നീലക്കുറിഞ്ഞി പരീക്ഷ നാളെ
ബെംഗളുരു കേരള വിദ്യാഭ്യാസ വകുപ്പ് മലയാളം മിഷനുമായി ചേർന്ന് പത്താംതരം തുല്യതയ്ക്കായി നടത്തുന്ന ‘നീലക്കുറിഞ്ഞി’ സീനിയർ ഹയർ ഡിപ്ലോമ പരീക്ഷ നാളെ വിമാനപുര കൈരളി നിലയം സെൻട്രൽ സ്കൂളിൽ നടക്കും. രാവിലെ 10 മുതൽ ഉച്ചക്ക് 1.15 വരെയാണ് പരീക്ഷ. വിദ്യാർഥികൾ രാവിലെ 9നു റിപ്പോർട്ട് ചെയ്യണം. കർണാടക ചാപ്റ്ററിൽ നിന്ന് 7 കുട്ടികളാണ് ഇത്തവണ പരീക്ഷ എഴുതുന്നത്. ഫോൺ: 973161239.
അർജന്റീനയ്ക്ക് ത്രസിപ്പിക്കുന്ന വിജയം; കേപ് വെർഡെയുടെ സ്വപ്നയോട്ടം അവസാനിച്ചു
ഫിഫ ലോകകപ്പ് റൗണ്ട് ഓഫ് 32 മത്സരത്തിൽ കേപ് വെർഡെയെ 3-2ന് കീഴടക്കി അർജന്റീന പ്രീക്വാർട്ടറിലേക്ക് മുന്നേറി. അവസാന വിസിൽ മുഴങ്ങുംവരെ ആവേശം നിറഞ്ഞ മത്സരത്തിൽ കേപ് വെർഡെ ശക്തമായ വെല്ലുവിളി ഉയർത്തിയെങ്കിലും, അർജന്റീന നിർണായക ഘട്ടങ്ങളിൽ മികവ് കാട്ടി വിജയം ഉറപ്പിക്കുകയായിരുന്നു. നിശ്ചിത സമയത്ത് ഇരുടീമുകളും ഓരോ ഗോൾ വീതം സമനില പാലിച്ചതോടെയാണ് മത്സരം എക്സ്ട്രാ ടൈമിലേയ്ക്ക് നീണ്ടത്. മത്സരത്തിന്റെ 29-ാം മിനിറ്റിൽ സൂപ്പർ താരം ലയണൽ മെസി
ചരിത്രമെഴുതി ഈജിപ്ത്; ഓസ്ട്രേലിയയെ പെനാൽറ്റി ഷൂട്ടൗട്ടിൽ തകർത്ത് പ്രീക്വാർട്ടറിൽ
ഫിഫ ലോകകപ്പിൽ ചരിത്രത്തിലാദ്യമായി ഈജിപ്ത് പ്രീക്വാർട്ടറിലേക്ക് മുന്നേറി. ആവേശകരമായ നോക്കൗട്ട് പോരാട്ടത്തിൽ ഓസ്ട്രേലിയയെ പെനാൽറ്റി ഷൂട്ടൗട്ടിൽ 4-2ന് കീഴടക്കിയാണ് ഈജിപ്ത് ചരിത്രനേട്ടം സ്വന്തമാക്കിയത്. നിശ്ചിത സമയവും അധികസമയവും അവസാനിക്കുമ്പോൾ ഇരുടീമുകളും 1-1 എന്ന നിലയിൽ സമനില പാലിച്ചതോടെയാണ് മത്സരം ഷൂട്ടൗട്ടിലേക്ക് നീണ്ടത്. 13-ാം മിനിറ്റിൽ ഇമാം അഷൗറിൻ്റെ ഹെഡറിലൂടെ ഈജിപ്ത് ലീഡ് നേടിയിരുന്നു. എന്നാൽ രണ്ടാം പകുതിയിലെ 55-ാം മിനിറ്റിൽ മുഹമ്മദ് ഹാനിയുടെ സെൽഫ് ഗോൾ ഓസ്ട്രേലിയക്ക് സമനില സമ്മാനിച്ചു.
