കേരളത്തിൻ്റെ പാരമ്പര്യ ചുമർചിത്രകലയുടെ വൈവിധ്യം പരിചയപ്പെടുത്തുന്ന ‘ചിത്രധാര’ കലാപ്രദർശനം ഇന്ന് ബെംഗളൂരുവിൽ ആരംഭിക്കും. ഇന്ദിരാനഗറിലെ ഹർഷം മ്യൂറൽസിൻ്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന പ്രദർശനം കുമാരകൃപ റോഡിലെ ചിത്രകലാ പരിഷത്ത് ആർട്ട് ഗാലറിയിലാണ് നടക്കുന്നത്.

ഉച്ചയ്ക്ക് 12ന് ആരംഭിക്കുന്ന പ്രദർശനത്തിൽ ചിത്രകാരൻ നിബിൻ രാജിൻ്റെ കീഴിൽ പരിശീലനം നേടിയ 23 കലാകാരന്മാരുടെ ചുമർചിത്രങ്ങളാണ് ഒരുക്കിയിരിക്കുന്നത്. കേരളീയ കലാപാരമ്പര്യത്തിൻ്റെ വിവിധ ഭാവങ്ങളും ശൈലികളും ചിത്രങ്ങളിലൂടെ ആസ്വാദകർക്ക് പരിചയപ്പെടുത്തുകയാണ് പ്രദർശനത്തിൻ്റെ ലക്ഷ്യം.

സാമൂഹിക പ്രവർത്തക മീര അരുൺ, എഴുത്തുകാരായ സായ്‌സ്വരൂപ അയ്യർ, അരുണ നമ്പ്യാർ എന്നിവർ ചേർന്ന് പ്രദർശനം ഉദ്ഘാടനം ചെയ്യും. രാവിലെ 10 മുതൽ വൈകിട്ട് 7 വരെയാണ് പ്രദർശന സമയം. ഓഗസ്റ്റ് 16ന് ‘ചിത്രധാര’ പ്രദർശനം സമാപിക്കും.

Related Posts