ബെംഗളൂരുവിലെ ജലവിതരണവുമായി ബന്ധപ്പെട്ട പരാതികൾ അറിയിക്കാം; ഫോൺ-ഇൻ പരിപാടി ഇന്ന് രാവിലെ 9.30 മുതൽ
Karnataka
1 min read
4.4k

ബെംഗളൂരുവിലെ ജലവിതരണവുമായി ബന്ധപ്പെട്ട പരാതികൾ അറിയിക്കാം; ഫോൺ-ഇൻ പരിപാടി ഇന്ന് രാവിലെ 9.30 മുതൽ

ഓഗസ്റ്റ്‌ 14, 2026
0

ബെംഗളൂരുവിലെ ജലവിതരണവുമായി ബന്ധപ്പെട്ട പരാതികൾ നേരിട്ട് അധികൃതരെ അറിയിക്കാൻ BWSSB പൊതുജന ഫോൺ-ഇൻ പരിപാടി സംഘടിപ്പിക്കും. ഓഗസ്റ്റ് 14 വെള്ളിയാഴ്ച രാവിലെ 9.30 മുതൽ 10.30 വരെയാണ് ഫോൺ-ഇൻ. BWSSB ചെയർപേഴ്സൺ ഡോ. മഞ്ജുള എൻ., IASയുടെ നേതൃത്വത്തിലാണ് പരിപാടി. കുടിവെള്ള വിതരണം സംബന്ധിച്ച പ്രശ്നങ്ങൾ, പൈപ്പ്‌ലൈൻ അല്ലെങ്കിൽ മാൻഹോൾ വഴിയുള്ള മലിനജല ചോർച്ച, വാട്ടർ മീറ്റർ സംബന്ധമായ പരാതികൾ, തെറ്റായ ബില്ലിങ് തുടങ്ങിയ വിഷയങ്ങൾ പൊതുജനങ്ങൾക്ക് നേരിട്ട് ഉന്നയിക്കാം.

Continue Reading
കർണാടക ലോക്ഭവൻ സന്ദർശിക്കാം; മൂന്ന് ദിവസത്തേക്ക് പൊതുജനങ്ങൾക്ക് പ്രവേശനം
Karnataka
0 min read
4.3k

കർണാടക ലോക്ഭവൻ സന്ദർശിക്കാം; മൂന്ന് ദിവസത്തേക്ക് പൊതുജനങ്ങൾക്ക് പ്രവേശനം

ഓഗസ്റ്റ്‌ 14, 2026
0

സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ഓഗസ്റ്റ് 16 മുതൽ 18 വരെ കർണാടക ലോക്ഭവൻ പൊതുജനങ്ങൾക്കായി തുറന്നുനൽകും. വൈകിട്ട് 5.30 മുതൽ രാത്രി 7.30 വരെയാണ് സന്ദർശന സമയം. ലോക്ഭവനിൽ പ്രവേശിക്കുന്നവർ തിരിച്ചറിയൽ കാർഡ് നിർബന്ധമായും കൈവശം കരുതണം. പ്രവേശന കവാടത്തിൽ സുരക്ഷാ ജീവനക്കാർ തിരിച്ചറിയൽ രേഖകൾ പരിശോധിച്ച ശേഷമായിരിക്കും പ്രവേശനം അനുവദിക്കുക. നിശ്ചിത പ്രവേശന കവാടത്തിലൂടെ മാത്രമേ സന്ദർശകരെ അകത്തേക്ക് പ്രവേശിപ്പിക്കുകയുള്ളൂ. സന്ദർശകർ നിശബ്ദതയും അച്ചടക്കവും പാലിക്കണമെന്നും അധികൃതർ നിർദേശിച്ചു. ലോക്ഭവൻ വളപ്പിലേക്ക്

Continue Reading
റബീഉൽ അവ്വൽ ഒന്നാം തീയതി ഓഗസ്റ്റ് 15ന്; ബാംഗ്ളൂരിൽ നബിദിനം ഓഗസ്റ്റ് 26ന്
Association News
0 min read
4.5k

