അന്തരിച്ച എഡിഎം നവീൻ ബാബുവിൻ്റെ മകൾ നിരഞ്ജന നായർക്ക് ആശ്വാസ തൊഴിൽദാന പദ്ധതിയുടെ ഭാഗമായി സർക്കാർ നിയമനം. മുഖ്യമന്ത്രി വി.ഡി. സതീശൻ നിരഞ്ജനയ്ക്ക് നിയമന ഉത്തരവ് കൈമാറി.
മുഖ്യമന്ത്രിയുടെ ഓഫീസിലെത്തിയാണ് നിരഞ്ജന നിയമന ഉത്തരവ് ഏറ്റുവാങ്ങിയത്. നവീൻ ബാബുവിൻ്റെ ഭാര്യ ഡി. മഞ്ജുഷ, ആരോഗ്യമന്ത്രി കെ. മുരളീധരൻ, പഴകുളം മധു എംഎൽഎ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. ഭക്ഷ്യസുരക്ഷാ വകുപ്പിൽ ഭക്ഷ്യസുരക്ഷാ ഓഫീസറായാണ് നിരഞ്ജനയ്ക്ക് നിയമനം നൽകിയിരിക്കുന്നത്.
2024 ഒക്ടോബർ 15നാണ് കണ്ണൂർ പള്ളിക്കുന്നിലെ ക്വാർട്ടേഴ്സിൽ നവീൻ ബാബുവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. കളക്ടറേറ്റിൽ നടന്ന യാത്രയയപ്പ് ചടങ്ങിനിടെ അന്നത്തെ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടു പി.പി.ദിവ്യ പരസ്യമായി അധിക്ഷേപിച്ചതിന് പിന്നാലെയായിരുന്നു മരണം.