പ്രമുഖ ബയോമെഡിക്കൽ സംരംഭങ്ങളായ ലേവേയും (LeeWay) കാൽസിസും (CALSYS) സംയുക്തമായി സംഘടിപ്പിക്കുന്ന മൂന്നാമത് ഓണാഘോഷ പരിപാടി ‘ലെ ഓണം 3.0’ (Le Onam 3.0) ഓഗസ്റ്റ് 22-ന് നടക്കും. കല്യാൺ നഗർ എച്ച്.ആർ.ബി.ആർ ലേഔട്ടിലുള്ള കമ്പനി ആസ്ഥാനത്താണ് വിപുലമായ ആഘോഷ പരിപാടികൾ അരങ്ങേറുന്നത്.
മലയാളികളുടെ പ്രിയപ്പെട്ട മാവേലി തമ്പുരാനെ വരവേൽക്കാൻ വൻ ഒരുക്കങ്ങളാണ് അണിയറയിൽ പൂർത്തിയായിക്കൊണ്ടിരിക്കുന്നത്. വൈവിധ്യമാർന്ന കലാപരിപാടികൾ, വിഭവസമൃദ്ധമായ ഓണസദ്യ എന്നിവ ആഘോഷങ്ങൾക്ക് മാറ്റുകൂട്ടും. ‘Stay Tuned’ എന്ന ടാഗ്ലൈനോടെ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച പ്രത്യേക പോസ്റ്ററുകൾ ഇതിനകം തന്നെ ഏറെ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. പരിപാടിയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് 8217282039 എന്ന നമ്പറിലോ info@leewaybiomedical.com എന്ന ഇമെയിൽ വിലാസത്തിലോ ബന്ധപ്പെടാവുന്നതാണ്.