ശബരിമല സ്വർണക്കൊള്ള കേസിലെ പ്രതികളായ മുൻ ദേവസ്വം പ്രസിഡണ്ട് എൻ വാസു, തിരുവാഭരണം കമ്മീഷണർ കെ.എസ്. ബൈജു എന്നിവരുടെ ജാമ്യാപേക്ഷകൾ ഇന്ന് കൊല്ലം വിജിലൻസ് കോടതി പരിഗണിക്കും. എൻ വാസുവിൻ്റെ റിമാൻഡ് കാലാവധി ഇന്നലെ 14 ദിവസത്തേക്ക് കൂടി കോടതി നീട്ടി.

വാസുവിനെ കൈവിലങ്ങ് അണിയിച്ച് പൂജപ്പുര സെൻട്രൽ ജയിലിൽ നിന്ന് കോടതിയിൽ ഹാജരാക്കിയ എ.ആർ. ക്യാമ്പിലെ പോലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയുണ്ടാകാൻ സാധ്യതയുണ്ട്. നിലവിലെ നിയമങ്ങൾക്ക് വിരുദ്ധമായ നടപടിയാണിതെന്നാണ് സ്പെഷ്യൽ ബ്രാഞ്ച് ഡി.ജി.പിക്ക് നൽകിയ റിപ്പോർട്ടിൽ പറയുന്നത്.

Related Posts