റബീഉൽ അവ്വൽ ഒന്നാം തീയതി ഓഗസ്റ്റ് 15ന്; ബാംഗ്ളൂരിൽ നബിദിനം ഓഗസ്റ്റ് 26ന്

ഓഗസ്റ്റ്‌ 13, 2026
0

റബീഉൽ അവ്വൽ മാസപ്പിറവി ദൃശ്യമാകാത്തതിനെ തുടർന്ന് സഫർ മാസം 30 ദിവസം പൂർത്തിയാക്കി ഓഗസ്റ്റ് 15 ശനിയാഴ്ച റബീഉൽ അവ്വൽ ഒന്നായിരിക്കുമെന്ന് മലബാർ മുസ്‌ലിം അസോസിയേഷൻ ഖത്തീബ് മുഹമ്മദ് ഇസ്മാഈൽ ഫൈസി അറിയിച്ചു. ഇതനുസരിച്ച് നബിദിനം ഓഗസ്റ്റ് 26 ബുധനാഴ്ചയായിരിക്കും.

Continue Reading
ബെംഗളൂരുവിൽ യുവതിയെ ആക്രമിച്ച് 25 ഗ്രാം സ്വർണമാല കവർന്നു
Karnataka
0 min read
3.7k

ബെംഗളൂരുവിൽ യുവതിയെ ആക്രമിച്ച് 25 ഗ്രാം സ്വർണമാല കവർന്നു

ഓഗസ്റ്റ്‌ 13, 2026
0

ബെംഗളൂരുവിൽ വീട്ടിലേക്ക് മടങ്ങുകയായിരുന്ന യുവതിയെ ആക്രമിച്ച് 25 ഗ്രാം സ്വർണമാല കവർന്നു. ബുധനാഴ്ച പുലർച്ചെയാണ് ദൊഡ്ഡബിദരക്കല്ലു മേഖലയിൽ സംഭവം നടന്നത്. സംഭവത്തിൻ്റെ ദൃശ്യങ്ങൾ സമീപത്തെ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. ദൊഡ്ഡബിദരക്കല്ലു മേഖലയിൽ പാൽക്കട നടത്തുന്ന വിജയമ്മ കടയടച്ച് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് ആക്രമണമുണ്ടായത്. പുലർച്ചെ അഞ്ച് മണിയോടെ ബൈക്കിലെത്തിയ പ്രതികൾ അപ്രതീക്ഷിതമായി യുവതിയെ ആക്രമിച്ച് കഴുത്തിലെ മാല പൊട്ടിച്ചെടുക്കുകയായിരുന്നു. ആക്രമണത്തിൽ വിജയമ്മ നിലത്തുവീണു. തുടർന്ന് സഹായത്തിനായി നിലവിളിച്ചെങ്കിലും പ്രതികൾ സ്വർണമാലയുമായി സ്ഥലത്തുനിന്ന് രക്ഷപ്പെട്ടു.

Continue Reading
‘സുരോം കാ സഫർ’ സംഗീത സായാഹ്നം ഓഗസ്റ്റ് 15ന്; ഒരുക്കങ്ങൾ പൂർത്തിയായി
Association News
1 min read
3.7k

‘സുരോം കാ സഫർ’ സംഗീത സായാഹ്നം ഓഗസ്റ്റ് 15ന്; ഒരുക്കങ്ങൾ പൂർത്തിയായി

ഓഗസ്റ്റ്‌ 13, 2026
0

തനിമ കലാസാഹിത്യവേദി ബെംഗളൂരു ചാപ്റ്റർ സംഘടിപ്പിക്കുന്ന ‘സുരോം കാ സഫർ’ (SURON KA SAFAR – A Musical Journey Through India) സംഗീത സായാഹ്നം ഓഗസ്റ്റ് 15ന് നടക്കും. ഇ1 ബാങ്ക്വറ്റ്, എഡിഫിസ് വൺ (E1 Banquet, Edifis One) വേദിയിലാണ് പരിപാടി അരങ്ങേറുക. സംഗീത സായാഹ്നത്തിനായുള്ള മുഴുവൻ ഒരുക്കങ്ങളും പൂർത്തിയായതായി സംഘാടകർ അറിയിച്ചു. ഇന്ത്യൻ സംഗീത ശാഖകളിലൂടെയുള്ള ഒരു അപൂർവ്വ യാത്രയൊരുക്കുന്ന ഈ പരിപാടിയിൽ പ്രമുഖ കലാകാരന്മാരായ

Continue Reading
കെ എൻ എസ് എസ് യൂത്ത് വിങിൻ്റെ നേതൃത്വത്തിൽ സൗജന്യ മെഡിക്കൽ ദന്തക്യാമ്പും രക്തദാനക്യാമ്പും
Association News
1 min read
4.0k

