പ്രെസ്റ്റീജ് ജിണ്ടാൽ സിറ്റി മലയാളി കൂട്ടായ്മ സംഘടിപ്പിച്ച ഓണാഘോഷം സമാപിച്ചു
പ്രെസ്റ്റീജ് ജിണ്ടാൽ സിറ്റി മലയാളി കൂട്ടായ്മയായ കേരളീയത്തിൻ്റെ 5 ദിവസം നീണ്ടു നിന്ന ഓണാഘോഷം സമാപിച്ചു. “going beyond the walls” എന്ന ആശയവുമായി സാമൂഹിക സാംസ്‌കാരിക പ്രവർത്തനം നടത്തുന്ന സംഘടന ഈ വർഷം Narcotic Control Bureau, Disabodh എന്നിവയുമായി സാഹകരിച്ചു “say yes to life and no to drugs” എന്ന മയക്കു മരുന്നിനെതിരെയുള്ള ആശയം ഉൾകൊള്ളിച്ചാണ് ഓണാഘോഷം സംഘടിപ്പിച്ചത്. സമാപന സമ്മേളനത്തിൽ രാജീവ്ഗാന്ധി ആരോഗ്യ
കാവേരി ബന്ദ്: സ്കൂളുകൾ അടച്ചിടാനുള്ള ആഹ്വാനം പിൻവലിച്ച് കർണാടക അസോസിയേറ്റഡ് മാനേജ്‌മെന്റ്സ് ഓഫ് സ്‌കൂൾസ് (KAMS)
കാവേരി ജലവിതരണവുമായി ബന്ധപ്പെട്ട പ്രതിഷേധത്തിൻ്റെ ഭാഗമായി ഓഗസ്റ്റ് 13ന് പ്രഖ്യാപിച്ചിരിക്കുന്ന കർണാടക ബന്ദിനിടെ സ്കൂളുകൾ അടച്ചിടണമെന്ന ആഹ്വാനം കർണാടക അസോസിയേറ്റഡ് മാനേജ്‌മെന്റ്സ് ഓഫ് സ്‌കൂൾസ് (KAMS) പിൻവലിച്ചു. അധ്യയന ദിവസങ്ങൾ നഷ്ടപ്പെടുന്നത് ഒഴിവാക്കുന്നതിനാണ് തീരുമാനമെന്ന് സംഘടന വ്യക്തമാക്കി. അധ്യാപകരുടെ കുറവ് മൂലം സംസ്ഥാനത്തെ നിരവധി എയ്ഡഡ് സ്‌കൂളുകൾ ഇതിനകം തന്നെ ബുദ്ധിമുട്ടുകൾ നേരിടുന്നുണ്ട്. ഇതിന് പുറമെ എസ്.ഐ.ആർ. (Special Intensive Revision) വോട്ടർപട്ടിക പുതുക്കൽ ജോലികൾക്കായി അധ്യാപകരെ നിയോഗിക്കുന്നതും അധ്യയനത്തെ
പ്രവാസികള്‍ക്ക് ഒരു കോടിവരെ പരിരക്ഷയുമായി നോര്‍ക്ക കെയര്‍ പ്ലസ്; രണ്ടാംഘട്ട എന്‍റോള്‍മെന്റ് ഉദ്ഘാടനം ഓഗസ്റ്റ് 18ന് മുഖ്യമന്ത്രി നിര്‍വ്വഹിക്കും
പ്രവാസി കേരളീയര്‍ക്കായുളള സമഗ്ര ആരോഗ്യ, അപകട ഇന്‍ഷുറന്‍സ് പദ്ധതിയായ നോര്‍ക്ക കെയര്‍ പ്ലസ്സിൻ്റെ രണ്ടാംഘട്ട എന്‍റോള്‍മെന്റിൻ്റെയും ഇതിനായുളള പോര്‍ട്ടലിൻ്റെയും ഉദ്ഘാടനം 2026 ഓഗസ്റ്റ് 18ന് മുഖ്യമന്ത്രി വി.ഡി.സതീശന്‍ നിര്‍വ്വഹിക്കും. തിരുവനന്തപുരം പ്രസ്സ് ക്ലബ്ബില്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ നോര്‍ക്ക റൂട്ട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ രാജേഷ് മാധവനാണ് ഇക്കാര്യം അറിയിച്ചത്. 2026 ഓഗസ്റ്റ് 18 മുതല്‍ സെപ്റ്റംബര്‍ 18 വരെയാണ് രണ്ടാംഘട്ട എന്‍റോള്‍മെന്റിന് അവസരം. 2026 ഏപ്രില്‍ 15ന് പ്രാബല്യത്തില്‍
സ്വാതന്ത്ര്യദിനാഘോഷത്തിൻ്റെ ഭാഗമായി രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു
