധങ്ങളും റോഡ് ഉപരോധങ്ങളും ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ വാഹന ഗതാഗതം തടസപ്പെടാൻ സാധ്യതയുണ്ട്. ബന്ദ് രാവിലെ 6 മുതൽ വൈകിട്ട് 6 വരെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. അതിർത്തി മേഖലകളിലൂടെ തമിഴ്നാട്ടിലേക്കും തിരിച്ചുമുള്ള യാത്രക്കാർ യാത്രാ സമയം ക്രമീകരിക്കണമെന്നും സാധ്യമായാൽ ബദൽ മാർഗങ്ങൾ പരിഗണിക്കണമെന്നും നിർദേശമുണ്ട്. ബെംഗളൂരു വിമാനത്താവളത്തിലേക്ക് പോകുന്നവരും

Continue Reading
കെ എൻ എസ് എസ് ബൊമ്മനഹള്ളി കരയോഗം കർക്കടക വാവ് ബലി സംഘടിപ്പിച്ചു
Association News
1 min read
3.5k

കെ എൻ എസ് എസ് ബൊമ്മനഹള്ളി കരയോഗം കർക്കടക വാവ് ബലി സംഘടിപ്പിച്ചു

ഓഗസ്റ്റ്‌ 13, 2026
0

കെ എൻ എസ് എസ് ബൊമ്മനഹള്ളി കരയോഗം കർക്കടക വാവ് ബലി ഹൊസൂർ റോഡ് AECS ബി ബ്ലോക്ക്‌ കോടി സിംഗാസാന്ദ്ര തടാകത്തിനു സമീപത്തുള്ള ശിവക്ഷേത്രത്തിനടുത്തുവച്ച് നടത്തി. ഷൊർണ്ണൂർ ധർമ്മരധ സ്പിരിറ്റ്ൽ ആൻഡ് ചാരിറ്റബിൾ ട്രസ്റ്റ്‌ മേധാവി പ്രതാപ് ശർമ്മ മുഖ്യ കാർമികത്വം വഹിച്ചു. രാവിലെ 4:30ന് കരയോഗം പ്രസിഡണ്ട് വിജേഷ്.വി വിലവിളക്ക് കൊളുത്തി ചടങ്ങുകൾക്ക് ആരംഭം കുറിച്ചു. 600ൽപരം ആളുകൾ പിതൃതർപ്പണം നടത്തി. പങ്കെടുത്തവർക്കെല്ലാം പ്രഭാത ഭക്ഷണവും നൽകുകയുണ്ടായി.

Continue Reading
പിഎസ്‌ജി സൂപ്പർ കപ്പ് കിരീടം നിലനിർത്തി
Sports
1 min read
3.4k

പിഎസ്‌ജി സൂപ്പർ കപ്പ് കിരീടം നിലനിർത്തി

ഓഗസ്റ്റ്‌ 13, 2026
0

യുവേഫ സൂപ്പർ കപ്പിൽ പാരിസ് സെന്റ് ജെർമെയ്ൻ (പിഎസ്‌ജി) തുടർച്ചയായ രണ്ടാം തവണയും കിരീടം സ്വന്തമാക്കി. ഓസ്ട്രിയയിലെ സാൽസ്ബർഗിൽ നടന്ന ഫൈനലിൽ അസ്റ്റൺ വില്ലയെ 2–1ന് തോൽപ്പിച്ചാണ് പിഎസ്ജി കിരീടം നിലനിർത്തിയത്. 20-ാം മിനിറ്റിൽ ഖ്വിച്ച ക്വാറാത്സ്ഖേലിയ പിഎസ്‌ജിയെ മുന്നിലെത്തിച്ചു. ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ടുമുമ്പ് 17കാരനായ ബ്രയാൻ മാഡ്ജോ അസ്റ്റൺ വില്ലയ്ക്കായി സമനില ഗോൾ നേടി. 61-ാം മിനിറ്റിൽ ദെസിറെ ദുവേ നേടിയ ഗോളാണ് പിഎസ്‌ജിക്ക് വിജയവും കിരീടവും

