ഇതര സംസ്ഥാന തൊഴിലാളികളെക്കുറിച്ചുള്ള പരാമർശം; മുഖ്യമന്ത്രിക്കെതിരെ കെ.സച്ചിദാനന്ദൻ
Kerala
1 min read
5.3k

ഇതര സംസ്ഥാന തൊഴിലാളികളെക്കുറിച്ചുള്ള പരാമർശം; മുഖ്യമന്ത്രിക്കെതിരെ കെ.സച്ചിദാനന്ദൻ

ജൂലൈ 3, 2026
0

ഇതരസംസ്ഥാന തൊഴിലാളികളെയും കേരളത്തിൽ നിന്ന് മറ്റ് സംസ്ഥാനങ്ങളിലേക്ക് പോകുന്ന പണത്തെയും സംബന്ധിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ നിയമസഭയിൽ നടത്തിയ പരാമർശത്തിനെതിരെ കവി കെ.സച്ചിദാനന്ദൻ രംഗത്ത്. പുറത്തുനിന്ന് കേരളത്തിലെത്തി ജോലി ചെയ്യുന്ന തൊഴിലാളികളെ അധിക്ഷേപിക്കുന്ന തരത്തിലുള്ള പരാമർശം അപമാനകരമാണെന്ന് സച്ചിദാനന്ദൻ ഫേസ്ബുക്കിൽ കുറിച്ചു. അവർ ചെയ്യുന്ന സേവനത്തിനുള്ള പ്രതിഫലമാണ് നാം നൽകുന്നതെന്നും, അതും കേരളത്തിലെ നിലവിലുള്ള വേതനനിരക്കനുസരിച്ചോ ചിലപ്പോൾ അതിലും കുറഞ്ഞതോ ആണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കുടുംബം പുലർത്താനാണ് അവർ സ്വന്തം

Continue Reading
ആരോഗ്യ ഇൻഷുറൻസ് പദ്ധതി പ്രവാസി മലയാളികൾക്കും ലഭ്യമാക്കണം: ബാംഗ്ലൂർ കേരള സമാജം
Association News
0 min read
3.7k

ആരോഗ്യ ഇൻഷുറൻസ് പദ്ധതി പ്രവാസി മലയാളികൾക്കും ലഭ്യമാക്കണം: ബാംഗ്ലൂർ കേരള സമാജം

ജൂലൈ 3, 2026
0

ഉമ്മൻ ചാണ്ടി ആരോഗ്യ ഇൻഷുറൻസ് പദ്ധതി പ്രവാസി മലയാളികൾക്കും ലഭ്യമാകുന്ന തരത്തിൽ വിപുലീകരിക്കണമെന്നു ബാംഗ്ലൂർ കേരള സമാജം കേരള മുഖ്യമന്ത്രി യോട് നിവേദനത്തിലൂടെ അഭ്യർത്ഥിച്ചു. ഇത് സംബന്ധിച്ച നിവേദനം കേരള സമാജം ജനറൽ സെക്രട്ടറി റജി കുമാർ മുഖ്യമന്ത്രിക്ക് സമർപ്പിച്ചു. മുൻ സർക്കാർ ആരംഭിച്ച നോർക്ക കെയർ, നോർക്ക കെയർ പ്ലസ് ഇൻഷുറൻസ് പദ്ധതികളിലേക്കുള്ള അംഗത്വ രജിസ്ട്രേഷൻ വീണ്ടും തുറന്ന്, കൂടുതൽ പ്രവാസി മലയാളികൾക്ക് ഈ ക്ഷേമപദ്ധതികളുടെ പ്രയോജനം ലഭ്യമാക്കണമെന്നും,

Continue Reading
കൈരളി കലാസമിതിയുടെ ‘സാഹിത്യോത്സവം-2026’ ജൂലൈ 12ന്
Association News
1 min read
3.8k

