റെയിൽവേ സ്റ്റേഷനുകളിൽ ഭക്ഷ്യസുരക്ഷാ പരിശോധന; കാലാവധി കഴിഞ്ഞ പാലും തൈരും കണ്ടെത്തി
കർണാടകയിലെ റെയിൽവേ സ്റ്റേഷനുകളിൽ ഭക്ഷ്യസുരക്ഷാ വിഭാഗം നടത്തിയ പ്രത്യേക പരിശോധനയിൽ ഗുരുതരമായ ഭക്ഷ്യസുരക്ഷാ ലംഘനങ്ങൾ കണ്ടെത്തി. സംസ്ഥാനത്തെ 36 റെയിൽവേ സ്റ്റേഷനുകളിലായി 112 ഭക്ഷണശാലകൾ, കാന്റീനുകൾ, സ്റ്റാളുകൾ, പാൻട്രി കാറുകൾ, ഭക്ഷണം തയ്യാറാക്കുന്ന കേന്ദ്രങ്ങൾ എന്നിവയാണ് ഉദ്യോഗസ്ഥർ പരിശോധിച്ചത്. പരിശോധനയിൽ കാലാവധി കഴിഞ്ഞ പാൽ, തൈര്, ശുചിത്വമില്ലാത്ത രീതിയിൽ സൂക്ഷിച്ച ഭക്ഷണസാധനങ്ങൾ എന്നിവ കണ്ടെത്തി. ഹാവേരി ജില്ലയിലെ ഒരു റെയിൽവേ സ്റ്റേഷനിൽ കാലാവധി കഴിഞ്ഞ നന്ദിനി തൈരും ഡോഡ്ല സ്റ്റാൻഡേർഡൈസ്ഡ്
ലാൽബാഗിലെ പുരാതന പാറ സംരക്ഷിക്കണം; ടണൽ റോഡ് പദ്ധതിക്കെതിരെ പ്രതിഷേധം
ബെംഗളൂരുവിലെ ലാൽബാഗിൽ സ്ഥിതി ചെയ്യുന്ന ഏകദേശം 330 കോടി വർഷം പഴക്കമുള്ള പാറയുടെ സംരക്ഷണം ആവശ്യപ്പെട്ട് പൗരന്മാരും പരിസ്ഥിതി പ്രവർത്തകരും രംഗത്തെത്തി. ഹെബ്ബാൾ–സിൽക്ക് ബോർഡ് ടണൽ റോഡ് പദ്ധതിയുടെ ഭാഗമായി പാറയ്ക്ക് കേടുപാടുകൾ സംഭവിക്കുമെന്ന ആശങ്ക ഉയർന്നതോടെയാണ് പ്രതിഷേധം ശക്തമായത്. പൈതൃക പ്രാധാന്യമുള്ള പാറ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധ മാർച്ച് സംഘടിപ്പിക്കാനും പരിസ്ഥിതി പ്രവർത്തകർ തീരുമാനിച്ചിട്ടുണ്ട്. പദ്ധതിയുടെ പാരിസ്ഥിതിക പ്രത്യാഘാതങ്ങൾ വിശദമായി പരിശോധിച്ച ശേഷമേ നിർമാണ പ്രവർത്തനങ്ങൾ മുന്നോട്ടുകൊണ്ടുപോകാവൂ എന്നാണ് പ്രതിഷേധക്കാരുടെ
‘ബാനർ കന്നഡയിൽ വേണം’; കോളജിലെ ഓണാഘോഷ പരിപാടി തടഞ്ഞ് കന്നഡ രക്ഷണ വേദിഗെ പ്രവർത്തകർ