കെ എൻ എസ് എസ് യൂത്ത് വിങിൻ്റെ നേതൃത്വത്തിൽ സൗജന്യ മെഡിക്കൽ ദന്തക്യാമ്പും രക്തദാനക്യാമ്പും

ഓഗസ്റ്റ്‌ 13, 2026
0

കർണാടക നായർ സർവീസ് സൊസൈറ്റി യൂത്ത് വിംഗുo ലയൺസ് ക്ലബ്‌ ബാംഗ്ളൂർ മെട്രോ, സ്പർശ് ഹോസ്പിറ്റൽ യെശ്വന്തപുർ, ഡോ.ചന്ദ്രശേഖർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച് ആൻഡ് ഹിയറിങ്ങ് എന്നിവരുടെ സഹകരണത്തോട് കൂടി സൗജന്യ മെഡിക്കൽ ദന്തക്യാമ്പും രക്തദാന ക്യാമ്പും സംഘടിപ്പിക്കുന്നു. ഓഗസ്റ്റ് 15ന് രാവിലെ 9 മണിക്ക് ചെയർമാൻ ആർ.മനോഹര കുറുപ്പ് ഉദ്ഘാടനം നിർവഹിക്കും. ശേഷാദ്രിപുരം മെയിൻ റോഡ് ബ്രിഗേഡ് ലിങ്ക്സിലുള്ള കെ എൻ എസ് എസ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസിൽ സംഘടിപ്പിക്കുന്ന

Continue Reading
ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പ്; വയോധികനിൽ നിന്ന് 10.74 കോടി തട്ടിയെടുത്ത കേസിൽ സോഷ്യൽ മീഡിയ താരം അറസ്റ്റിൽ
India
0 min read
3.9k

ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പ്; വയോധികനിൽ നിന്ന് 10.74 കോടി തട്ടിയെടുത്ത കേസിൽ സോഷ്യൽ മീഡിയ താരം അറസ്റ്റിൽ

ഓഗസ്റ്റ്‌ 13, 2026
0

‘ഡിജിറ്റൽ അറസ്റ്റ്’ ഭീഷണി മുഴക്കി വയോധികനിൽ നിന്ന് 10.74 കോടി രൂപ തട്ടിയെടുത്ത കേസിൽ സോഷ്യൽ മീഡിയ താരം അറസ്റ്റിൽ. ഛത്രപതി സംഭാജിനഗർ സ്വദേശിയായ രോഹൻ ജാദവ് ആണ് പിടിയിലായത്. ജനുവരിയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. സിബിഐ ഉദ്യോഗസ്ഥരാണെന്ന് വിശ്വസിപ്പിച്ചാണ് തട്ടിപ്പ് സംഘം വയോധികനെ ബന്ധപ്പെട്ടത്. തുടർന്ന് ഡിജിറ്റൽ അറസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി വിവിധ ബാങ്ക് അക്കൗണ്ടുകളിലായി 10.74 കോടി രൂപ നിക്ഷേപിക്കാൻ ആവശ്യപ്പെടുകയായിരുന്നു. താൻ തട്ടിപ്പിനിരയായെന്ന് മനസ്സിലാക്കിയ വയോധികൻ

Continue Reading
വടക്കൻ പറവൂരിൽ യുവതിയെ കുത്തിക്കൊന്നു; ആൺസുഹൃത്ത് കസ്റ്റഡിയിൽ
Kerala
0 min read
4.0k

