മുൻ മന്ത്രി ബി.സി.നാഗേഷ് അന്തരിച്ചു
Karnataka
0 min read
3.6k

മുൻ മന്ത്രി ബി.സി.നാഗേഷ് അന്തരിച്ചു

ഓഗസ്റ്റ്‌ 20, 2026
0

കർണാടക മുൻ പ്രാഥമിക വിദ്യാഭ്യാസ മന്ത്രിയും ബിജെപി നേതാവുമായ ബി.സി.നാഗേഷ് (65) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. ബെംഗളൂരുവിൽ മകളുടെ വസതിയിൽവച്ചാണ് മരണം. ബെംഗളൂരുവിലെ ബിജെപി ആസ്ഥാനത്ത് പൊതുദർശനത്തിന് വച്ച മൃതദേഹം പിന്നീട് സ്വദേശമായ തുമക്കുരുവിലെ തിപ്തൂരിലേക്ക് കൊണ്ടുപോയി സംസ്കരിച്ചു. ബസവരാജ് ബൊമ്മെ മുഖ്യമന്ത്രിയായിരുന്ന കാലത്ത് 2021 മുതൽ 2023 വരെയാണ് ബി.സി. നാഗേഷ് മന്ത്രിയായിരുന്നത്. ഈ കാലയളവിലാണ് കർണാടകയിലെ സ്കൂളുകളിൽ ഹിജാബ് നിരോധനവുമായി ബന്ധപ്പെട്ട വിവാദങ്ങളും പാഠപുസ്തകങ്ങളിലെ മാറ്റങ്ങളെച്ചൊല്ലിയുള്ള

Continue Reading
ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്കുള്ള കർണാടക ആർ.ടി.സി.യുടെ ഓണം സ്പെഷ്യൽ ബസ് സർവീസുകൾക്ക് ഇന്ന് മുതൽ
Karnataka
0 min read
3.9k

ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്കുള്ള കർണാടക ആർ.ടി.സി.യുടെ ഓണം സ്പെഷ്യൽ ബസ് സർവീസുകൾക്ക് ഇന്ന് മുതൽ

ഓഗസ്റ്റ്‌ 20, 2026
0

ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്കുള്ള കർണാടക ആർ.ടി.സി.യുടെ ഓണം സ്പെഷ്യൽ ബസ് സർവീസുകൾക്ക് ഇന്ന് തുടക്കമാകും. ആദ്യദിവസം കണ്ണൂർ, പാലക്കാട്, തൃശ്ശൂർ, എറണാകുളം എന്നിവിടങ്ങളിലേക്ക് ആകെ എട്ട് പ്രത്യേക ബസുകളാണ് സർവീസ് നടത്തുന്നത്. തൃശ്ശൂരിലേക്ക് ഒരു നോൺ എ.സി. സ്ലീപ്പറും രണ്ട് ഐരാവത് ക്ലബ് ക്ലാസ് ബസുകളും സർവീസ് നടത്തും. എറണാകുളത്തേക്കും ഒരു നോൺ എ.സി. സ്ലീപ്പറും രണ്ട് ഐരാവത് ക്ലബ് ക്ലാസ് ബസുകളുമാണ് അനുവദിച്ചിരിക്കുന്നത്. പാലക്കാട്ടേക്ക് നോൺ എ.സി. സ്ലീപ്പറിന്

Continue Reading
ഓണത്തിന് നാട്ടിലേക്ക് പോകാൻ മലയാളി വിദ്യാർഥികൾക്ക് കർണാടക ആർ.ടി.സി.യുടെ പ്രത്യേക ബസുകൾ
Karnataka
0 min read
4.3k

ഓണത്തിന് നാട്ടിലേക്ക് പോകാൻ മലയാളി വിദ്യാർഥികൾക്ക് കർണാടക ആർ.ടി.സി.യുടെ പ്രത്യേക ബസുകൾ

