വാളയാറിൽ ട്രെയിൻ ഇടിച്ച് കാട്ടാനയും കുട്ടിയാനയും ചരിഞ്ഞതിനെ തുടർന്ന് റെയിൽ ഗതാഗതം മണിക്കൂറുകളോളം തടസപ്പെട്ടു. ചാവടിപ്പാറ പുതുപ്പതിയിലാണ് വ്യാഴാഴ്ച പുലർച്ചെ 12.30ഓടെ അപകടമുണ്ടായത്.
മംഗളൂരു–ചെന്നൈ സൂപ്പർഫാസ്റ്റ് എക്സ്പ്രസ് ഇടിച്ചാണ് കാട്ടാനയും കുട്ടിയാനയും ചരിഞ്ഞത്. കേരള–തമിഴ്നാട് അതിർത്തിയിൽ തമിഴ്നാട് ഭാഗത്താണ് അപകടം സംഭവിച്ചത്. ട്രെയിനിൻ്റെ എൻജിനടിയിൽ രണ്ട് ആനകളും കുടുങ്ങിക്കിടക്കുകയായിരുന്നു. സംഭവത്തെ തുടർന്ന് വാളയാർ പൊലീസും വനംവകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. റെയിൽ ഗതാഗതം പുനഃസ്ഥാപിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്.