Continue Reading
ബെംഗളൂരുവിൽ വൻ തീപിടിത്തം; 300ലേറെ ഇലക്ട്രിക് സ്കൂട്ടറുകൾ കത്തിനശിച്ചു
Karnataka
0 min read
4.5k

ബെംഗളൂരുവിൽ വൻ തീപിടിത്തം; 300ലേറെ ഇലക്ട്രിക് സ്കൂട്ടറുകൾ കത്തിനശിച്ചു

ഓഗസ്റ്റ്‌ 13, 2026
0

ബെംഗളൂരുവിലെ രാമമൂർത്തി നഗറിലെ എൻആർഐ ലേഔട്ടിലുള്ള ഇലക്ട്രിക് സ്കൂട്ടർ പാർക്കിങ് യാർഡിൽ വൻ തീപിടിത്തം. അപകടത്തിൽ 300ലേറെ ഇലക്ട്രിക് സ്കൂട്ടറുകൾ പൂർണമായും കത്തിനശിച്ചു. ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. ചൊവ്വാഴ്ച രാത്രി 8.30ഓടെയാണ് യാർഡിൽ നിന്ന് തീ ഉയരുന്നത് പ്രദേശവാസികളുടെ ശ്രദ്ധയിൽപ്പെട്ടത്. സമീപത്ത് കൂട്ടത്തോടെ പാർക്ക് ചെയ്തിരുന്ന വാഹനങ്ങളിലേക്ക് തീ അതിവേഗം പടരുകയായിരുന്നു. ഏകദേശം നാലര മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിലാണ് അഗ്നിശമന സേന തീയണച്ചത്. ഓൺലൈൻ ഭക്ഷണ വിതരണ ജീവനക്കാർക്ക് ദിവസവാടകയ്ക്ക്

Continue Reading
മെസിയെ കേരളത്തിലെത്തിക്കാനുള്ള ഇടപാട്: അന്വേഷണ റിപ്പോർട്ട് ഇന്ന് മന്ത്രിസഭ ചർച്ച ചെയ്യും
Kerala
0 min read
3.4k

മെസിയെ കേരളത്തിലെത്തിക്കാനുള്ള ഇടപാട്: അന്വേഷണ റിപ്പോർട്ട് ഇന്ന് മന്ത്രിസഭ ചർച്ച ചെയ്യും

ഓഗസ്റ്റ്‌ 13, 2026
0

ഫുട്ബോൾ താരം ലയണൽ മെസിയെ കേരളത്തിലെത്തിക്കുന്നതുമായി ബന്ധപ്പെട്ട ഇടപാടുകളിലെ ക്രമക്കേടുകൾ അന്വേഷിച്ച കായികവകുപ്പ് സ്പെഷ്യൽ സെക്രട്ടറിയുടെ റിപ്പോർട്ട് ഇന്ന് ചേരുന്ന മന്ത്രിസഭാ യോഗം പരിഗണിക്കും. മുൻ കായികമന്ത്രിയുടെ നേരിട്ടുള്ള ഇടപെടലിലൂടെ സർക്കാർ സംവിധാനങ്ങൾ ദുരുപയോഗം ചെയ്തതായി റിപ്പോർട്ടിൽ പരാമർശിക്കുന്നതായാണ് വിവരം. അന്വേഷണത്തിലെ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിൽ വിഷയത്തിൽ സമഗ്രമായ തുടർ അന്വേഷണം പ്രഖ്യാപിച്ചേക്കുമെന്നാണ് സൂചന. സ്പോൺസറായി റിപ്പോർട്ടർ കമ്പനിയെ തെരഞ്ഞെടുത്തത് മുതൽ സ്റ്റേഡിയം കൈമാറ്റം വരെയുള്ള വിവിധ നടപടികളിൽ ഗുരുതരമായ ചട്ടലംഘനങ്ങൾ