വടക്കൻ പറവൂരിൽ യുവതിയെ കുത്തിക്കൊന്നു; ആൺസുഹൃത്ത് കസ്റ്റഡിയിൽ

ഓഗസ്റ്റ്‌ 13, 2026
0

വടക്കൻ പറവൂരിൽ യുവതിയെ ആൺസുഹൃത്ത് കുത്തിക്കൊലപ്പെടുത്തി. ചൂണ്ടി സ്വദേശിനിയായ സുരമ്യ (26) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ പ്രതിയായ ഷിബിനെ(34) വടക്കേക്കര പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്ന് രാവിലെ പത്ത് മണിക്ക് ശേഷമാണ് കൊലപാതകം നടന്നത്. വടക്കേക്കര മുറവൻതുരുത്തിലെ ഷിബിന്റെ വീട്ടിൽ വച്ചാണ് സുരമ്യ ആക്രമിക്കപ്പെട്ടത്. ആറു വർഷമായി ഇരുവരും സൗഹൃദത്തിലായിരുന്നു. ഷിബിൻ്റെ വീട്ടിലെത്തിയ സുരമ്യ മുറിയടച്ച് ഇയാളുമായി സംസാരിക്കുന്നതിനിടെയാണ് പെട്ടെന്നുണ്ടായ പ്രകോപനത്തെ തുടർന്ന് ആക്രമണമുണ്ടായത്. സംഭവസമയത്ത് ഷിബിൻ്റെ വീട്ടുകാരും വീട്ടിലുണ്ടായിരുന്നു. കൊലപാതകത്തിൻ്റെ

Continue Reading
ആശ്വാസ തൊഴിൽദാന പദ്ധതി; നവീൻ ബാബുവിൻ്റെ മകൾക്ക് സർക്കാർ ജോലി
Kerala
0 min read
3.8k

ആശ്വാസ തൊഴിൽദാന പദ്ധതി; നവീൻ ബാബുവിൻ്റെ മകൾക്ക് സർക്കാർ ജോലി

ഓഗസ്റ്റ്‌ 13, 2026
0

അന്തരിച്ച എഡിഎം നവീൻ ബാബുവിൻ്റെ മകൾ നിരഞ്ജന നായർക്ക് ആശ്വാസ തൊഴിൽദാന പദ്ധതിയുടെ ഭാഗമായി സർക്കാർ നിയമനം. മുഖ്യമന്ത്രി വി.ഡി. സതീശൻ നിരഞ്ജനയ്ക്ക് നിയമന ഉത്തരവ് കൈമാറി. മുഖ്യമന്ത്രിയുടെ ഓഫീസിലെത്തിയാണ് നിരഞ്ജന നിയമന ഉത്തരവ് ഏറ്റുവാങ്ങിയത്. നവീൻ ബാബുവിൻ്റെ ഭാര്യ ഡി. മഞ്ജുഷ, ആരോഗ്യമന്ത്രി കെ. മുരളീധരൻ, പഴകുളം മധു എംഎൽഎ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. ഭക്ഷ്യസുരക്ഷാ വകുപ്പിൽ ഭക്ഷ്യസുരക്ഷാ ഓഫീസറായാണ് നിരഞ്ജനയ്ക്ക് നിയമനം നൽകിയിരിക്കുന്നത്. 2024 ഒക്ടോബർ 15നാണ്

Continue Reading
ചെറിയ ഹോട്ടലായാലും ഫൈവ് സ്റ്റാർ ആയാലും പരിശോധന തുടരും; കർണാടക ആരോഗ്യമന്ത്രി യു.ടി. ഖാദർ
Karnataka
0 min read
4.5k

ചെറിയ ഹോട്ടലായാലും ഫൈവ് സ്റ്റാർ ആയാലും പരിശോധന തുടരും; കർണാടക ആരോഗ്യമന്ത്രി യു.ടി. ഖാദർ

ഓഗസ്റ്റ്‌ 13, 2026
0

കർണാടകയിൽ ഭക്ഷ്യസുരക്ഷാ പരിശോധനകൾ സ്ഥാപനത്തിൻ്റെ വലുപ്പമോ സ്വഭാവമോ നോക്കാതെ തുടരുമെന്ന് ആരോഗ്യ മന്ത്രി യു.ടി.ഖാദർ. പരിശോധന നടത്തുന്ന സ്ഥാപനത്തേക്കാൾ ജനങ്ങളുടെ ആരോഗ്യത്തിനാണ് പ്രാധാന്യമെന്നും അദ്ദേഹം വ്യക്തമാക്കി. റോഡരികിലെ ചെറിയ ഭക്ഷണശാലകൾ മുതൽ ഫൈവ് സ്റ്റാർ ഹോട്ടലുകൾ വരെ ഒരേ ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കണമെന്നും നിയമലംഘനം കണ്ടെത്തിയാൽ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. ബെംഗളൂരുവിലെ വിവിധ ഹോട്ടലുകളിലും ഭക്ഷണശാലകളിലും നടത്തിയ പരിശോധനയിൽ പഴകിയ ഭക്ഷണം, മോശം ശുചിത്വം, ഉപയോഗിച്ച പാചക എണ്ണ

Continue Reading