കരൂർ ദുരന്തബാധിതരുടെ കുടുംബങ്ങൾക്ക് സർക്കാർ ജോലി; നിയമന ഉത്തരവ് നേരിട്ട് കൈമാറാൻ മുഖ്യമന്ത്രി വിജയ്
India
1 min read
4.3k

കരൂർ ദുരന്തബാധിതരുടെ കുടുംബങ്ങൾക്ക് സർക്കാർ ജോലി; നിയമന ഉത്തരവ് നേരിട്ട് കൈമാറാൻ മുഖ്യമന്ത്രി വിജയ്

ജൂലൈ 3, 2026
0

തമിഴ്നാട്ടിലെ കരൂർ ദുരന്തത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് ആശ്വാസ നടപടിയുമായി മുഖ്യമന്ത്രി വിജയ്. ദുരന്തത്തിൽ മരിച്ച ഓരോ കുടുംബത്തിൽ നിന്നും ഒരാൾക്ക് സർക്കാർ ജോലി നൽകാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചു. നിയമന ഉത്തരവുകൾ ഈ മാസം 10-ന് കരൂരിലെ ചടങ്ങിൽ മുഖ്യമന്ത്രി വിജയ് നേരിട്ട് കൈമാറും. 2025 സെപ്റ്റംബർ 27-നാണ് കരൂരിൽ വൻ ദുരന്തമുണ്ടായത്. വിജയ്‌യുടെ രാഷ്ട്രീയ പാർട്ടിയായ തമിഴക വെട്രി കഴകം സംഘടിപ്പിച്ച തിരഞ്ഞെടുപ്പ് പ്രചാരണ റാലിക്കിടെയായിരുന്നു സംഭവം. വിജയ്

Continue Reading
ബെംഗളൂരു ഡേ കെയർ ക്രൂരത: സംസ്ഥാനത്തെ എല്ലാ ശിശുപരിപാലന കേന്ദ്രങ്ങളിലും പരിശോധനയ്ക്ക് സർക്കാർ നിർദ്ദേശം
Karnataka
1 min read
4.6k

ബെംഗളൂരു ഡേ കെയർ ക്രൂരത: സംസ്ഥാനത്തെ എല്ലാ ശിശുപരിപാലന കേന്ദ്രങ്ങളിലും പരിശോധനയ്ക്ക് സർക്കാർ നിർദ്ദേശം

ജൂലൈ 3, 2026
0

ബെംഗളൂരുവിലെ ബ്രൂക്ക്ഫീൽഡിലുള്ള ഡേ കെയർ കേന്ദ്രത്തിൽ കുഞ്ഞുങ്ങൾക്ക് നേരെ നടന്ന ക്രൂര പീഡനങ്ങളുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ എല്ലാ ശിശുപരിപാലന കേന്ദ്രങ്ങളിലും വ്യാപക പരിശോധന നടത്താൻ കർണാടക സർക്കാർ തീരുമാനിച്ചു. ബ്രൂക്ക്ഫീൽഡിലെ ‘കേപ്പ് ജമിനി’ ഐടി ക്യാമ്പസിന് സമീപം പ്രവർത്തിച്ചിരുന്ന ഡേ കെയർ കേന്ദ്രത്തിലെ ആയമാരെ ഇന്ന് അറസ്റ്റ് ചെയ്തേക്കുമെന്നാണ് സൂചന. കേന്ദ്രത്തിൻ്റെ പ്രവർത്തനം കഴിഞ്ഞ ദിവസം തന്നെ നിർത്തിവെച്ചെങ്കിലും സ്ഥാപനത്തിൻ്റെ നടത്തിപ്പുകാർക്കെതിരെ ഇതുവരെ പൊലീസ് കേസെടുത്തിട്ടില്ല. സംഭവത്തിൽ കർണാടക ബാലാവകാശ

