ചിന്നസ്വാമി സ്റ്റേഡിയത്തിലെ ദുരന്തത്തിലെ ഉത്തരവാദിത്തം കർണാടക സർക്കാറിനെന്ന് കുമാര സ്വാമി. കർണാടകയിലെ കോൺഗ്രസ് സർക്കാർ പൂർണ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്ന് കേന്ദ്രമന്ത്രി എച്ച്.ഡി. കുമാരസ്വാമി പറഞ്ഞു. ശരിയായ ആസൂത്രണത്തിൻ്റെ അഭാവവും മുൻകരുതൽ നടപടികൾ സ്വീകരിക്കുന്നതിൽ പൂർണമായി പരാജയപ്പെട്ടതുമാണ് ഈ ദൗർഭാഗ്യകരമായ സംഭവത്തിനു കാരണമെന്ന് അദ്ദേഹം ആരോപിച്ചു. സ്റ്റേഡിയത്തിനു സമീപമുണ്ടായ തിക്കിലും തിരക്കിലും പെട്ട് നിരവധി പേർ മരിച്ച സംഭവം 0തന്നെ വല്ലാതെ ഞെട്ടിച്ചുവെന്ന് കുമാരസ്വാമി പറഞ്ഞു.

ആഘോഷങ്ങൾ ആരംഭിക്കുന്നതിന് മുമ്പു തന്നെ നിരപരാധികളുടെ ജീവൻ നഷ്ടപ്പെടുന്നത് കാണുന്നത് അങ്ങേയറ്റം വേദനാജനകമാണ്. ഈ വലിയ ദുരന്തത്തിൻ്റെ പ്രധാന കാരണം ശരിയായ ആസൂത്രണത്തിൻ്റെ അഭാവവും മുൻകരുതൽ നടപടികൾ സ്വീകരിക്കുന്നതിൽ പൂർണ പരാജയവുമാണ്. കോൺഗ്രസ് നയിക്കുന്ന സംസ്ഥാന സർക്കാർ ഈ ദുരന്തത്തിൻ്റെ പൂർണ ഉത്തരവാദിത്തം ഏറ്റെടുക്കണം- ജെ.ഡി(എസ്) നേതാവ് ‘എക്സ്’ പോസ്റ്റിൽ പറഞ്ഞു.

Related Posts