തപസ്യ ക്ലാസിക്കൽ ഡാൻസ് ഫെസ്റ്റിവൽ നാളെ
തപസ്യ ഡാൻസ് & ആർട്സ് ബെംഗളൂരു അവതരിപ്പിക്കുന്ന മെഗാ ക്ലാസിക്കൽ ഡാൻസ് ഫെസ്റ്റിവൽ നാളെ (ഓഗസ്റ്റ് 21) വൈകിട്ട് 5.30ന് ബെംഗളൂരുവിലെ രവീന്ദ്ര കലാക്ഷേത്രയിൽ നടക്കും. പ്രശസ്ത നർത്തകിയും ഉസ്താദ് ബിസ്മില്ലാ ഖാൻ അവാർഡ് ജേതാവുമായ ഡോ.രേഖാ രാജു മോഹിനിയാട്ടം അവതരിപ്പിക്കും. തുടർന്ന് പ്രതികാ കൃഷ്ണമൂർത്തിയും സന്ധ്യാ മുരളീധരനും ചേർന്ന് ഭരതനാട്യം അവതരിപ്പിക്കും. ഉസ്താദ് ബിസ്മില്ലാ ഖാൻ അവാർഡ് ജേതാവായ പർസ്വന്ദ് ഉപാധ്യായയും, യുവകല ദക്തി അവാർഡ് ജേതാവായ ആദിത്യയും
മഴ മാറില്ല; ബെംഗളൂരുവിൽ അടുത്ത ഏഴ് ദിവസവും മഴ പ്രതീക്ഷിക്കാം
ബെംഗളൂരുവിൽ അടുത്ത ദിവസങ്ങളിലും മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിൻ്റെ പ്രവചനം. ഓഗസ്റ്റ് 20 മുതൽ ഏഴ് ദിവസത്തേക്ക് നഗരത്തിൽ പൊതുവെ മേഘാവൃതമായ അന്തരീക്ഷവും ഇടയ്ക്കിടെ നേരിയ മഴയും പ്രതീക്ഷിക്കുന്നതായി റിപ്പോർട്ട്. അടുത്ത ദിവസങ്ങളിൽ പകൽ താപനില 29 മുതൽ 30 ഡിഗ്രി സെൽഷ്യസ് വരെയായിരിക്കും. രാത്രിയിലെ കുറഞ്ഞ താപനില 21 മുതൽ 22 ഡിഗ്രി സെൽഷ്യസ് വരെയാകുമെന്നാണ് പ്രവചനം. അതിനാൽ വലിയ ചൂടിന് സാധ്യത കുറവായിരിക്കുമെന്നും കാലാവസ്ഥാ വിദഗ്ധർ
പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരായ പരാമർശം; ജാൻമണിയെ അറസ്റ്റ് ചെയ്തു
പ്രധാനമന്ത്രി നരേന്ദ്രമോദിയെ അപമാനിച്ചെന്ന പരാതിയിൽ സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റും ബിഗ് ബോസ് മുൻ മത്സരാർഥിയുമായ ജാൻമണിയെ പൊലീസ് അറസ്റ്റ് ചെയ്തു. ബിജെപി മഹിളാമോർച്ച സംസ്ഥാന അധ്യക്ഷ നവ്യ ഹരിദാസ് നൽകിയ പരാതിയിലാണ് കോഴിക്കോട് സൈബർ പൊലീസ് കേസെടുത്തത്. പ്രധാനമന്ത്രിയെ അപകീർത്തിപ്പെടുത്തുകയും അപമാനിക്കുകയും ചെയ്തുവെന്നും സമൂഹത്തിൽ ലഹള സൃഷ്ടിക്കാനും സമാധാനാന്തരീക്ഷം തകർക്കാനും ഉദ്ദേശിച്ചുള്ള പരാമർശമാണ് നടത്തിയതെന്നുമാണ് എഫ്ഐആറിൽ പറയുന്നത്. കേസെടുത്തതിന് പിന്നാലെ ജാൻമണി തൻ്റെ പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് സോഷ്യൽ മീഡിയയിലൂടെ
വർത്തൂർ മലയാളി അസോസിയേഷൻ്റെ ഓണാഘോഷം വർണാഭമായി
