ഓണാഘോഷങ്ങളുടെ ഭാഗമായി കലാവേദി സംഘടിപ്പിക്കുന്ന ‘ഓണം സ്പോർട്സ് – 2026’ ഓഗസ്റ്റ് 16 ഞായറാഴ്ച മാറത്തഹള്ളിയിലെ കലാഭവനിൽ നടക്കും. രാവിലെ 10 മണി മുതൽ ആരംഭിക്കുന്ന പരിപാടിയിൽ കലാവേദി അംഗങ്ങൾക്കും കുടുംബാംഗങ്ങൾക്കുമായി വിവിധ കായിക മത്സരങ്ങൾ സംഘടിപ്പിക്കും.
ട്രാക്ക് ആൻഡ് ഫീൽഡ് മത്സരങ്ങൾക്ക് പുറമെ ഫുട്ബോൾ, ബാഡ്മിന്റൺ, ഷോട്ട്പുട്ട്, വടംവലി, മ്യൂസിക്കൽ ചെയർ, ഉറിയടി, ത്രോബോൾ, ടോഫി പിക്കിംഗ് തുടങ്ങിയ മത്സരങ്ങളും നടക്കും.
കുട്ടികൾക്കും മുതിർന്നവർക്കും പങ്കെടുക്കാൻ കഴിയുന്ന തരത്തിലാണ് മത്സരങ്ങൾ ക്രമീകരിച്ചിരിക്കുന്നത്. പിരമിഡ് നിർമ്മാണം, ബലൂൺ ഹോപ്പിംഗ്, നാരങ്ങ സ്പൂൺ റേസ്, കോൺ പിക്കിംഗ് ആൻഡ് റേസ്, ബ്രിക്ക് ഹോൾഡിംഗ്, ബോംബിംഗ് ദി സിറ്റി, പെനാൽറ്റി ഷൂട്ട്, ക്രിക്കറ്റ് തുടങ്ങിയ വ്യത്യസ്ത മത്സരങ്ങളും പരിപാടിയുടെ ഭാഗമായി ഉണ്ടാകും.
ഓണാഘോഷങ്ങൾക്ക് കായികമികവിൻ്റെയും കുടുംബസംഗമത്തിൻ്റെയും ആവേശം പകരുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നതെന്ന് സംഘാടകർ അറിയിച്ചു.
ഓഗസ്റ്റ് 16ന് രാവിലെ 10 മണി മുതൽ മാറത്തഹള്ളി കലാഭവനിലാണ് പരിപാടി.
കൂടുതൽ വിവരങ്ങൾക്ക് 6361518822.