ഓഗസ്റ്റ്‌ 20, 2026
0

ഓണാവധിക്ക് നാട്ടിലേക്ക് പോകുന്ന ബെംഗളൂരു ആസ്ഥാനമായ രാജീവ് ഗാന്ധി യൂണിവേഴ്‌സിറ്റി ഓഫ് ഹെൽത്ത് സയൻസസിലെ മലയാളി വിദ്യാർഥികൾക്കായി കർണാടക ആർ.ടി.സി. പ്രത്യേക ബസ് സർവീസുകൾ അനുവദിച്ചു. യൂണിവേഴ്‌സിറ്റി വൈസ് ചാൻസലർ ഡോ. ബി.സി. ഭഗവാൻ കർണാടക ആർ.ടി.സി. അധികൃതർക്ക് നൽകിയ കത്തിൻ്റെ അടിസ്ഥാനത്തിലാണ് പ്രത്യേക സർവീസുകൾ അനുവദിച്ചത്. യൂണിവേഴ്‌സിറ്റിയുടെ കീഴിലുള്ള വിവിധ കോളേജുകളിൽ നിന്ന് നാട്ടിലേക്ക് പോകാൻ ആവശ്യത്തിന് വിദ്യാർഥികളുണ്ടെങ്കിൽ, അതത് കോളേജ് അധികൃതർക്ക് നേരിട്ട് കർണാടക ആർ.ടി.സി.യെ സമീപിച്ച്

Continue Reading
നോർക്ക കെയർ പ്ലസ് രണ്ടാംഘട്ടം; കർണാടകയിലെ പ്രവാസി സംഘടനകളുടെ യോഗം ഉടൻ
Karnataka
0 min read
3.8k

നോർക്ക കെയർ പ്ലസ് രണ്ടാംഘട്ടം; കർണാടകയിലെ പ്രവാസി സംഘടനകളുടെ യോഗം ഉടൻ

ഓഗസ്റ്റ്‌ 19, 2026
0

പ്രവാസി കേരളീയർക്കായുള്ള സമഗ്ര ആരോഗ്യ, അപകട ഇൻഷുറൻസ് പദ്ധതിയായ നോർക്ക കെയർ പ്ലസിൻ്റെ രണ്ടാംഘട്ട എൻറോൾമെന്റ് ആരംഭിച്ചു. പദ്ധതിയുടെ രണ്ടാംഘട്ടത്തിനായുള്ള വെബ് പോർട്ടലിൻ്റെ ഉദ്ഘാടനവും ഓഗസ്റ്റ് 18ന് മുഖ്യമന്ത്രി വി.ഡി. സതീശൻ നിർവഹിച്ചു. രണ്ടാംഘട്ട എൻറോൾമെന്റിൻ്റെ ഭാഗമായി കർണാടകയിലെ പ്രവാസി മലയാളി സംഘടനകളുടെ ഭാരവാഹികൾക്കായി നോർക്ക ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ രാജേഷ് മാധവൻ്റെ നേതൃത്വത്തിൽ ഓൺലൈൻ യോഗം സംഘടിപ്പിക്കും. യോഗത്തിൽ പങ്കെടുക്കാൻ താൽപ്പര്യമുള്ള കർണാടകയിലെ പ്രവാസി മലയാളി സംഘടനകളുടെ ഭാരവാഹികൾ

Continue Reading
ടിനി ടോമിനെതിരായ കേസ്: അൻസിബ ഹസ്സൻ കോടതിയിൽ രഹസ്യമൊഴി നൽകി
Kerala
0 min read
4.3k

ടിനി ടോമിനെതിരായ കേസ്: അൻസിബ ഹസ്സൻ കോടതിയിൽ രഹസ്യമൊഴി നൽകി

ഓഗസ്റ്റ്‌ 19, 2026
0

നടൻ ടിനി ടോമിനെതിരായ കേസിൽ നടി അൻസിബ ഹസ്സൻ എറണാകുളം ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരായി രഹസ്യമൊഴി നൽകി. ടിനി ടോം വർഗീയ അധിക്ഷേപം നടത്തിയെന്ന പരാതിയിലാണ് കടവന്ത്ര പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. കോടതി നിർദേശപ്രകാരമാണ് അൻസിബയുടെ രഹസ്യമൊഴി രേഖപ്പെടുത്തിയത്. കേസിൽ നിന്ന് പിന്മാറില്ലെന്ന് അൻസിബ വ്യക്തമാക്കി. ഇനി എങ്കിലും പൊലീസ് കാര്യക്ഷമമായി അന്വേഷണം നടത്തുമെന്നാണ് പ്രതീക്ഷയെന്നും മൊഴി നൽകിയ ശേഷം അവർ പ്രതികരിച്ചു. നേരത്തെ