Continue Reading
‘നിരപരാധിത്വം തെളിയിക്കാതെ പിന്മാറില്ല’; ‘അമ്മ’ വിവാദത്തിൽ നിലപാട് വ്യക്തമാക്കി ശ്വേതാ മേനോൻ
Kerala
1 min read
4.7k

‘നിരപരാധിത്വം തെളിയിക്കാതെ പിന്മാറില്ല’; ‘അമ്മ’ വിവാദത്തിൽ നിലപാട് വ്യക്തമാക്കി ശ്വേതാ മേനോൻ

ജൂലൈ 3, 2026
0

താരസംഘടനയായ ‘അമ്മ’യിലെ വിവാദങ്ങൾക്കിടെ പ്രതികരണവുമായി ശ്വേതാ മേനോൻ. തന്റെ നിരപരാധിത്വം തെളിയിക്കാതെ പടിയിറങ്ങില്ലെന്നും ആരെയും വഞ്ചിച്ചിട്ടില്ലെന്നും സംഘടനയെ അനാഥമാക്കിയിട്ടില്ലെന്നും ശ്വേതാ സോഷ്യൽ മീഡിയയിലൂടെ വ്യക്തമാക്കി. ചിലർ കമ്മിറ്റി രാജിവെക്കണമെന്ന അജണ്ടയുമായാണ് ജനറൽ ബോഡി യോഗത്തിലെത്തിയതെന്നും അവർ ആരോപിച്ചു. ‘അമ്മ’യുടെ നിയമാവലിയിൽ അഡ്ഹോക്ക് കമ്മിറ്റി എന്ന സംവിധാനമില്ലെന്നും അത്തരമൊരു കമ്മിറ്റി എങ്ങനെ നിലവിൽ വന്നുവെന്ന് ശ്വേതാ ചോദിച്ചു. നിലവിലെ അഡ്ഹോക്ക് കമ്മിറ്റി നിയമവിരുദ്ധമാണെന്നും പ്രവർത്തനത്തിൽ തങ്ങൾക്ക് യാതൊരു വീഴ്ചയും സംഭവിച്ചിട്ടില്ലെന്നും അവർ

Continue Reading
അയോധ്യ ക്ഷേത്രക്കൊള്ള: സംഭാവന കടത്തിയ ദൃശ്യങ്ങൾ പൊലീസിന്; അന്വേഷണം നിർണായക ഘട്ടത്തിൽ
India
0 min read
3.9k

അയോധ്യ ക്ഷേത്രക്കൊള്ള: സംഭാവന കടത്തിയ ദൃശ്യങ്ങൾ പൊലീസിന്; അന്വേഷണം നിർണായക ഘട്ടത്തിൽ

ജൂലൈ 3, 2026
0

അയോധ്യ ക്ഷേത്രത്തിലെ സംഭാവന തട്ടിപ്പ് കേസിൽ നിർണായക തെളിവായി സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു. അഞ്ച് പ്രതികൾ സംഭാവന പണം കടത്തിക്കൊണ്ടുപോകുന്നതിൻ്റെ ദൃശ്യങ്ങളാണ് അന്വേഷണ സംഘത്തിന് ലഭിച്ചിരിക്കുന്നത്. അതേസമയം, കണക്കെടുപ്പിനായി ട്രസ്റ്റ് നിയോഗിച്ചിരുന്നത് 50 പേരെയാണെന്നും, ഇവരുടെ പട്ടിക എസ്ബിഐ മുഖേന ലഭിച്ചതാണെന്നും സ്വകാര്യ ഏജൻസി അറിയിച്ചു. അന്വേഷണത്തിന് തിരിച്ചടിയായി കഴിഞ്ഞ 45 ദിവസത്തെ സിസിടിവി ദൃശ്യങ്ങൾ മാത്രമാണ് ലഭ്യമായിരിക്കുന്നതെന്നും അധികൃതർ വ്യക്തമാക്കി. ഇതിനിടെ കേസ് സിബിഐയ്ക്ക് കൈമാറുന്ന കാര്യം