Continue Reading
വാളയാറിൽ ട്രെയിൻ തട്ടി കാട്ടാനയും കുട്ടിയും ചരിഞ്ഞു; മണിക്കൂറുകളോളം റെയിൽ ഗതാഗതം തടസപ്പെട്ടു
Kerala
0 min read
4.1k

വാളയാറിൽ ട്രെയിൻ തട്ടി കാട്ടാനയും കുട്ടിയും ചരിഞ്ഞു; മണിക്കൂറുകളോളം റെയിൽ ഗതാഗതം തടസപ്പെട്ടു

ഓഗസ്റ്റ്‌ 13, 2026
0

വാളയാറിൽ ട്രെയിൻ ഇടിച്ച് കാട്ടാനയും കുട്ടിയാനയും ചരിഞ്ഞതിനെ തുടർന്ന് റെയിൽ ഗതാഗതം മണിക്കൂറുകളോളം തടസപ്പെട്ടു. ചാവടിപ്പാറ പുതുപ്പതിയിലാണ് വ്യാഴാഴ്ച പുലർച്ചെ 12.30ഓടെ അപകടമുണ്ടായത്. മംഗളൂരു–ചെന്നൈ സൂപ്പർഫാസ്റ്റ് എക്സ്പ്രസ് ഇടിച്ചാണ് കാട്ടാനയും കുട്ടിയാനയും ചരിഞ്ഞത്. കേരള–തമിഴ്നാട് അതിർത്തിയിൽ തമിഴ്നാട് ഭാഗത്താണ് അപകടം സംഭവിച്ചത്. ട്രെയിനിൻ്റെ എൻജിനടിയിൽ രണ്ട് ആനകളും കുടുങ്ങിക്കിടക്കുകയായിരുന്നു. സംഭവത്തെ തുടർന്ന് വാളയാർ പൊലീസും വനംവകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. റെയിൽ ഗതാഗതം പുനഃസ്ഥാപിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്.

Continue Reading
കേരളീയ ചുമർചിത്രങ്ങളുടെ വർണവിസ്മയം; ‘ചിത്രധാര’ പ്രദർശനം ഇന്ന് മുതൽ
Karnataka
0 min read
4.3k

കേരളീയ ചുമർചിത്രങ്ങളുടെ വർണവിസ്മയം; ‘ചിത്രധാര’ പ്രദർശനം ഇന്ന് മുതൽ

ഓഗസ്റ്റ്‌ 13, 2026
0

കേരളത്തിൻ്റെ പാരമ്പര്യ ചുമർചിത്രകലയുടെ വൈവിധ്യം പരിചയപ്പെടുത്തുന്ന ‘ചിത്രധാര’ കലാപ്രദർശനം ഇന്ന് ബെംഗളൂരുവിൽ ആരംഭിക്കും. ഇന്ദിരാനഗറിലെ ഹർഷം മ്യൂറൽസിൻ്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന പ്രദർശനം കുമാരകൃപ റോഡിലെ ചിത്രകലാ പരിഷത്ത് ആർട്ട് ഗാലറിയിലാണ് നടക്കുന്നത്. ഉച്ചയ്ക്ക് 12ന് ആരംഭിക്കുന്ന പ്രദർശനത്തിൽ ചിത്രകാരൻ നിബിൻ രാജിൻ്റെ കീഴിൽ പരിശീലനം നേടിയ 23 കലാകാരന്മാരുടെ ചുമർചിത്രങ്ങളാണ് ഒരുക്കിയിരിക്കുന്നത്. കേരളീയ കലാപാരമ്പര്യത്തിൻ്റെ വിവിധ ഭാവങ്ങളും ശൈലികളും ചിത്രങ്ങളിലൂടെ ആസ്വാദകർക്ക് പരിചയപ്പെടുത്തുകയാണ് പ്രദർശനത്തിൻ്റെ ലക്ഷ്യം. സാമൂഹിക പ്രവർത്തക മീര

Continue Reading