കേരള സമാജം (റജി.) ബെംഗളൂരു മാഗഡി റോഡ് സോൺ, ലയൺസ് ക്ലബുമായി സഹകരിച്ച് സ്വാതന്ത്ര്യദിനാഘോഷത്തിൻ്റെ ഭാഗമായി രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു. ഓഗസ്റ്റ് 15 ശനിയാഴ്ച രാവിലെ 10 മുതൽ ഉച്ചയ്ക്ക് 1 വരെയാണ് ക്യാമ്പ്. സുങ്കതഘട്ടയിലെ മാഗഡി മെയിൻ റോഡിലുള്ള 3rd ക്രോസ്സ് ചന്നിഗപ്പ ഇൻഡസ്ട്രിയൽ എസ്റ്റേറ്റിലാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. 18 മുതൽ 60 വയസ്സ് വരെ പ്രായമുള്ള ആരോഗ്യവാന്മാർക്കും 50 കിലോഗ്രാമിന് മുകളിൽ ശരീരഭാരമുള്ളവർക്കും രക്തദാനത്തിൽ പങ്കെടുക്കാം. കഴിഞ്ഞ
കെ.എം. ബഷീർ വാഹനമിടിച്ച് കൊല്ലപ്പെട്ട കേസ്; നിർണായക സാക്ഷിമൊഴി
മാധ്യമപ്രവർത്തകൻ കെ.എം. ബഷീർ വാഹനമിടിച്ച് കൊല്ലപ്പെട്ട കേസിൽ നിർണായക സാക്ഷിമൊഴി. അപകടസമയത്ത് ബഷീർ സഞ്ചരിച്ചിരുന്ന ബൈക്കിൻ്റെ ഭാഗങ്ങളും ഹെൽമറ്റും സാക്ഷി കോടതിയിൽ തിരിച്ചറിഞ്ഞു. എന്നാൽ അപകടത്തിൽപ്പെട്ട വാഹനത്തിൻ്റെ നമ്പർ പ്ലേറ്റ് തിരിച്ചറിയാൻ കഴിഞ്ഞില്ലെന്ന് സാക്ഷി വ്യക്തമാക്കി. തിരുവനന്തപുരം നാലാം അഡീഷണൽ സെഷൻസ് കോടതിയിൽ 12-ാം സാക്ഷിയും ഓട്ടോറിക്ഷാ ഡ്രൈവറുമായ സജീർ ആണ് മൊഴി നൽകിയത്. അപകടം നേരിട്ട് കണ്ടിട്ടില്ലെന്നും സംഭവത്തിന് ശേഷമാണ് താൻ സ്ഥലത്തെത്തിയതെന്നും സജീർ കോടതിയെ അറിയിച്ചു. അപകടസമയത്ത്
₹10, ₹20 പോളിമർ നോട്ടുകൾ വരുന്നു; പരീക്ഷണാടിസ്ഥാനത്തിൽ 200 കോടി നോട്ടുകൾ പുറത്തിറക്കും
രാജ്യത്ത് പോളിമർ കറൻസി നോട്ടുകൾ അവതരിപ്പിക്കുന്നതിനുള്ള നീക്കത്തിന് കേന്ദ്രസർക്കാരിൻ്റെ അനുമതി. ₹10, ₹20 മൂല്യമുള്ള പോളിമർ നോട്ടുകളുടെ ഒരു ബില്യൺ വീതം, അതായത് ആകെ 200 കോടി നോട്ടുകൾ, പരീക്ഷണാടിസ്ഥാനത്തിൽ പുറത്തിറക്കാനുള്ള റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ നിർദേശത്തിനാണ് കേന്ദ്രം അംഗീകാരം നൽകിയത്. ആർബിഐയുടെ കേന്ദ്ര ബോർഡിൻ്റെ ശുപാർശയുടെ അടിസ്ഥാനത്തിൽ റിസർവ് ബാങ്ക് ആക്ടിലെ സെക്ഷൻ 25 പ്രകാരമാണ് നിർദേശം കേന്ദ്രസർക്കാരിന് സമർപ്പിച്ചത്. പരീക്ഷണം വിജയകരമായാൽ ₹10, ₹20 വിഭാഗങ്ങളിൽ
നന്മ ബെംഗളൂരുവിൻ്റെ നേതൃത്വത്തിൽ സ്വാതന്ത്ര്യദിനാഘോഷം
