ജയിലിൽ മിന്നൽ പരിശോധന; പ്രജ്വൽ രേവണ്ണയുടെ പക്കൽ മൊബൈൽ ഫോണും ചാർജറും
Karnataka
0 min read
4.1k

ജയിലിൽ മിന്നൽ പരിശോധന; പ്രജ്വൽ രേവണ്ണയുടെ പക്കൽ മൊബൈൽ ഫോണും ചാർജറും

ഓഗസ്റ്റ്‌ 12, 2026
0

ബലാത്സംഗ കേസിൽ ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുന്ന മുൻ എംപി പ്രജ്വൽ രേവണ്ണയ്ക്ക് വീണ്ടും തിരിച്ചടി. ബെംഗളൂരുവിലെ പരപ്പന അഗ്രഹാര സെൻട്രൽ ജയിലിൽ നടത്തിയ മിന്നൽ പരിശോധനയിൽ രേവണ്ണയുടെ പക്കൽ നിന്ന് മൊബൈൽ ഫോണും ചാർജറും കണ്ടെത്തി. കർണാടക ക്രൈം ബ്രാഞ്ച് നടത്തിയ പരിശോധനയിലാണ് ഫോൺ പിടിച്ചെടുത്തത്. സംഭവത്തിൽ പരപ്പന അഗ്രഹാര പൊലീസ് രേവണ്ണയ്ക്കെതിരെ പുതിയ കേസ് രജിസ്റ്റർ ചെയ്തു. കേസിൽ പ്രജ്വൽ രേവണ്ണയെ ഒന്നാം പ്രതിയായും സഹതടവുകാരനെ രണ്ടാം പ്രതിയായുമാണ്

Continue Reading
ഫേസ്ബുക്ക് വെല്ലുവിളി പോസ്റ്റുകൾ തൻ്റെതെന്ന് അർജുൻ ആയങ്കി; ഐഫോൺ കണ്ടെത്താൻ പൊലീസ്
Kerala
1 min read
3.9k

ഫേസ്ബുക്ക് വെല്ലുവിളി പോസ്റ്റുകൾ തൻ്റെതെന്ന് അർജുൻ ആയങ്കി; ഐഫോൺ കണ്ടെത്താൻ പൊലീസ്

ഓഗസ്റ്റ്‌ 12, 2026
0

ഫേസ്ബുക്കിൽ പൊലീസിനെ വെല്ലുവിളിച്ച് പോസ്റ്റുകൾ പങ്കുവെച്ചത് താൻ തന്നെയാണെന്ന് ചോദ്യം ചെയ്യലിൽ അർജുൻ ആയങ്കി സമ്മതിച്ചതായി റിപ്പോർട്ട്. സ്വന്തം ഐഫോണിൽ നിന്നാണ് പോസ്റ്റുകൾ ചെയ്തതെന്നും ഇതിനായി വിവിധ സ്ഥലങ്ങളിലെ വൈഫൈ കണക്ടിവിറ്റിയാണ് ഉപയോഗിച്ചതെന്നും ആയങ്കി പൊലീസിനോട് വ്യക്തമാക്കിയതായി റിപ്പോർട്ടുകൾ പറയുന്നു. ഫേസ്ബുക്ക് അക്കൗണ്ട് കൈകാര്യം ചെയ്യാൻ മറ്റാരെയും ചുമതലപ്പെടുത്തിയിരുന്നില്ലെന്നും ആയങ്കി മൊഴി നൽകിയിട്ടുണ്ട്. ഇതിൻ്റെ അടിസ്ഥാനത്തിൽ പോസ്റ്റുകൾ ചെയ്യാൻ ഉപയോഗിച്ചതായി പറയുന്ന ഐഫോൺ കണ്ടെത്താനുള്ള ശ്രമം പൊലീസ് ശക്തമാക്കി. ഫോൺ

Continue Reading
കാവേരി വിഷയത്തിൽ മുഖ്യമന്ത്രിയുടെ നിർണായക യോഗം
Karnataka
1 min read
3.6k

