തപസ്യ ഡാൻസ് & ആർട്സ് ബെംഗളൂരു അവതരിപ്പിക്കുന്ന മെഗാ ക്ലാസിക്കൽ ഡാൻസ് ഫെസ്റ്റിവൽ നാളെ (ഓഗസ്റ്റ് 21) വൈകിട്ട് 5.30ന് ബെംഗളൂരുവിലെ രവീന്ദ്ര കലാക്ഷേത്രയിൽ നടക്കും.
പ്രശസ്ത നർത്തകിയും ഉസ്താദ് ബിസ്മില്ലാ ഖാൻ അവാർഡ് ജേതാവുമായ ഡോ.രേഖാ രാജു മോഹിനിയാട്ടം അവതരിപ്പിക്കും. തുടർന്ന് പ്രതികാ കൃഷ്ണമൂർത്തിയും സന്ധ്യാ മുരളീധരനും ചേർന്ന് ഭരതനാട്യം അവതരിപ്പിക്കും.
ഉസ്താദ് ബിസ്മില്ലാ ഖാൻ അവാർഡ് ജേതാവായ പർസ്വന്ദ് ഉപാധ്യായയും, യുവകല ദക്തി അവാർഡ് ജേതാവായ ആദിത്യയും ചേർന്നുള്ള ഡ്യൂയറ്റ് പെർഫോമൻസും ഫെസ്റ്റിവലിൻ്റെ ഭാഗമായി അരങ്ങേറും. തപസ്യ ഡാൻസ് ആൻഡ് ആർട്സ് ബെംഗളൂരുവിൻ്റെ സ്ഥാപകയും ഭരതനാട്യം നർത്തകിയുമായ ജി. അശ്വതിയാണ് ഫെസ്റ്റിവലിന് നേതൃത്വം നൽകുന്നത്.
പരിപാടിയുടെ പാസ്സുകൾക്കും കൂടുതൽ വിവരങ്ങൾക്കും 9480352952.