Continue Reading
ബെംഗളൂരുവിലെത്തിയ എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൻ്റെ സീറ്റിനുള്ളിൽ കഞ്ചാവ്; അന്വേഷണം ആരംഭിച്ച് പൊലീസ്
Karnataka
0 min read
5.1k

ബെംഗളൂരുവിലെത്തിയ എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൻ്റെ സീറ്റിനുള്ളിൽ കഞ്ചാവ്; അന്വേഷണം ആരംഭിച്ച് പൊലീസ്

ജൂലൈ 3, 2026
0

മംഗളൂരുവിൽ നിന്ന് ബെംഗളൂരുവിലെത്തിയ എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൻ്റെ സീറ്റിനുള്ളിൽ ഒളിപ്പിച്ച നിലയിൽ 250 ഗ്രാം കഞ്ചാവ് കണ്ടെത്തി. ഐഎക്സ് 5502 വിമാനത്തിൻ്റെ ശുചീകരണത്തിനിടെയാണ് 22ബി സീറ്റിനുള്ളിൽ അലുമിനിയം ഫോയിലിൽ പൊതിഞ്ഞ നിലയിൽ ലഹരിവസ്തു ജീവനക്കാരുടെ ശ്രദ്ധയിൽപ്പെട്ടത്. സംഭവത്തെ തുടർന്ന് വിമാനക്കമ്പനിയുടെ സെക്യൂരിറ്റി അസോസിയേറ്റ് മാനേജർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ വിമാനത്താവള പൊലീസ് എൻഡിപിഎസ് നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്തു. കഞ്ചാവ് ആരാണ് വിമാനത്തിനുള്ളിൽ ഒളിപ്പിച്ചതെന്ന് കണ്ടെത്താൻ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Continue Reading
ദേശീയ ചലച്ചിത്ര പുരസ്കാര പ്രഖ്യാപനം ഇന്ന്; മമ്മൂട്ടിക്കും മലയാള സിനിമയ്ക്കും പ്രതീക്ഷ
India
1 min read
5.0k

ദേശീയ ചലച്ചിത്ര പുരസ്കാര പ്രഖ്യാപനം ഇന്ന്; മമ്മൂട്ടിക്കും മലയാള സിനിമയ്ക്കും പ്രതീക്ഷ

ജൂലൈ 3, 2026
0

72-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ ഇന്ന് പ്രഖ്യാപിക്കും. മികച്ച നടനുള്ള പുരസ്കാരത്തിനായി ‘ഭ്രമയുഗം’ എന്ന ചിത്രത്തിലെ പ്രകടനത്തിലൂടെ മമ്മൂട്ടി ശക്തമായ മത്സരരംഗത്തുണ്ടെന്നാണ് റിപ്പോർട്ടുകൾ. അതേസമയം, ‘മഞ്ഞുമ്മൽ ബോയ്സ്’, ‘കിഷ്കിന്ധ കാണ്ഡം’ എന്നീ മലയാള ചിത്രങ്ങളും വിവിധ വിഭാഗങ്ങളിൽ അവസാനഘട്ട പരിഗണനയിലെത്തിയതായാണ് സൂചന. ‘കിഷ്കിന്ധ കാണ്ഡം’ ചിത്രത്തിലെ ശ്രദ്ധേയ പ്രകടനത്തിലൂടെ വിജയരാഘവനും മികച്ച നടനുള്ള പുരസ്കാര മത്സരത്തിൽ ഇടം നേടിയിട്ടുണ്ടെന്നാണ് വിലയിരുത്തൽ. 2024-ൽ റിലീസ് ചെയ്ത ചിത്രങ്ങളെയാണ് ഇത്തവണ ദേശീയ ജൂറി

