സമന്വയ എഡ്യുക്കേഷണൽ & ചാരിറ്റബിൾ ട്രസ്റ്റ് ദാസറഹള്ളി ഭാഗിൻ്റെ നേതൃത്വത്തിൽ കർക്കിടക മാസത്തിൽ നടത്തുന്ന രാമായണ മാസാചരണത്തിൻ്റെ 26-ാം ദിവസം സോമഷെട്ടിഹള്ളിയിലെ മനോജ് കുമാറിൻ്റെ കുടുംബത്തിൻ്റെ സമർപ്പണമായി നടന്നു.
രാമായണ ആചാര്യൻ സുബ്രഹ്മണ്യൻ പിള്ള രാമായണ പാരായണത്തിന് നേതൃത്വം നൽകി. തുടർന്ന് സഹഭജന പ്രമുഖാന്മാരായ ജയദേവൻ, സുമേഷ് എന്നിവരുടെ നേതൃത്വത്തിൽ ഭജനയും നടന്നു. ചടങ്ങിൽ ഉപഹാര സമർപ്പണവും ഉണ്ടായിരുന്നു.