വർത്തൂർ മലയാളി അസോസിയേഷൻ (VMA) സംഘടിപ്പിച്ച ദ്വിദിന ഓണാഘോഷം മലയാളി സമൂഹത്തിൻ്റെ ഐക്യത്തിൻ്റെയും സാംസ്കാരിക പാരമ്പര്യത്തിൻ്റെയും ഉജ്ജ്വല പ്രകടനമായി മാറി. നൂറുകണക്കിന് കുടുംബങ്ങളുടെ പങ്കാളിത്തത്തോടെ നടന്ന ആഘോഷം കലാവിരുന്നുകളും സംഗീതനിശയും ഓണസദ്യയും കൊണ്ട് ശ്രദ്ധേയമായി. രാജ്യത്തിൻ്റെ 80-ാമത് സ്വാതന്ത്ര്യദിനാഘോഷത്തിൻ്റെ ഭാഗമായി ദേശീയ പതാക ഉയർത്തിക്കൊണ്ടാണ് പരിപാടികൾക്ക് തുടക്കമായത്. ഓണാഘോഷത്തിൻ്റെ ഉദ്ഘാടന സമ്മേളനത്തിൽ വർത്തൂർ മലയാളി അസോസിയേഷൻ പ്രസിഡണ്ട് അജീഷ് പി.കെ.അധ്യക്ഷത വഹിച്ചു. സെക്രട്ടറി പ്രസീദ് ഇ.ടി.സ്വാഗതം ആശംസിച്ച ചടങ്ങ് മഹാദേവപുര
തെലങ്കാനയിൽ ഞെട്ടിക്കുന്ന കൊലപാതകം; സ്കൂൾ പ്രിൻസിപ്പലിനെ കൊന്നത് പത്താം ക്ലാസ് വിദ്യാർഥികൾ
തെലങ്കാനയിലെ നൽഗൊണ്ട ജില്ലയിൽ സ്കൂൾ പ്രിൻസിപ്പലിനെ കൊലപ്പെടുത്തിയ കേസിൽ അതേ സ്കൂളിലെ രണ്ട് പത്താം ക്ലാസ് വിദ്യാർഥികളെ പൊലീസ് പിടികൂടി. കൊണ്ടമല്ലേപ്പള്ളിയിലെ നാഗാർജുന ഗ്രാമർ കോൺസെപ്റ്റ് സ്കൂൾ പ്രിൻസിപ്പൽ കെ. രൂപ റെഡ്ഡിയാണ് കൊല്ലപ്പെട്ടത്. ഓഗസ്റ്റ് 11ന് വീട്ടിൽ കുത്തേറ്റ നിലയിൽ കണ്ടെത്തിയ ഇവരുടെ ശരീരത്തിൽ 27 മുറിവുകളുണ്ടായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. പ്രിൻസിപ്പലിൻ്റെ വീട്ടിൽ വലിയ തുക പണമുണ്ടെന്ന് വിദ്യാർഥികൾ കരുതിയിരുന്നതായാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. നേരത്തെ ഹോസ്റ്റലിൽ പണവുമായി കണ്ടെത്തിയതിനെ
സ്വർണവിലയിൽ വൻ കുതിപ്പ്; പവന് ഒറ്റയടിക്ക് കൂടിയത് 3160 രൂപ
സംസ്ഥാനത്ത് സ്വർണവിലയിൽ വൻ വർധന. ഇന്ന് 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 395 രൂപ കൂടി. ഇതോടെ ഒരു ഗ്രാം സ്വർണത്തിൻ്റെ വില 14,600 രൂപയായി. പവന് 1,16,800 രൂപയാണ് ഇന്നത്തെ വില. ഒരു പവൻ സ്വർണത്തിന് ഒറ്റയടിക്ക് 3,160 രൂപയുടെ വർധനയാണ് രേഖപ്പെടുത്തിയത്. അന്താരാഷ്ട്ര വിപണിയിലെ സ്വർണവില ഉയർന്നതാണ് കേരളത്തിലെ വിപണിയിലും പ്രതിഫലിച്ചതെന്നാണ് വ്യാപാര മേഖലയിലെ വിലയിരുത്തൽ. ഓണക്കാലം അടുത്തെത്തിയിരിക്കെ സ്വർണവിലയിലെ ഈ കുതിപ്പ് ആഭരണങ്ങൾ വാങ്ങാൻ തയ്യാറെടുക്കുന്നവർക്ക്
വേളാങ്കണ്ണി തിരുനാൾ; തിരുവനന്തപുരത്ത് നിന്ന് പ്രത്യേക ട്രെയിൻ സർവീസ്
വേളാങ്കണ്ണി തിരുനാളിനോടനുബന്ധിച്ച് യാത്രക്കാരുടെ സൗകര്യാർഥം തിരുവനന്തപുരം നോർത്തിൽ നിന്ന് വേളാങ്കണ്ണിയിലേക്ക് പ്രത്യേക ട്രെയിൻ സർവീസ് പ്രഖ്യാപിച്ചു. തിരുവനന്തപുരം നോർത്ത്–വേളാങ്കണ്ണി റൂട്ടിലും തിരിച്ചുമായി രണ്ട് സർവീസുകൾ വീതമാണ് ദക്ഷിണ റെയിൽവേ അനുവദിച്ചിരിക്കുന്നത്. ഓഗസ്റ്റ് 29ന് ആരംഭിക്കുന്ന സർവീസിൻ്റെ റിസർവേഷൻ ആരംഭിച്ചു. തിരുവനന്തപുരം നോർത്ത്–വേളാങ്കണ്ണി സ്പെഷ്യൽ എക്സ്പ്രസ് (06115) ഓഗസ്റ്റ് 29നും സെപ്റ്റംബർ അഞ്ചിനും സർവീസ് നടത്തും. 29ന് വൈകിട്ട് 7.35ന് തിരുവനന്തപുരം നോർത്തിൽ നിന്ന് പുറപ്പെടുന്ന ട്രെയിൻ പിറ്റേന്ന് രാവിലെ 8.40ന്
