കേരള സമാജം ബാംഗ്ലൂർ സൗത്ത് വെസ്റ്റിൻ്റെ ആഭിമുഖ്യത്തിൽ കോഴിക്കോട് സങ്കീർത്തനയുടെ കാലം പറക്കണ എന്ന നാടകം അരങ്ങേറി. ബംഗളൂരു യൂണിവേഴ്സിറ്റി ക്യാമ്പസിനകത്തുള്ള ഡോക്ടർ അംബേദ്കർ സ്കൂൾ ഓഫ് എക്കണോമിക്സ് ഓഡിറ്റോറിയത്തിൽ ആണ് നാടകം അവതരിപ്പിച്ചത്. കാലം പറക്കണം എന്ന നാടകത്തിൻ്റെ 183 മാമത്തേതും അവസാനത്തേതും ആയിരുന്നു ഈ നാടകാവതരണം. മൂന്നാം ക്ലാസ് വിദ്യാർത്ഥിയായ ഉത്തര എന്ന പെൺകുട്ടിയായിരുന്നു നാടകത്തിലെ കേന്ദ്ര കഥാപാത്രമായ ജാനിയെ അവതരിപ്പിച്ചത്.

സമകാലത്ത് വളരെ സാമൂഹ്യപ്രസക്തമായ വെർച്ചൽ ഓട്ടിസം എന്നതായിരുന്നു നാടകത്തിൻ്റെ കഥ. മാതാപിതാക്കളുടെ തിരക്കു മൂലം മൊബൈൽ അടിമയാകുന്ന പെൺകുട്ടിയും, അവളുടെ സ്വഭാവ വൈകൃതങ്ങളും, അവളെ അതിൽ നിന്ന് തിരിച്ചു കൊണ്ടുവരുന്നതും വളരെ മനോഹരമായി കോഴിക്കോട് സങ്കീർത്തനയുടെ കലാകാരന്മാർ അവതരിപ്പിച്ചു. നാടുകാനന്തരം സദസ്സ് നിറഞ്ഞ കൈയ്യടിയോടെ കലാകാരന്മാരെ അഭിനന്ദിക്കുകയും അവരുടെ അർപ്പണ മനോഭാവത്തെ പ്രകീർത്തിക്കുകയും ചെയ്തു. നാടകത്തിലെ കലാകാരന്മാരെയും പിന്നണി പ്രവർത്തകരെയും കേരളസമാജം ബാംഗ്ലൂർ സൗത്ത് വെസ്റ്റ് പ്രസിഡണ്ട് അഡ്വക്കേറ്റ് പ്രമോദ് വരപ്രത്ത് പൊന്നാട അണിയിച്ച് ആദരിച്ചു. പി പ്രദീപ്, സജിത് കുമാർ, ജഗത് എം ജി, ശിവദാസ്, രാജേഷ് എൻ കെ, ടി ജെ തോമസ്, പ്രവീൺ എൻ പി, ശിവപ്രസാദ് എന്നിവർ നേതൃത്വം നൽകി.

Related Posts