Continue Reading
ക്രൊയേഷ്യയെ മറികടന്ന് പോർച്ചുഗൽ; റൊണാൾഡോയും സംഘവും പ്രീക്വാർട്ടറിൽ
Sports
1 min read
5.4k

ക്രൊയേഷ്യയെ മറികടന്ന് പോർച്ചുഗൽ; റൊണാൾഡോയും സംഘവും പ്രീക്വാർട്ടറിൽ

ജൂലൈ 3, 2026
0

ഫിഫ ലോകകപ്പ് റൗണ്ട് ഓഫ് 32 മത്സരത്തിൽ ക്രൊയേഷ്യയെ 2-1ന് തോൽപ്പിച്ച് പോർച്ചുഗൽ പ്രീക്വാർട്ടറിൽ. ആവേശം നിറഞ്ഞ പോരാട്ടത്തിൽ തിരിച്ചടിക്ക് ശേഷമാണ് പോർച്ചുഗൽ വിജയം സ്വന്തമാക്കിയത്. ആദ്യ പകുതിയിൽ ഇരുടീമുകളും ഒപ്പത്തിനൊപ്പം പോരാടിയെങ്കിലും ഗോൾ നേടാനായില്ല. രണ്ടാം പകുതിയുടെ തുടക്കത്തിൽ ക്രൊയേഷ്യയാണ് ലീഡ് സ്വന്തമാക്കിയത്. എന്നാൽ തിരിച്ചടിച്ച പോർച്ചുഗൽ വേഗത്തിൽ സമനില പിടിച്ചു. തുടർന്ന് ആക്രമണം ശക്തമാക്കിയ പോർച്ചുഗൽ വിജയഗോൾ കണ്ടെത്തി മത്സരത്തിൻ്റെ നിയന്ത്രണം സ്വന്തമാക്കി. മത്സരത്തിൽ പന്തടക്കത്തിലും പാസിങ്

Continue Reading
ത​മി​ഴ്‌​നാ​ട്ടി​ൽ 2320 ബാ​റു​ക​ൾ​ക്ക് പൂ​ട്ടി​ട്ട് വി​ജ​യ് സ​ർ​ക്കാ​ർ
India
1 min read
4.0k

ത​മി​ഴ്‌​നാ​ട്ടി​ൽ 2320 ബാ​റു​ക​ൾ​ക്ക് പൂ​ട്ടി​ട്ട് വി​ജ​യ് സ​ർ​ക്കാ​ർ

ജൂലൈ 3, 2026
0

തമിഴ്നാട്ടിൽ ടാസ്മാക് മദ്യവിൽപ്പനശാലകളോട് ചേർന്ന് പ്രവർത്തിച്ചിരുന്ന ബാറുകൾക്ക് ജൂൺ 30-ന് ലൈസൻസ് കാലാവധി അവസാനിച്ചതോടെ സംസ്ഥാന സർക്കാർ അവ അടച്ചുപൂട്ടാൻ ഉത്തരവിട്ടു. ഇതോടെ സംസ്ഥാനത്താകെ പ്രവർത്തിച്ചിരുന്ന ഏകദേശം 2,320 ബാറുകളാണ് താൽക്കാലികമായി പ്രവർത്തനം നിർത്തിയത്. പുതിയ ടെൻഡർ നടപടികൾ പൂർത്തിയാക്കിയ ശേഷമേ ഇനി ബാറുകൾക്ക് ലൈസൻസ് അനുവദിക്കൂ. മദ്യനിരോധന-എക്സൈസ് വകുപ്പ് മന്ത്രി കെ. വിഘ്നേഷിൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. പുതിയ ടെൻഡർ അനുവദിക്കുന്നതുവരെ ബാറുകൾ അടച്ചിടുന്നതിനാൽ സർക്കാരിന് പ്രതിമാസം

