കർണാടകയിൽ ഭക്ഷ്യസുരക്ഷാ പരിശോധനകൾ സ്ഥാപനത്തിൻ്റെ വലുപ്പമോ സ്വഭാവമോ നോക്കാതെ തുടരുമെന്ന് ആരോഗ്യ മന്ത്രി യു.ടി.ഖാദർ. പരിശോധന നടത്തുന്ന സ്ഥാപനത്തേക്കാൾ ജനങ്ങളുടെ ആരോഗ്യത്തിനാണ് പ്രാധാന്യമെന്നും അദ്ദേഹം വ്യക്തമാക്കി.
റോഡരികിലെ ചെറിയ ഭക്ഷണശാലകൾ മുതൽ ഫൈവ് സ്റ്റാർ ഹോട്ടലുകൾ വരെ ഒരേ ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കണമെന്നും നിയമലംഘനം കണ്ടെത്തിയാൽ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. ബെംഗളൂരുവിലെ വിവിധ ഹോട്ടലുകളിലും ഭക്ഷണശാലകളിലും നടത്തിയ പരിശോധനയിൽ പഴകിയ ഭക്ഷണം, മോശം ശുചിത്വം, ഉപയോഗിച്ച പാചക എണ്ണ തുടങ്ങിയ വീഴ്ചകൾ കണ്ടെത്തിയതിന് പിന്നാലെയാണ് മന്ത്രിയുടെ പ്രതികരണം.
വിധാൻസൗധയിലെയും ആരോഗ്യവകുപ്പ് ആസ്ഥാനത്തെയും കാന്റീനുകളിലും പരിശോധന വ്യാപിപ്പിച്ചു. ചിലയിടങ്ങളിൽ കാലാവധി കഴിഞ്ഞ ഭക്ഷണസാധനങ്ങളും പാറ്റകളുടെ സാന്നിധ്യവും കണ്ടെത്തിയതിനെ തുടർന്ന് കാന്റീനുകൾ അടച്ചുപൂട്ടുകയും ചെയ്തു