Continue Reading
ബാംഗ്ലൂർ മലയാളി കാത്തലിക് അസോസിയേഷൻ ഓണാഘോഷം ആഗസ്റ്റ്‌ 23ന്
Association News
1 min read
4.0k

ബാംഗ്ലൂർ മലയാളി കാത്തലിക് അസോസിയേഷൻ ഓണാഘോഷം ആഗസ്റ്റ്‌ 23ന്

ഓഗസ്റ്റ്‌ 19, 2026
0

ബാംഗ്ലൂർ മലയാളി കാത്തലിക് അസോസിയേഷൻ (BMCA) സംഘടിപ്പിക്കുന്ന ഈ വർഷത്തെ ഓണാഘോഷം ആഗസ്റ്റ് 23 ഞായറാഴ്ച രാവിലെ 9 മണി മുതൽ ഇന്ദിരാ നഗർ ഇ സി എ ഓഡിറ്റോറിയത്തിൽവച്ചു നടക്കും. രാവിലെ 9 മണിക്ക് പൂക്കള മത്സരം, 10.30ന് പൊതുസമ്മേളനം, 12.30ന് ബാംഗ്ലൂർ മലയാളി കാത്തലിക് അസോസിയേഷൻ അംഗങ്ങൾ അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികൾ, ഉച്ചക്ക് 1 മണിക്ക് സോവിയക് സെവൻ അവതരിപ്പിക്കുന്ന മ്യൂസിക്കൽ ഫ്യൂഷൻ പ്രോഗ്രാം, സ്വാദിഷ്ടമായ ഓണസദ്യ

Continue Reading
ഉത്തരാഖണ്ഡിലെ പിത്തോരഗഢിൽ കനത്ത മഴയിൽ പാലം തകർന്നു; അതിർത്തി മേഖലയിലേക്കുള്ള ഗതാഗതം തടസപ്പെട്ടു
India
0 min read
4.2k

ഉത്തരാഖണ്ഡിലെ പിത്തോരഗഢിൽ കനത്ത മഴയിൽ പാലം തകർന്നു; അതിർത്തി മേഖലയിലേക്കുള്ള ഗതാഗതം തടസപ്പെട്ടു

ഓഗസ്റ്റ്‌ 19, 2026
0

ഉത്തരാഖണ്ഡിലെ പിത്തോരഗഢിൽ കനത്ത മഴയെ തുടർന്നുണ്ടായ ഉരുൾപൊട്ടലിൽ കൂലാഗഡ് വാലി പാലം തകർന്നു. പാലത്തിന് മുകളിലേക്ക് കൂറ്റൻ പാറക്കല്ല് പതിച്ചതിനെ തുടർന്നാണ് പാലം തകർന്നത്. പാലം തകർന്നതോടെ ചൈന അതിർത്തിയോട് ചേർന്നുള്ള താഴ്‌വരകളിലേക്കുള്ള ഏക റോഡ് ഗതാഗതം തടസപ്പെട്ടു. കൈലാഷ് മാനസരോവർ തീർഥാടകർ ഉൾപ്പെടെ നൂറുകണക്കിന് വിനോദസഞ്ചാരികളും പ്രദേശവാസികളും സുരക്ഷാ ഉദ്യോഗസ്ഥരും വിവിധയിടങ്ങളിൽ കുടുങ്ങിയതായാണ് റിപ്പോർട്ട്. ഗതാഗതം പുനഃസ്ഥാപിക്കുന്നതിനായി തകർന്ന പാലത്തിന് പകരം താത്കാലിക ബദൽ പാത നിർമിക്കാനുള്ള നടപടികൾ

Continue Reading
ആഗോള മലയാളി കൂട്ടായ്മയായ ‘സുരഭിലം ഗ്ലോബൽ’ ഓൺലൈൻ ഓണാഘോഷം സംഘടിപ്പിക്കുന്നു
Association News
1 min read
3.3k

