ബിജെപി നേതാവിൻ്റെ ‘ലുങ്കിവാല’ പരാമർശത്തിനെതിരെ വേറിട്ട പ്രതിഷേധവുമായി ദക്ഷിണേന്ത്യൻ എംപിമാർ. കോൺഗ്രസ് അധ്യക്ഷനും രാജ്യസഭാ പ്രതിപക്ഷ നേതാവുമായ മല്ലികാർജുൻ ഖാർഗെ ഉൾപ്പെടെയുള്ള നേതാക്കൾ കേരളീയ ശൈലിയിൽ മുണ്ടുടുത്ത് രാജ്യസഭയിലെത്തിയാണ് പ്രതിഷേധത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചത്.
മല്ലികാർജുൻ ഖാർഗെ, ജോൺ ബ്രിട്ടാസ്, എ.എ. റഹീം, പി.സന്തോഷ് കുമാർ, വി.ശിവദാസ്, ഹാരിസ് ബീരാൻ, ക്രിസ്റ്റഫർ തിലക് എന്നിവർ മുണ്ടുടുത്താണ് സഭയിലെത്തിയത്. ജെബി മേത്തർ കേരളീയ ശൈലിയിലുള്ള സാരിയണിഞ്ഞും പ്രതിഷേധത്തിൽ പങ്കെടുത്തു.
‘ഞങ്ങളുടെ വേഷം ഞങ്ങളുടെ സംസ്കാരമാണ്, ഞങ്ങളുടെ അഭിമാനമാണ്’ എന്ന കുറിപ്പോടെയാണ് ജോൺ ബ്രിട്ടാസ് എംപി പ്രതിഷേധത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചത്.
ദക്ഷിണേന്ത്യൻ വേഷത്തെ അവഹേളിക്കുന്ന തരത്തിൽ ബിജെപി നേതാവ് സുഷ്മിത ദേവ് നടത്തിയ ‘ലുങ്കിവാല’ പരാമർശമാണ് പ്രതിഷേധത്തിന് കാരണമായത്. പരാമർശം സഭയുടെ അന്തസിനും ദക്ഷിണേന്ത്യൻ ജനതയുടെ ആത്മാഭിമാനത്തിനും ക്ഷതമേൽപ്പിക്കുന്നതാണെന്ന് ആരോപിച്ച് ജോൺ ബ്രിട്ടാസ് രാജ്യസഭാ അധ്യക്ഷന് അവകാശലംഘന നോട്ടീസും നൽകിയിട്ടുണ്ട്. സംഭവത്തിൽ നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം.
‘ലുങ്കിവാല’ പരാമർശത്തിനെതിരെ വേറിട്ട പ്രതിഷേധം; മുണ്ടുടുത്ത് രാജ്യസഭയിലെത്തി ദക്ഷിണേന്ത്യൻ എംപിമാർ