Continue Reading
ബെംഗളൂരു മലയാളികൾക്ക് സന്തോഷവാർത്ത; മടിവാളയിൽ നിന്ന് കേരളത്തിലേക്ക് കർണാടക ആർടിസി സർവീസ് ആരംഭിക്കുന്നു
Karnataka
1 min read
4.3k

ബെംഗളൂരു മലയാളികൾക്ക് സന്തോഷവാർത്ത; മടിവാളയിൽ നിന്ന് കേരളത്തിലേക്ക് കർണാടക ആർടിസി സർവീസ് ആരംഭിക്കുന്നു

ജൂലൈ 3, 2026
0

ബെംഗളൂരുവിലെ മലയാളികൾ ഏറെയുള്ള മടിവാളയിൽ നിന്ന് കേരളത്തിലേക്കുള്ള യാത്ര കൂടുതൽ എളുപ്പമാക്കാൻ കർണാടക ആർടിസി (KSRTC) പുതിയ സർവീസ് ആരംഭിക്കുന്നു. ഓണത്തോടനുബന്ധിച്ച് കണ്ണൂരിലേക്കുള്ള നോൺ എസി സ്ലീപ്പർ ‘പല്ലക്കി’ സർവീസിനാണ് തുടക്കമാകുന്നത്. ശാന്തിനഗറും സാറ്റലൈറ്റ് ബസ് ടെർമിനലും നിലവിലെ ബോർഡിംഗ് പോയിന്റുകളായി തുടരും. ഇതുവരെ മടിവാളയിൽ നിന്ന് സ്വകാര്യ ബസുകൾ മാത്രമാണ് കേരളത്തിലേക്ക് സർവീസ് നടത്തിയിരുന്നത്. പുതിയ കെഎസ്ആർടിസി സർവീസ് ആരംഭിക്കുന്നതോടെ നഗരത്തിൻ്റെ തെക്കൻ മേഖലകളിൽ താമസിക്കുന്ന യാത്രക്കാർക്ക് കൂടുതൽ

Continue Reading
ഇന്ത്യ–ജപ്പാൻ ബന്ധത്തിന് പുതിയ കരുത്ത്; എഐ മുതൽ പ്രതിരോധം വരെ സഹകരണം വ്യാപിപ്പിക്കാൻ ധാരണ
India
1 min read
4.1k

ഇന്ത്യ–ജപ്പാൻ ബന്ധത്തിന് പുതിയ കരുത്ത്; എഐ മുതൽ പ്രതിരോധം വരെ സഹകരണം വ്യാപിപ്പിക്കാൻ ധാരണ

ജൂലൈ 3, 2026
0

ഇന്ത്യയും ജപ്പാനും തമ്മിലുള്ള തന്ത്രപ്രധാനവും സാമ്പത്തികവുമായ സഹകരണം പുതിയ തലത്തിലേക്ക് ഉയർത്താൻ 16-ാമത് ഇന്ത്യ–ജപ്പാൻ വാർഷിക ഉച്ചകോടിയിൽ നിർണായക തീരുമാനങ്ങൾ കൈക്കൊണ്ടു. ഡൽഹിയിലെ ഹൈദരാബാദ് ഹൗസിൽ നടന്ന കൂടിക്കാഴ്ചയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ജപ്പാൻ പ്രധാനമന്ത്രി സനെ തകായ്ച്ചിയും നിർമിതബുദ്ധി, സെമികണ്ടക്ടർ, പ്രതിരോധം, ഊർജം, വ്യാപാരം, നിക്ഷേപം, സമുദ്രസുരക്ഷ തുടങ്ങി നിരവധി മേഖലകളിൽ സഹകരണം ശക്തിപ്പെടുത്താൻ ധാരണയായി. അടുത്ത വർഷം ഇന്ത്യ–ജപ്പാൻ നയതന്ത്ര ബന്ധത്തിൻ്റെ 75-ാം വാർഷികം ആഘോഷിക്കുന്നതിൻ്റെ ഭാഗമായി

Continue Reading