കാവേരി വിഷയത്തിൽ മുഖ്യമന്ത്രിയുടെ നിർണായക യോഗം

ഓഗസ്റ്റ്‌ 12, 2026
0

തമിഴ്നാടിന് പ്രതിദിനം 12,000 ക്യുസെക്സ് കാവേരി ജലം 15 ദിവസത്തേക്ക് വിട്ടുനൽകണമെന്ന നിർദേശത്തിൽ കർണാടക സർക്കാർ തുടർനടപടികൾ ആലോചിക്കുന്നു. വിഷയത്തിൽ കർണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ ഇന്ന് മന്ത്രിമാർ, കോൺഗ്രസ് നേതാക്കൾ, മുതിർന്ന ഉദ്യോഗസ്ഥർ, നിയമവിദഗ്ധർ എന്നിവരുമായി നിർണായക യോഗം ചേരും. കാവേരി വാട്ടർ റെഗുലേഷൻ കമ്മിറ്റി (CWRC) നൽകിയ നിർദേശത്തെ തുടർന്നാണ് യോഗം. സുപ്രീംകോടതിയെ സമീപിക്കുന്നതടക്കമുള്ള നിയമനടപടികൾ യോഗത്തിൽ വിശദമായി ചർച്ച ചെയ്യുമെന്നാണ് വിവരം. സംസ്ഥാനത്തിൻ്റെ താൽപര്യങ്ങൾ സംരക്ഷിക്കുന്നതിനൊപ്പം

Continue Reading
‘കേരള’ ഇനി ‘കേരളം’; ഭരണഘടനാ ഭേദഗതി ബിൽ ലോകസഭ പാസാക്കി
Kerala
1 min read
4.5k

‘കേരള’ ഇനി ‘കേരളം’; ഭരണഘടനാ ഭേദഗതി ബിൽ ലോകസഭ പാസാക്കി

ഓഗസ്റ്റ്‌ 12, 2026
0

സംസ്ഥാനത്തിൻ്റെ പേര് ഭരണഘടനയിൽ ‘കേരള’ എന്നതിൽ നിന്ന് ‘കേരളം’ എന്നാക്കി മാറ്റുന്നതിനുള്ള ഭരണഘടനാ ഭേദഗതി ബിൽ ലോകസഭ പാസാക്കി. പേരുമാറ്റം പ്രാബല്യത്തിൽ വരുന്നതോടെ സംസ്ഥാന സർക്കാരിൻ്റെ ഔദ്യോഗിക രേഖകളിലും സ്ഥാപനങ്ങളുടെയും വിവിധ സംവിധാനങ്ങളുടെയും പേരുകളിലും മാറ്റം വരും. ഇംഗ്ലീഷിൽ ‘Government of Kerala’ എന്നത് ‘Government of Keralam’ എന്നാക്കുകയും മലയാളത്തിൽ ‘കേരള സർക്കാർ’ എന്നത് ‘കേരളം സർക്കാർ’ എന്നാക്കുകയും ചെയ്യേണ്ടിവരും. അതുപോലെ കേരള നിയമസഭയുടെ ഔദ്യോഗിക പേരിലും മാറ്റം

Continue Reading
തന്ത്രി ഉണ്ണി ദാമോദരൻ്റെ മരുമകനെ ഹണിട്രാപ്പിൽ കുടുക്കാൻ ശ്രമം; 13 പേർക്കെതിരെ കുറ്റപത്രം
Karnataka
1 min read
3.6k

തന്ത്രി ഉണ്ണി ദാമോദരൻ്റെ മരുമകനെ ഹണിട്രാപ്പിൽ കുടുക്കാൻ ശ്രമം; 13 പേർക്കെതിരെ കുറ്റപത്രം

ഓഗസ്റ്റ്‌ 12, 2026
0

തൃശൂർ പെരിങ്ങോട്ടുകര ദേവസ്ഥാനം തന്ത്രിയുടെ മരുമകൻ ടി.എ. അരുണിനെ ഹണിട്രാപ്പിൽ കുടുക്കാൻ ശ്രമിച്ചെന്ന കേസിൽ ബാനസവാടി പൊലീസ് അഡീഷണൽ ചീഫ് മെട്രോപൊളിറ്റൻ മജിസ്ട്രേറ്റ് കോടതിയിൽ അന്തിമ കുറ്റപത്രം സമർപ്പിച്ചു. കേസിൽ 13 പ്രതികളെയാണ് പൊലീസ് കുറ്റപത്രത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. തന്ത്രിയുടെ സഹോദരപുത്രൻ കെ.വി.പ്രവീൺ ആണ് കേസിലെ മുഖ്യപ്രതി. ഗൂഢാലോചനയിൽ പങ്കാളിയായ തൃശൂർ അന്തിക്കാട് സ്വദേശിനി ബീന പീടികക്കണ്ടിയെ 13-ാം പ്രതിയായി പുതുതായി ഉൾപ്പെടുത്തി.ദേവസ്ഥാനത്ത് പൂജയ്‌ക്കെത്തിയ യുവതിയെ ഉപയോഗിച്ച് അരുണിനെ പീഡനക്കേസിൽ കുടുക്കാൻ

Continue Reading
വെള്ളം വിട്ടുനൽകാനുള്ള നിർദേശത്തിനെതിരെ കർണാടക സുപ്രീംകോടതിയിലേക്ക്
Karnataka
0 min read
4.4k

