ബാംഗ്ലൂർ മലയാളി കാത്തലിക് അസോസിയേഷൻ (BMCA) സംഘടിപ്പിക്കുന്ന ഈ വർഷത്തെ ഓണാഘോഷം ആഗസ്റ്റ് 23 ഞായറാഴ്ച രാവിലെ 9 മണി മുതൽ ഇന്ദിരാ നഗർ ഇ സി എ ഓഡിറ്റോറിയത്തിൽവച്ചു നടക്കും. രാവിലെ 9 മണിക്ക് പൂക്കള മത്സരം, 10.30ന് പൊതുസമ്മേളനം, 12.30ന് ബാംഗ്ലൂർ മലയാളി കാത്തലിക് അസോസിയേഷൻ അംഗങ്ങൾ അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികൾ, ഉച്ചക്ക് 1 മണിക്ക് സോവിയക് സെവൻ അവതരിപ്പിക്കുന്ന മ്യൂസിക്കൽ ഫ്യൂഷൻ പ്രോഗ്രാം, സ്വാദിഷ്ടമായ ഓണസദ്യ എന്നിവ ഉണ്ടായിരിക്കും.
പൊതുസമ്മേളനത്തിൽ പ്രശസ്ത സിനിമ നടനും, എഴുത്തുകാരനും, സംവിധായകനുമായ മധുപാൽ മുഖ്യാതിഥി ആയിരിക്കും. BMCA പേട്രനും, ആറാട്ട് ഗ്രൂപ്പ് ചെയർമാനുമായ ടോണി വിൻസെന്റ് ആറാട്ടുകുളം വിശിഷ്ടാതിഥി ആയിരിക്കും. പ്രസിഡണ്ട് ജെൻസൺ വട്ടോലി അധ്യക്ഷത വഹിക്കും.