ആഗോള മലയാളി കൂട്ടായ്മയായ ‘സുരഭിലം ഗ്ലോബൽ’ ഓൺലൈൻ ഓണാഘോഷം സംഘടിപ്പിക്കുന്നു

ഓഗസ്റ്റ്‌ 19, 2026
0

ലോകമെമ്പാടുമുള്ള മലയാളി എഴുത്തുകാരുടെയും കലാകാരന്മാരുടെയും ആഗോള കൂട്ടായ്മയായ സുരഭിലം ഗ്ലോബൽ ഈ വർഷത്തെ തിരുവോണ നാളായ ഓഗസ്റ്റ് 26-ന് ഉച്ചതിരിഞ്ഞ് 3:00 മണിക്ക് വിപുലമായ രീതിയിൽ ഓൺലൈൻ ഓണാഘോഷം സംഘടിപ്പിക്കുന്നു. ‘ഒരു വെർച്വൽ വേദിയിൽ ഒരൊറ്റ ഹൃദയത്തോടെ’ എന്ന സന്ദേശമുയർത്തിയാണ് ‘ഗ്ലോബൽ തിരുവോണം’ എന്ന പേരിൽ ഈ പരിപാടി അരങ്ങേറുന്നത്. സുരഭിലം ഗ്ലോബൽ ചിക്കാഗോ, കാനഡ, മലേഷ്യ, ഓസ്‌ട്രേലിയ, ഷാർജ, അബുദാബി, ദുബായ് തുടങ്ങി ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള

Continue Reading
ശ്രീലങ്കയ്‌ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യയ്ക്ക് 165 റൺസിൻ്റെ തകർപ്പൻ ജയം
Sports
1 min read
4.0k

ശ്രീലങ്കയ്‌ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യയ്ക്ക് 165 റൺസിൻ്റെ തകർപ്പൻ ജയം

ഓഗസ്റ്റ്‌ 19, 2026
0

ശ്രീലങ്കയ്‌ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യയ്ക്ക് 165 റൺസിൻ്റെ തകർപ്പൻ ജയം. 372 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ശ്രീലങ്ക രണ്ടാം ഇന്നിങ്സിൽ 206 റൺസിന് എല്ലാവരും പുറത്തായി. ഇതോടെ നാല് മത്സരങ്ങളടങ്ങിയ പരമ്പരയിൽ ഇന്ത്യ മുന്നിലെത്തി. സ്‌കോർ: ഇന്ത്യ – 462, 193; ശ്രീലങ്ക – 284, 206. രണ്ടാം ഇന്നിങ്സിൽ ആറ് വിക്കറ്റുകൾ വീഴ്ത്തിയ മാനവ് സുതാറാണ് ഇന്ത്യൻ വിജയത്തിൽ നിർണായക പങ്കുവഹിച്ചത്. പ്രസിദ്ധ് കൃഷ്ണ രണ്ട് വിക്കറ്റുകൾ

Continue Reading
എല്ലാ എംഎൽഎമാർക്കും സർക്കാർ വക കാർ; തമിഴ് നാട്ടിൽ വൻ പ്രഖ്യാപനവുമായി വിജയ്
India
0 min read
3.3k

എല്ലാ എംഎൽഎമാർക്കും സർക്കാർ വക കാർ; തമിഴ് നാട്ടിൽ വൻ പ്രഖ്യാപനവുമായി വിജയ്

ഓഗസ്റ്റ്‌ 19, 2026
0

തമിഴ് നാട്ടിലെ എല്ലാ എംഎൽഎമാർക്കും സർക്കാർ ചെലവിൽ കാർ അനുവദിക്കുമെന്ന് മുഖ്യമന്ത്രി ജോസഫ് വിജയ് നിയമസഭയിൽ പ്രഖ്യാപിച്ചു. സംസ്ഥാനത്തെ 234 എംഎൽഎമാർക്കും പദ്ധതിയുടെ പ്രയോജനം ലഭിക്കും. നിലവിൽ എംഎൽഎമാർക്ക് പ്രതിമാസം 75,000 രൂപ വാഹന അലവൻസ് ലഭിക്കുന്നുണ്ട്. ഇതിൽനിന്നാണ് ഡ്രൈവറുടെ ശമ്പളമടക്കമുള്ള ചെലവുകൾ വഹിക്കുന്നത്. എംഎൽഎമാരുടെ പേഴ്സണൽ അസിസ്റ്റന്റിന് പ്രതിമാസം 25,000 രൂപ ശമ്പളവും അനുവദിച്ചിട്ടുണ്ട്. വിസികെ എംഎൽഎ ജ്യോതിമണിയുടെ അഭ്യർഥന പരിഗണിച്ചാണ് സർക്കാർ കാർ അനുവദിക്കാനുള്ള തീരുമാനമെന്ന് വിജയ്

Continue Reading