ചിത്രദുർഗയിലെ എസ്ജെഎം നഴ്സിങ് കോളജിൽ സംഘടിപ്പിച്ച ഓണാഘോഷ പരിപാടി കന്നഡ രക്ഷണ വേദിഗെ പ്രവർത്തകർ തടസപ്പെടുത്തിയതായി റിപ്പോർട്ട്. കോളജ് പരിസരത്ത് എത്തിയ പ്രവർത്തകർ മലയാളത്തിൽ ഓണാശംസകൾ രേഖപ്പെടുത്തിയിരുന്ന പരിപാടിയുടെ ബാനർ കീറിയെറിഞ്ഞു. കർണാടകയിൽ സംഘടിപ്പിക്കുന്ന എല്ലാ പരിപാടികളുടെയും ബാനറുകളും അറിയിപ്പുകളും കന്നഡ ഭാഷയിൽ തന്നെ വേണമെന്നാണ് പ്രവർത്തകർ ആവശ്യപ്പെട്ടത്. കോളജിൽ നിരവധി മലയാളി വിദ്യാർഥികൾ പഠിക്കുന്ന സാഹചര്യത്തിലാണ് അധ്യാപകരുടെ നിർദേശപ്രകാരം ഓണാഘോഷം സംഘടിപ്പിച്ചതെന്നാണ് വിവരം. സംഭവത്തെ തുടർന്ന് കോളജ് പരിസരത്ത്
ബുക്ക് ബ്രഹ്മ സാഹിത്യോത്സവത്തിന് ഇന്ന് ബെംഗളൂരുവിൽ തുടക്കം
ബുക്ക് ബ്രഹ്മയുടെ മൂന്നാമത് സാഹിത്യോത്സവത്തിന് ഇന്ന് ബെംഗളൂരുവിലെ കോറമംഗല സെന്റ് ജോൺസ് ഓഡിറ്റോറിയത്തിൽ തുടക്കമാകും. രാവിലെ 10ന് പ്രധാന വേദിയായ ‘മണ്ഡപ’യിൽ ഫെസ്റ്റിവൽ ഡയറക്ടർ സതീഷ് ചപ്പാരികെയുടെ സ്വാഗത പ്രസംഗത്തോടെയാണ് മൂന്ന് ദിവസം നീണ്ടുനിൽക്കുന്ന സാഹിത്യോത്സവത്തിന് തുടക്കമാകുന്നത്. ഓഗസ്റ്റ് 23ന് സാഹിത്യോത്സവം സമാപിക്കും. പുസ്തക പ്രകാശനങ്ങൾ, കവിതാ പരിപാടികൾ, സാംസ്കാരിക അവതരണങ്ങൾ എന്നിവയും ഫെസ്റ്റിവലിൻ്റെ ഭാഗമായി അരങ്ങേറും. മലയാളം, കന്നഡ, തെലുങ്ക്, തമിഴ്, ഇംഗ്ലീഷ് ഭാഷകളിൽ നിന്നായി 400ലേറെ എഴുത്തുകാരും
കോട്ടയത്ത് യുവതി ഭർതൃവീട്ടിൽ മരിച്ച സംഭവം; ദുരൂഹത ആരോപിച്ച് കുടുംബം
കോട്ടയത്ത് ഭർതൃവീട്ടിലെ കിടപ്പുമുറിയിൽ യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം. പെരുമ്പാവൂർ സ്വദേശിനിയായ ആര്യയെയാണ് ഓഗസ്റ്റ് 18ന് നാട്ടകം സ്വദേശിയായ ഭർത്താവ് ദീപക് ബാബുവിൻ്റെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. വിവാഹത്തിന് പിന്നാലെ സ്ത്രീധനത്തിൻ്റെ പേരിൽ ഭർത്താവിൻ്റെ അമ്മയും മുത്തശ്ശിയും ആര്യയെ മാനസികമായും ശാരീരികമായും പീഡിപ്പിച്ചിരുന്നതായി ബന്ധുക്കൾ ആരോപിക്കുന്നു. യുവതിയുടെ ശരീരത്തിൽ മർദ്ദനമേറ്റതിൻ്റെ പാടുകൾ ഉണ്ടായിരുന്നുവെന്നും കുടുംബം പറയുന്നു. ആര്യയുടെ സംസ്കാര ചടങ്ങിൽ ഭർത്താവിൻ്റെ അമ്മയും
