കോട്ടുകാൽ ഗ്രാമപഞ്ചായത്തിലെ നന്നംകുഴിയിൽ മൂന്നുവയസുകാരിക്ക് ഷിഗെല്ല ബാധ സ്ഥിരീകരിച്ചു. ഓഗസ്റ്റ് 12ന് കുട്ടിയുടെ കുടുംബം നാഗർകോവിലിലേക്ക് ക്ഷേത്രദർശനത്തിനായി പോയിരുന്നു. യാത്രയ്ക്കിടെ റോഡരികിൽ നിന്ന് കുട്ടിയുടെ രക്ഷിതാക്കൾ സർബത്ത് വാങ്ങിക്കുടിച്ചിരുന്നു. കുട്ടിക്കും സർബത്ത് നൽകിയിരുന്നു. ഇതിന് പിന്നാലെ ഓഗസ്റ്റ് 13ന് രാവിലെ കുട്ടിക്ക് വയറിളക്കവും ഛർദിയും അനുഭവപ്പെട്ടു. തുടർന്ന് കുട്ടിയെ തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നടത്തിയ പരിശോധനയിലാണ് ഷിഗെല്ല ബാധ സ്ഥിരീകരിച്ചത്.

ഷിഗെല്ല സാധാരണയായി മലിനമായ ഭക്ഷണത്തിലൂടെയോ വെള്ളത്തിലൂടെയോ പകരുന്ന ബാക്ടീരിയൽ അണുബാധയാണ്. സംസ്ഥാനത്ത് അടുത്തിടെയും ഷിഗെല്ല കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

Related Posts