കൈരളി കലാസമിതിയുടെ ‘സാഹിത്യോത്സവം-2026’ ജൂലൈ 12ന്

ജൂലൈ 3, 2026
0

കൈരളി കലാസമിതിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ‘സാഹിത്യോത്സവം-2026’ ജൂലൈ 12-ന് ബെംഗളൂരുവിൽ വൈവിധ്യമാർന്ന സാഹിത്യ-സാംസ്കാരിക പരിപാടികളോടെ അരങ്ങേറും.രാവിലെ 10 മണിക്ക് ആരംഭം കുറിക്കുന്ന സാഹിത്യ സമ്മേളനം പ്രശസ്ത എഴുത്തുകാരി സാറാ ജോസഫ് ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ കൈരളി കലാസമിതി പ്രസിഡണ്ട് സുധാകരൻ രാമന്തളി അധ്യക്ഷത വഹിക്കും. വിഷ്ണുമംഗലം കുമാർ, ഡെന്നിസ് പോൾ, സതീഷ് തോട്ടശ്ശേരി, അജിത് കോടോത്ത് എന്നിവർ ആശംസകൾ അർപ്പിക്കും. തുടർന്ന് പ്രശസ്ത എഴുത്തുകാരൻ സുഭാഷ് ചന്ദ്രൻ ‘എഴുത്ത് സൃഷ്ടിക്കുന്ന

Continue Reading
കലാകൈരളിയുടെ 28-ാമത് വാർഷിക പൊതുയോഗം ജൂലൈ 5ന്
Association News
1 min read
4.6k

കലാകൈരളിയുടെ 28-ാമത് വാർഷിക പൊതുയോഗം ജൂലൈ 5ന്

ജൂലൈ 3, 2026
0

കലാകൈരളിയുടെ 28-ാമത് വാർഷിക പൊതുയോഗം 2026 ജൂലൈ 5-ന്, ഞായറാഴ്ച രാവിലെ 10.30-ന് കലാകൈരളി ഓഫീസിൽ നടക്കും. കഴിഞ്ഞ ഒരു വർഷത്തിനിടെ സംഘടന നടത്തിയ പ്രവർത്തനങ്ങളും കൈവരിച്ച നേട്ടങ്ങളും യോഗത്തിൽ വിലയിരുത്തും. വാർഷിക റിപ്പോർട്ടും വരവ്-ചെലവ് കണക്കുകളും അവതരിപ്പിക്കുന്നതിനൊപ്പം, സംഘടനയുടെ ഭാവി പ്രവർത്തനങ്ങൾ, വികസന പദ്ധതികൾ, തുടർപ്രവർത്തനങ്ങൾ എന്നിവ സംബന്ധിച്ച സുപ്രധാന ചർച്ചകളും നടക്കും. യോഗത്തിൽ പുതിയ ഭാരവാഹികളെ തിരഞ്ഞെടുക്കും. സംഘടനയുടെ ഭാരവാഹികൾ, കമ്മിറ്റി അംഗങ്ങൾ, പൊതുഅംഗങ്ങൾ എന്നിവർ യോഗത്തിൽ

Continue Reading
ആലപ്പുഴയിൽ കുട്ടികളിൽ മുണ്ടിനീര് വ്യാപനം; രോഗവ്യാപനം തടയാൻ സ്കൂളിന് 21 ദിവസത്തെ അവധി
Kerala
0 min read
4.1k

ആലപ്പുഴയിൽ കുട്ടികളിൽ മുണ്ടിനീര് വ്യാപനം; രോഗവ്യാപനം തടയാൻ സ്കൂളിന് 21 ദിവസത്തെ അവധി

ജൂലൈ 3, 2026
0

ആലപ്പുഴ തുമ്പോളിയിലെ എസ്.എൻ‍.വി എൽ.പി സ്കൂളിലെ വിദ്യാർഥികളിൽ മുണ്ടിനീര് (മംപ്‌സ്) സ്ഥിരീകരിച്ചതിനെ തുടർന്ന് രോഗവ്യാപനം തടയാൻ സ്കൂളിന് 21 ദിവസത്തെ അവധി പ്രഖ്യാപിച്ചു. ജില്ലാ മെഡിക്കൽ ഓഫീസറുടെ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ ജില്ലാ കലക്ടറാണ് ഉത്തരവിറക്കിയത്. സ്കൂളിലെ കുട്ടികൾക്കിടയിൽ രോഗം സ്ഥിരീകരിച്ച സാഹചര്യത്തിൽ, രോഗം കൂടുതൽ വ്യാപിക്കാതിരിക്കാനായി ഇൻകുബേഷൻ കാലയളവായ 21 ദിവസത്തേക്ക് സ്കൂൾ അടച്ചിടണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ശുപാർശ ചെയ്തിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിൽ ജൂലൈ 1 മുതൽ മുൻകാല