വെള്ളം വിട്ടുനൽകാനുള്ള നിർദേശത്തിനെതിരെ കർണാടക സുപ്രീംകോടതിയിലേക്ക്

ഓഗസ്റ്റ്‌ 12, 2026
0

തമിഴ്നാടിന് 12,000 ക്യുസെക്സ് കാവേരി ജലം വിട്ടുനൽകണമെന്ന കാവേരി വാട്ടർ റഗുലേഷൻ കമ്മിറ്റി നിർദേശത്തിനെതിരെ സുപ്രീംകോടതിയെ സമീപിക്കുന്നതടക്കമുള്ള നിയമനടപടികൾ കർണാടക സർക്കാർ പരിശോധിക്കുന്നു. നിർദേശത്തിൻ്റെ വിവിധ വശങ്ങൾ വിശദമായി പഠിച്ചുവരികയാണെന്നും നാളെ സുപ്രീംകോടതിയെ സമീപിക്കുന്നതിനെക്കുറിച്ച് തീരുമാനമെടുക്കുമെന്നും അഡീഷനൽ ചീഫ് സെക്രട്ടറി ഗൗരവ് ഗുപ്ത അറിയിച്ചു. കോടതി വിധികൾ പാലിക്കുന്നതിനൊപ്പം കർഷകരുടെ താൽപര്യങ്ങൾ സംരക്ഷിക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് മുഖ്യമന്ത്രി ഡി.കെ.ശിവകുമാർ വ്യക്തമാക്കി. സംസ്ഥാനത്തെ അണക്കെട്ടുകളിലെ ജലനിരപ്പ് പരിശോധിച്ച ശേഷം ജലസേചന മന്ത്രി

Continue Reading
ഇന്ന് മുതൽ 12,000 ക്യുസെക്‌സ് വീതം കാവേരി ജലം തമിഴ്‌നാടിന് വിട്ടുനൽകണം; നാളത്തെ കർണാടക ബന്ദ് കടുപ്പിക്കാൻ കന്നഡ സംഘടനകൾ
Karnataka
1 min read
4.3k

ഇന്ന് മുതൽ 12,000 ക്യുസെക്‌സ് വീതം കാവേരി ജലം തമിഴ്‌നാടിന് വിട്ടുനൽകണം; നാളത്തെ കർണാടക ബന്ദ് കടുപ്പിക്കാൻ കന്നഡ സംഘടനകൾ

ഓഗസ്റ്റ്‌ 12, 2026
0

തമിഴ്‌നാടിന് കാവേരിജലം വിട്ടുനൽകാൻ വീണ്ടും ഉത്തരവിട്ട് കാവേരി ജലനിയന്ത്രണ കമ്മിറ്റി (സി.ഡബ്ല്യു.ആർ.സി.). ഇതോടെ കന്നഡ സംഘടനകൾ വ്യാഴാഴ്‌ച നടത്താൻ നിശ്ചയിച്ച കർണാടകബന്ദ് കടുക്കുമെന്ന് ഉറപ്പായി. രാവിലെ ആറു മുതൽ വൈകീട്ട് ആറുവരെയാണ് ബന്ദ്. ഇന്ന് മുതൽ 15 ദിവസം 12,000 ക്യുസെക്‌സ് വിതം കാവേരി നദീജലം തമിഴ്‌നാടിന് വിട്ടുനൽകാനാണ് ചൊവ്വാഴ്‌ച സി.ഡബ്ല്യു.ആർ.സി. ഉത്തരവിട്ടത്. ദിവസം 3500 ക്യുസെക്‌സ് ജലം വിട്ടുകൊടുക്കാൻ സി.ഡബ്ല്യു.ആർ.സി. കഴിഞ്ഞ മാസം 28-ന് ഉത്തരവിട്ടിരുന്നു. ഇത് കർണാടകത്തിൽ

Continue Reading
സമന്വയ രാമായണ മാസാചരണം
Association News
1 min read
3.7k

സമന്വയ രാമായണ മാസാചരണം

ഓഗസ്റ്റ്‌ 11, 2026
0

സമന്വയ എഡ്യുക്കേഷണൽ & ചാരിറ്റബിൾ ട്രസ്റ്റ് ദാസറഹള്ളി ഭാഗിൻ്റെ നേതൃത്വത്തിൽ കർക്കിടക മാസത്തിൽ നടത്തുന്ന രാമായണ മാസാചരണത്തിൻ്റെ 26-ാം ദിവസം സോമഷെട്ടിഹള്ളിയിലെ മനോജ് കുമാറിൻ്റെ കുടുംബത്തിൻ്റെ സമർപ്പണമായി നടന്നു. രാമായണ ആചാര്യൻ സുബ്രഹ്മണ്യൻ പിള്ള രാമായണ പാരായണത്തിന് നേതൃത്വം നൽകി. തുടർന്ന് സഹഭജന പ്രമുഖാന്മാരായ ജയദേവൻ, സുമേഷ് എന്നിവരുടെ നേതൃത്വത്തിൽ ഭജനയും നടന്നു. ചടങ്ങിൽ ഉപഹാര സമർപ്പണവും ഉണ്ടായിരുന്നു.