ഓണത്തിരക്ക്: ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് ആറ് പ്രത്യേക ട്രെയിൻ സർവീസുകൾ
ഓണാവധിയോടനുബന്ധിച്ചുള്ള യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് കേരളത്തിലേക്ക് മൂന്ന് ജോഡി പ്രത്യേക ട്രെയിൻ സർവീസുകൾ അനുവദിച്ച് ദക്ഷിണ പശ്ചിമ റെയിൽവേ. ബെംഗളൂരു–തിരുവനന്തപുരം റൂട്ടിലാണ് പ്രധാനമായും സർവീസുകൾ. ഇരു ദിശകളിലുമായി ആകെ ആറ് സർവീസുകളാണ് നടത്തുക. യശ്വന്ത്പൂർ–തിരുവനന്തപുരം നോർത്ത് സ്പെഷ്യൽ (06573)ഓഗസ്റ്റ് 21 വെള്ളിയാഴ്ച രാത്രി 8.45ന് യശ്വന്ത്പൂരിൽ നിന്ന് പുറപ്പെടുന്ന ട്രെയിൻ 22ന് ഉച്ചയ്ക്ക് 1.30ന് തിരുവനന്തപുരം നോർത്തിൽ എത്തും. മടക്ക സർവീസായ 06574 ഓഗസ്റ്റ് 22ന് വൈകിട്ട് 3.15ന് തിരുവനന്തപുരത്ത്
ഒടുവിൽ ബിന്ദു കൃഷ്ണയ്ക്ക് പ്രൈവറ്റ് സെക്രട്ടറി; ശരത് ചന്ദ്രൻ്റെ നിയമനത്തിന് മുഖ്യമന്ത്രിയുടെ അംഗീകാരം
വനിതാ-ശിശുക്ഷേമ വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണയ്ക്ക് ഒടുവിൽ പ്രൈവറ്റ് സെക്രട്ടറിയായി ശരത് ചന്ദ്രനെ നിയമിച്ചു. നിയമനത്തിന് മുഖ്യമന്ത്രി വി.ഡി. സതീശൻ അംഗീകാരം നൽകി. മന്ത്രിസഭ അധികാരമേറ്റിട്ട് മൂന്ന് മാസം പിന്നിട്ട ശേഷമാണ് മന്ത്രിക്ക് പ്രൈവറ്റ് സെക്രട്ടറിയെ ലഭിക്കുന്നത്. മന്ത്രിക്ക് ഇത്രയും കാലം പ്രൈവറ്റ് സെക്രട്ടറിയില്ലാതിരുന്നത് നേരത്തെ വലിയ രാഷ്ട്രീയ ചർച്ചകൾക്കും വിവാദങ്ങൾക്കും വഴിവെച്ചിരുന്നു. മന്ത്രി നിർദേശിച്ച ശരത് ചന്ദ്രൻ്റെ നിയമനത്തിന് മുഖ്യമന്ത്രി ആദ്യം അനുമതി നൽകാതിരുന്നതാണ് വൈകലിന് കാരണമെന്നാണ് റിപ്പോർട്ടുകൾ.