സിസേറിയനിടെ ഗുരുതര വീഴ്ച; യുവതിയുടെ വയറ്റിൽ ഗ്ലൗസും ടിഷ്യു വൈപ്പുകളും കണ്ടെത്തി
മഹാരാഷ്ട്രയിലെ ബീഡ് ജില്ലാ ആശുപത്രിയിൽ ഗുരുതര ചികിത്സാപ്പിഴവ് ആരോപിച്ച് യുവതിയുടെ കുടുംബം രംഗത്ത്. പ്രസവ ശസ്ത്രക്രിയയ്ക്കിടെ ഡോക്ടർമാരുടെ ഭാഗത്തുനിന്നുണ്ടായ അനാസ്ഥയെ തുടർന്ന് യുവതിയുടെ വയറ്റിനുള്ളിൽ സർജിക്കൽ ഗ്ലൗസുകളും ടിഷ്യു വൈപ്പുകളും മറന്നുവച്ചെന്നാണ് പരാതി. ബീഡ് സ്വദേശിനിയായ സന്ധ്യ ഗയ്ക്‌വാർഡാണ് (19) ദുരിതത്തിലായത്. ഓഗസ്റ്റ് ഒന്നിന് പ്രസവത്തിനായി ബീഡ് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ച സന്ധ്യയെ സിസേറിയന് വിധേയയാക്കി. നാല് ദിവസത്തിന് ശേഷം ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തെങ്കിലും വീട്ടിലെത്തിയതുമുതൽ കടുത്ത വയറുവേദനയും
കേരള സമാജം സംസ്ഥാനതല പൂക്കളമത്സരം ഓഗസ്റ്റ് 30-ന്
കേരള സമാജം (രജി.) ബാംഗ്ലൂർ സംഘടിപ്പിക്കുന്ന ‘പൂക്കളമത്സരം 2026’ ഓഗസ്റ്റ് 30 ഞായറാഴ്ച നടക്കും. ഇന്ദിരാനഗർ കൈരളി നികേതൻ ഓഡിറ്റോറിയത്തിൽ രാവിലെ 9:30 മുതലാണ് മത്സരം അരങ്ങേറുക. ഒന്നാം സമ്മാനം 20,000 രൂപയും എവർറോളിങ് ട്രോഫിയും രണ്ടാം സമ്മാനം 15,000 രൂപയും ട്രോഫിയും മൂന്നാം സമ്മാനം 10,000 രൂപയും ട്രോഫിയും കൂടാതെ മികച്ച പ്രകടനം കാഴ്ചവെക്കുന്ന അഞ്ച് ടീമുകൾക്ക് 3,000 രൂപ വീതം പ്രോത്സാഹന സമ്മാനവും ട്രോഫിയും ലഭിക്കും. ഒരു
തിരുവനന്തപുരം കോട്ടുകാലിൽ മൂന്നുവയസുകാരിക്ക് ഷിഗെല്ല സ്ഥിരീകരിച്ചു; സർബത്ത് കഴിച്ചതിന് പിന്നാലെ രോഗലക്ഷണങ്ങൾ
കോട്ടുകാൽ ഗ്രാമപഞ്ചായത്തിലെ നന്നംകുഴിയിൽ മൂന്നുവയസുകാരിക്ക് ഷിഗെല്ല ബാധ സ്ഥിരീകരിച്ചു. ഓഗസ്റ്റ് 12ന് കുട്ടിയുടെ കുടുംബം നാഗർകോവിലിലേക്ക് ക്ഷേത്രദർശനത്തിനായി പോയിരുന്നു. യാത്രയ്ക്കിടെ റോഡരികിൽ നിന്ന് കുട്ടിയുടെ രക്ഷിതാക്കൾ സർബത്ത് വാങ്ങിക്കുടിച്ചിരുന്നു. കുട്ടിക്കും സർബത്ത് നൽകിയിരുന്നു. ഇതിന് പിന്നാലെ ഓഗസ്റ്റ് 13ന് രാവിലെ കുട്ടിക്ക് വയറിളക്കവും ഛർദിയും അനുഭവപ്പെട്ടു. തുടർന്ന് കുട്ടിയെ തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നടത്തിയ പരിശോധനയിലാണ് ഷിഗെല്ല ബാധ സ്ഥിരീകരിച്ചത്. ഷിഗെല്ല സാധാരണയായി മലിനമായ ഭക്ഷണത്തിലൂടെയോ വെള്ളത്തിലൂടെയോ പകരുന്ന