ഇന്ത്യയുടെ 80-ാം സ്വാതന്ത്ര്യദിനാഘോഷത്തിൻ്റെ ഭാഗമായി ‘നന്മ ബെംഗളൂരുവിൻ്റെ’ നേതൃത്വത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിക്കും. ഓഗസ്റ്റ് 15 ശനിയാഴ്ച രാവിലെ 8.30ന് നന്മ ഓഫീസിൽ നടക്കുന്ന ചടങ്ങിൽ അംഗങ്ങളും കുടുംബാംഗങ്ങളും പങ്കെടുക്കും. പരിപാടിയുടെ ഭാഗമായി സ്വാഗത പ്രസംഗം, ദേശീയപതാക ഉയർത്തൽ, ദേശീയഗാനാലാപനം, മധുരപലഹാര വിതരണം, നന്ദിപ്രകടനം എന്നിവ നടക്കും. നന്മയുടെ സ്ഥാപക സെക്രട്ടറി വി.എൻ.പ്രസാദിൻ്റെ വസതിയോട് ചേർന്നുള്ള ഓഫീസ് പരിസരത്താണ് സ്വാതന്ത്ര്യദിനാഘോഷ പരിപാടികൾ സംഘടിപ്പിക്കുന്നത്. സ്വാതന്ത്ര്യത്തിൻ്റെ മഹത്വവും രാജ്യത്തിൻ്റെ ഐക്യവും ദേശസ്നേഹവും
കെ.എൻ.എസ്.എസ് ദൂരവാണിനഗർ ഭാരവാഹികൾ
കെ.എൻ.എസ്.എസ് ദൂരവാണിനഗർ കരയോഗം 2026-28 വർഷത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു. ഭാരവാഹികളായി എൻ വി ബാലകൃഷ്ണൻ പിള്ള (പ്രസിഡണ്ട്)ഗോപാലകൃഷ്ണൻ കേശവൻ (വൈസ് പ്രസിഡണ്ട്)എൻ പി പരമേശ്വരൻ നായർ (സെക്രട്ടറി)കെ രാഘുനാഥൻ പിള്ള (ജോയിൻ്റ് സെക്രട്ടറി)ബി രാധാകൃഷ്ണൻ ഉണ്ണിത്താൻ (ട്രഷറർ)വി വി രാഘവൻ നയനാർ (ജോയിൻ്റ് ട്രഷറർ)അഡ്വ. ശ്രീകണ്ഠൻ നായർ, ആർ. രാധാകൃഷ്ണൻ പിള്ള, എൻ സജിത്ത് കുമാർ (ബോർഡ് മെമ്പർമാർ) മഹിളാ വിഭാഗം തൃപ്തിയുടെ ഭാരവാഹികളായി ബിന്ദു നായർ (പ്രസിഡണ്ട്)ഗീത പണിക്കർ
ബെംഗളൂരു പൊലീസിനെതിരെ നിയമപോരാട്ടം; ജാപ്പനീസ് പൗരന് ₹75,000 നഷ്ടപരിഹാരം അനുവദിച്ചു
ബെംഗളൂരുവിൽ അന്യായമായി കസ്റ്റഡിയിലെടുത്തെന്നാരോപിച്ച് ഏഴ് വർഷത്തോളം നീണ്ട നിയമപോരാട്ടം നടത്തിയ ജാപ്പനീസ് പൗരൻ ഹിരോഷി തനാകയ്ക്ക് കർണാടക സർക്കാർ ₹75,000 നഷ്ടപരിഹാരം നൽകി. അനധികൃത അറസ്റ്റ്, നിയമനടപടികൾ പാലിക്കാതെയുള്ള കസ്റ്റഡി എന്നിവയെ തുടർന്നാണ് നഷ്ടപരിഹാരം അനുവദിച്ചത്. 2019ൽ ഇംഗ്ലീഷ് പഠിക്കാനായാണ് തനാക ബെംഗളൂരുവിലെത്തിയത്. ഒരു ഇംഗ്ലീഷ് പരിശീലന സ്ഥാപനത്തിലെ ജീവനക്കാരനുമായുണ്ടായ തർക്കത്തെ തുടർന്ന് ആർ.ടി.നഗർ പൊലീസ് അദ്ദേഹത്തിനെതിരെ കേസെടുക്കുകയും കസ്റ്റഡിയിലെടുക്കുകയും ചെയ്തു. പിന്നീട് കേസ് കർണാടക ഹൈക്കോടതി റദ്ദാക്കി. പൊലീസ്
കലാവേദി ‘ഓണം സ്പോർട്സ് – 2026’ ഓഗസ്റ്റ് 16ന്
ഓണാഘോഷങ്ങളുടെ ഭാഗമായി കലാവേദി സംഘടിപ്പിക്കുന്ന ‘ഓണം സ്പോർട്സ് – 2026’ ഓഗസ്റ്റ് 16 ഞായറാഴ്ച മാറത്തഹള്ളിയിലെ കലാഭവനിൽ നടക്കും. രാവിലെ 10 മണി മുതൽ ആരംഭിക്കുന്ന പരിപാടിയിൽ കലാവേദി അംഗങ്ങൾക്കും കുടുംബാംഗങ്ങൾക്കുമായി വിവിധ കായിക മത്സരങ്ങൾ സംഘടിപ്പിക്കും. ട്രാക്ക് ആൻഡ് ഫീൽഡ് മത്സരങ്ങൾക്ക് പുറമെ ഫുട്ബോൾ, ബാഡ്മിന്റൺ, ഷോട്ട്പുട്ട്, വടംവലി, മ്യൂസിക്കൽ ചെയർ, ഉറിയടി, ത്രോബോൾ, ടോഫി പിക്കിംഗ് തുടങ്ങിയ മത്സരങ്ങളും നടക്കും. കുട്ടികൾക്കും മുതിർന്നവർക്കും പങ്കെടുക്കാൻ കഴിയുന്ന തരത്തിലാണ്