Continue Reading
‘അമ്മ’യിൽ തർക്കം രൂക്ഷം; ശ്വേത മേനോനും മുൻ ഭരണസമിതി അംഗങ്ങളും കോടതിയിലേക്ക്
Kerala
1 min read
4.4k

‘അമ്മ’യിൽ തർക്കം രൂക്ഷം; ശ്വേത മേനോനും മുൻ ഭരണസമിതി അംഗങ്ങളും കോടതിയിലേക്ക്

ജൂലൈ 3, 2026
0

താരസംഘടനയായ ‘അമ്മ’യിലെ ആഭ്യന്തര തർക്കം കൂടുതൽ രൂക്ഷമാകുന്നു. അഡ്‌ഹോക് കമ്മിറ്റിയുടെ നിയമസാധുത ചോദ്യം ചെയ്ത് പ്രസിഡണ്ട് ശ്വേത മേനോനും രാജി പ്രഖ്യാപിച്ച മുൻ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളും കോടതിയെ സമീപിക്കാൻ ഒരുങ്ങുകയാണ്. ഇതുസംബന്ധിച്ച് മുൻ ഭരണസമിതി അംഗങ്ങൾ ഓൺലൈനായി യോഗം ചേർന്ന് തുടർനടപടികൾ ചർച്ച ചെയ്തു. തങ്ങളുടെ നിരപരാധിത്വം തെളിയിക്കാതെ സ്ഥാനമൊഴിയില്ലെന്ന നിലപാടിലാണ് ശ്വേത മേനോനും ഒപ്പമുള്ളവരും. അടുത്ത തിരഞ്ഞെടുപ്പ് വരെ സംഘടനയെ നയിക്കാനുള്ള അധികാരം നിലവിലെ ഭരണസമിതിക്കാണെന്നാണ് ഇവരുടെ

Continue Reading
ബോബി ചെമ്മണ്ണൂരിനെതിരായ കേസ്: തുടർനടപടികൾ ഹൈക്കോടതി സ്റ്റേ ചെയ്തു; ഒത്തുതീർപ്പായെന്ന് നടി
Kerala
0 min read
4.7k

ബോബി ചെമ്മണ്ണൂരിനെതിരായ കേസ്: തുടർനടപടികൾ ഹൈക്കോടതി സ്റ്റേ ചെയ്തു; ഒത്തുതീർപ്പായെന്ന് നടി

ജൂലൈ 3, 2026
0

യുവനടിയുടെ പരാതിയിൽ വ്യവസായി ബോബി ചെമ്മണ്ണൂരിനെതിരെ രജിസ്റ്റർ ചെയ്ത ലൈംഗികാതിക്രമ കേസിലെ തുടർനടപടികൾ ഹൈക്കോടതി സ്റ്റേ ചെയ്തു. കേസുമായി ബന്ധപ്പെട്ട പ്രശ്നം ഒത്തുതീർപ്പായെന്ന് നടി സത്യവാങ്മൂലം സമർപ്പിച്ചതിനെ തുടർന്നാണ് കോടതിയുടെ നടപടി. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ബോബി ചെമ്മണ്ണൂർ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഹർജി പരിഗണിച്ച കോടതി ഇക്കാര്യത്തിൽ പരാതിക്കാരിയായ നടിയുടെ നിലപാട് തേടിയിരുന്നു. തുടർന്ന് സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് ഇരുപക്ഷവും വിഷയത്തിൽ ഒത്തുതീർപ്പിലെത്തിയതായി നടി അറിയിച്ചത്. ഇതിനുമുമ്പ്, നടിയെ അധിക്ഷേപിച്ച പരാമർശവുമായി ബന്ധപ്പെട്ട്

Continue Reading
അമ്മയിൽ വീണ്ടും രാജി: നിർവാഹക സമിതിയിൽ നിന്ന് ജോയ് മാത്യു പടിയിറങ്ങി
Kerala
1 min read
5.0k