ശബരിമലയിൽ തുണിയുപേക്ഷിക്കൽ ആചാരമല്ല; ദുരാചാരം: ദേവസ്വം ബോർഡ് പ്രസിഡണ്ട് കെ.ജയകുമാർ
ശബരിമലയിൽ വസ്ത്രങ്ങൾ ഊരി പമ്പാ നദിയിൽ ഉപേക്ഷിക്കുന്നത് ആചാരത്തിൻ്റെ ഭാഗമല്ലെന്നും ഇത്തരം പ്രവൃത്തികൾ ദുരാചാരമാണെന്നും തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡണ്ട് കെ.ജയകുമാർ. വാഹനങ്ങൾക്ക് മുന്നിൽ കർപ്പൂരം കത്തിക്കുക, പ്ലാസ്റ്റിക് കവറുകളിൽ ഷാംപൂ ഉൾപ്പെടെയുള്ളവ കൊണ്ടുവരിക തുടങ്ങിയ പ്രവൃത്തികളും തീർഥാടകർ ഒഴിവാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.ശബരിമലയുടെ പവിത്രതയും പരിസ്ഥിതിയും സംരക്ഷിക്കേണ്ടത് ഓരോ തീർഥാടകൻ്റെയും ഉത്തരവാദിത്വമാണെന്ന് തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കവെ കെ. ജയകുമാർ പറഞ്ഞു. തീർഥാടകരുടെ പരാതികൾ മണ്ഡലകാലം അവസാനിക്കുന്നതുവരെ നീട്ടിവയ്ക്കാതെ സമയബന്ധിതമായി പരിഹരിക്കുന്നതിനുള്ള
‘ലെ ഓണം 3.0’ ഓഗസ്റ്റ് 22-ന്
പ്രമുഖ ബയോമെഡിക്കൽ സംരംഭങ്ങളായ ലേവേയും (LeeWay) കാൽസിസും (CALSYS) സംയുക്തമായി സംഘടിപ്പിക്കുന്ന മൂന്നാമത് ഓണാഘോഷ പരിപാടി ‘ലെ ഓണം 3.0’ (Le Onam 3.0) ഓഗസ്റ്റ് 22-ന് നടക്കും. കല്യാൺ നഗർ എച്ച്.ആർ.ബി.ആർ ലേഔട്ടിലുള്ള കമ്പനി ആസ്ഥാനത്താണ് വിപുലമായ ആഘോഷ പരിപാടികൾ അരങ്ങേറുന്നത്. മലയാളികളുടെ പ്രിയപ്പെട്ട മാവേലി തമ്പുരാനെ വരവേൽക്കാൻ വൻ ഒരുക്കങ്ങളാണ് അണിയറയിൽ പൂർത്തിയായിക്കൊണ്ടിരിക്കുന്നത്. വൈവിധ്യമാർന്ന കലാപരിപാടികൾ, വിഭവസമൃദ്ധമായ ഓണസദ്യ എന്നിവ ആഘോഷങ്ങൾക്ക് മാറ്റുകൂട്ടും. ‘Stay Tuned’ എന്ന
പുതിയ ഡാമിന് കേരളം തയ്യാറെന്ന് വി ഡി സതീശൻ; ജലനിരപ്പ് 152 അടിയാക്കണമെന്ന് തമിഴ്‌നാട്
മുല്ലപ്പെരിയാറിൽ പുതിയ ഡാം നിർമിക്കണമെന്ന കേരളത്തിൻ്റെ ആവശ്യം വീണ്ടും ശക്തമായി ഉന്നയിച്ച് മുഖ്യമന്ത്രി വി.ഡി.സതീശൻ. ചെന്നൈയിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ അധ്യക്ഷതയിൽ ചേർന്ന ദക്ഷിണേന്ത്യൻ മുഖ്യമന്ത്രിമാരുടെ യോഗത്തിലാണ് കേരളത്തിൻ്റെ നിലപാട് മുഖ്യമന്ത്രി വ്യക്തമാക്കിയത്. വ്യവസായ മന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടിയും യോഗത്തിൽ മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്നു. പുതിയ അണക്കെട്ടിൻ്റെ നിർമാണവുമായി ബന്ധപ്പെട്ട മുഴുവൻ ചെലവും കേരളം വഹിക്കാമെന്ന് വി ഡി സതീശൻ യോഗത്തിൽ അറിയിച്ചു. പുതിയ ഡാം എവിടെ നിർമിക്കണമെന്ന കാര്യത്തിൽ തീരുമാനമെടുക്കാനുള്ള അധികാരം