Continue Reading
ഇന്ദിരാ കാന്റീനുകളിലും ഭക്ഷ്യസുരക്ഷാ പരിശോധന; ഗൊട്ടിഗെരെയിലെ അടുക്കള സീൽ ചെയ്തു
Karnataka
0 min read
3.3k

ഇന്ദിരാ കാന്റീനുകളിലും ഭക്ഷ്യസുരക്ഷാ പരിശോധന; ഗൊട്ടിഗെരെയിലെ അടുക്കള സീൽ ചെയ്തു

ഓഗസ്റ്റ്‌ 11, 2026
0

നഗരത്തിലെ സർക്കാർ ഇന്ദിരാ കാന്റീനുകളിൽ ഭക്ഷ്യസുരക്ഷാ വകുപ്പിൻ്റെ പരിശോധന ശക്തമാക്കി. ഇന്ന് ഗൊട്ടിഗെരെ, ലിംഗരാജപുരം, സിംഗസാന്ദ്ര എന്നിവിടങ്ങളിലെ കാന്റീനുകളിലും ഭക്ഷണം തയ്യാറാക്കുന്ന കേന്ദ്രങ്ങളിലും ഉദ്യോഗസ്ഥർ പരിശോധന നടത്തി. ഗൊട്ടിഗെരെയിലെ കേന്ദ്രീകൃത അടുക്കളയിൽ എലികളുടെ സാന്നിധ്യവും വൃത്തിഹീനമായ രീതിയിൽ ഭക്ഷ്യവസ്തുക്കൾ സൂക്ഷിച്ചതും കണ്ടെത്തിയതിനെ തുടർന്ന് ഭക്ഷണം സൂക്ഷിക്കുന്ന വെയർഹൗസ് സീൽ ചെയ്തു. ഭക്ഷ്യവസ്തുക്കളുടെ ലേബലിങ്, സംഭരണം, കൈകാര്യം ചെയ്യൽ തുടങ്ങിയ കാര്യങ്ങളിലും വീഴ്ചകൾ കണ്ടെത്തിയതായി ഭക്ഷ്യസുരക്ഷാ വകുപ്പ് അറിയിച്ചു. പരിശോധനയുടെ ഭാഗമായി

Continue Reading
വിമാനം താഴേക്ക് പതിച്ച സംഭവത്തിൽ വഴിത്തിരിവ്: പൈലറ്റിൻ്റെ കഞ്ചാവ് ഉപയോഗം സ്ഥിരീകരിച്ചു; അന്വേഷണം ആരംഭിച്ചു
India
1 min read
3.5k

വിമാനം താഴേക്ക് പതിച്ച സംഭവത്തിൽ വഴിത്തിരിവ്: പൈലറ്റിൻ്റെ കഞ്ചാവ് ഉപയോഗം സ്ഥിരീകരിച്ചു; അന്വേഷണം ആരംഭിച്ചു

ഓഗസ്റ്റ്‌ 11, 2026
0

തായ്‌ലൻഡിലെ ഫുക്കറ്റിൽ നിന്ന് ഡൽഹിയിലേക്കുള്ള യാത്രയ്ക്കിടെ എയർ ഇന്ത്യ വിമാനം ഏകദേശം 300 അടി താഴേക്ക് പതിച്ച സംഭവത്തിൽ പൈലറ്റ് കഞ്ചാവ് ഉപയോഗിച്ചിരുന്നതായി പരിശോധനയിൽ സ്ഥിരീകരിച്ചതായി റിപ്പോർട്ട്. എഐ 2379 വിമാനത്തിലെ പൈലറ്റ് ഇൻ കമാൻഡിൻ്റെ പരിശോധനയിലാണ് ലഹരിവസ്തുവിൻ്റെ സാന്നിധ്യം കണ്ടെത്തിയത്. ഓഗസ്റ്റ് നാലിനായിരുന്നു സംഭവം. 137 യാത്രക്കാരും എട്ട് ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. വിമാനം പെട്ടെന്ന് താഴേക്ക് പതിച്ചതിനെ തുടർന്ന് 24 പേർക്ക് പരിക്കേറ്റിരുന്നു. സംഭവത്തിന് പിന്നാലെ വിമാനം സുരക്ഷിതമായി

Continue Reading