അമ്മയിൽ വീണ്ടും രാജി: നിർവാഹക സമിതിയിൽ നിന്ന് ജോയ് മാത്യു പടിയിറങ്ങി

ജൂലൈ 3, 2026
0

താരസംഘടനയായ ‘അമ്മ’യിൽ വീണ്ടും രാജി. നിർവാഹക സമിതി അംഗമായ നടൻ ജോയ് മാത്യു സ്ഥാനമൊഴിഞ്ഞു. സംഘടന പൊതുജനങ്ങൾക്കുമുന്നിൽ അപഹാസ്യമായ സാഹചര്യത്തിലേക്ക് എത്താൻ താനടക്കമുള്ള പുതിയ ഭരണസമിതിയുടെ പിടിപ്പുകേടാണ് പ്രധാന കാരണമെന്ന് രാജിക്കത്തിൽ അദ്ദേഹം ചൂണ്ടിക്കാട്ടി. നിർവാഹക സമിതി അംഗങ്ങൾക്കിടയിൽ ജനാധിപത്യബോധവും പരസ്പര ബഹുമാനവും ഇല്ലായിരുന്നുവെന്നും ആരോഗ്യകരമായ ചർച്ചകളിലൂടെയും കൂട്ടായ തീരുമാനങ്ങളിലൂടെയും സംഘടനയെ മുന്നോട്ട് കൊണ്ടുപോകാൻ സാധിച്ചില്ലെന്നും ജോയ് മാത്യു വിമർശിച്ചു. മികച്ച പ്രവർത്തനവും സുതാര്യമായ ഭരണവും പ്രതീക്ഷിച്ച് തന്നെ തിരഞ്ഞെടുത്ത

Continue Reading
ബെംഗളൂരു ഡേ കെയർ ക്രൂരത: രണ്ട് ആയമാർ അറസ്റ്റിൽ
Karnataka
0 min read
5.1k

ബെംഗളൂരു ഡേ കെയർ ക്രൂരത: രണ്ട് ആയമാർ അറസ്റ്റിൽ

ജൂലൈ 3, 2026
0

ബെംഗളൂരുവിലെ ഡേ കെയർ കേന്ദ്രത്തിൽ പിഞ്ചുകുഞ്ഞുങ്ങളെ ക്രൂരമായി പീഡിപ്പിച്ച സംഭവത്തിൽ രണ്ട് ആയമാരെ പൊലീസ് അറസ്റ്റ് ചെയ്തു. കേസിൽ ഉൾപ്പെട്ട മറ്റ് മൂന്ന് പ്രതികൾക്കായി അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. സംഭവത്തിൽ അഞ്ച് ജീവനക്കാർക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. എച്ച്എഎൽ ക്യാമ്പസിലെ കേപ്‌ജെമിനി ഐടി സ്ഥാപനത്തിനുള്ളിൽ പ്രവർത്തിക്കുന്ന ഡേ കെയർ കേന്ദ്രത്തിലെ ജീവനക്കാർക്കെതിരെയാണ് നടപടി. രണ്ട് വയസ്സ് മാത്രമുള്ള കുട്ടികളടക്കമുള്ളവരെ ക്രൂരമായി മർദിക്കുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്തെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. കുഞ്ഞുങ്ങൾ കരയുമ്പോൾ ഫ്രണ്ട്

Continue Reading
കേരളസമാജം ദൂരവാണി നഗർ അഖിലേന്ത്യാ മലയാള കഥ – കവിത മത്സരം സംഘടിപ്പിക്കുന്നു
Association News
1 min read
5.1k

കേരളസമാജം ദൂരവാണി നഗർ അഖിലേന്ത്യാ മലയാള കഥ – കവിത മത്സരം സംഘടിപ്പിക്കുന്നു

ജൂലൈ 3, 2026
0

ഓണാഘോഷത്തോടനുബന്ധിച്ച് കേരളസമാജം ദൂരവാണി നഗർ അഖിലേന്ത്യാ മലയാള കഥ കവിത മത്സരം നടത്തുന്നു. രചന മൗലികമായിരിക്കണം. മുമ്പ് പ്രസിദ്ധീകരിച്ചതാവരുത്. കഥ 6 പേജിലും കവിത രണ്ടു പേജിലും കവിയരുത്. കടലാസിൻ്റെ ഒരു വശത്തു മാത്രം എഴുതുക. പോസ്റ്റൽ ആയി അയയ്ക്കുന്നവർ പേരും മേൽവിലാസവും പ്രത്യേക കടലാസിൽ എഴുതി, രചനയോടൊപ്പം അയയ്ക്കണം. ഇമെയിലിൽ അയയ്ക്കുന്നവർ വ്യക്തമാകുംവിധം സ്കാൻ ചെയ്ത രചന അറ്റാച്ച് ചെയ്ത്, പേരും മേൽവിലാസവും ഇമെയിലിൽ പ്രത്യേകമായി കുറിച്ചും അയയ്ക്കണം.

Continue Reading