എസ് കെ ജെ എം ബാംഗ്ലൂർ ജില്ല തഖ്‌വിയ സംഗമം ജൂലൈ 5ന്
എസ് കെ ജെ എം ബാംഗ്ലൂർ ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന തഖ്‌വിയ സ്വദർ സംഗമവും സമസ്ത മുശവറ അംഗമായിരുന്ന മർഹൂം ത്വഖാ ഉസ്താദ് അനുസ്മരണവും ഈ വരുന്ന ജൂലൈ 5 ഞായറാഴ്ച ഡബിൾ റോഡ് ദാറുൽ ഹുദ ഓഡിറ്റോറിയത്തിൽ വെച്ച് നടക്കും. പരിപാടിയിൽ കൊടക് ജില്ലാ മുദരിബ് ആരിഫ് ഫൈസി മുഖ്യ അതിഥിയാകും. പ്രശസ്ത വാഗ്മിയും യുവ പണ്ഡിതനുമായ ഷൗക്കത്തലി വെള്ളമുണ്ട പ്രഭാഷണം നടത്തും.
അർജന്റീനയുടെ നോക്കൗട്ട് പരീക്ഷ നാളെ; മെസിപ്പടയ്ക്ക് എതിരാളി കേപ് വെർദെ; മത്സരം നാളെ പുലർച്ചെ 3.30ന്
ലോകകപ്പ് കിരീടം നിലനിർത്താനുള്ള പോരാട്ടത്തിൽ നിലവിലെ ചാമ്പ്യൻമാരായ അർജന്റീന നാളെ പ്രീക്വാർട്ടർ (റൗണ്ട് ഓഫ് 32) മത്സരത്തിൽ കേപ് വെർദെയെ നേരിടും. അമേരിക്കയിലെ മയാമി സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരം ഇന്ത്യൻ സമയം ശനിയാഴ്ച പുലർച്ചെ 3.30ന് ആരംഭിക്കും. ഗ്രൂപ്പ് ഘട്ടത്തിൽ മൂന്ന് മത്സരങ്ങളും ജയിച്ച് ഒമ്പത് പോയിന്റുമായി ഗ്രൂപ്പ് ജെയിലെ ഒന്നാം സ്ഥാനക്കാരായാണ് ലയണൽ മെസിയുടെ നേതൃത്വത്തിലുള്ള അർജന്റീന നോക്കൗട്ട് ഘട്ടത്തിലെത്തിയത്. അൾജീരിയ, ഓസ്ട്രിയ, ജോർദാൻ എന്നിവർക്കെതിരായ വിജയങ്ങളോടെ മികച്ച
ബെംഗളൂരുവിൽ കെഎസ്ആർടിസി സ്വിഫ്റ്റ് ബസിന് തീപിടിച്ചു; വൻ ദുരന്തം ഒഴിവായി
ബെംഗളൂരുവിൽ കെഎസ്ആർടിസി സ്വിഫ്റ്റ് ബസിന് തീപിടിച്ചു. പയ്യന്നൂരിൽ നിന്ന് ബെംഗളൂരുവിലേക്ക് സർവീസ് നടത്തുകയായിരുന്ന ബസിനാണ് വെള്ളിയാഴ്ച വൈകിട്ട് തീപിടിത്തമുണ്ടായത്. സംഭവത്തിൽ ആർക്കും പരിക്കില്ല. കെങ്കേരി ജ്ഞാനഭാരതി മെട്രോ സ്റ്റേഷന് സമീപത്തുവച്ചാണ് തീപിടിത്തമുണ്ടായത്. ഷോർട്ട് സർക്യൂട്ടാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. ബെംഗളൂരുവിനോട് അടുത്തെത്തിയതിനാൽ ബസിൽ രണ്ട് യാത്രക്കാരും ഡ്രൈവറും കണ്ടക്ടറും മാത്രമാണ് ഉണ്ടായിരുന്നത്. ബസിൽ നിന്ന് പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ എല്ലാവരും ഉടൻ പുറത്തിറങ്ങിയതിനാൽ വൻ ദുരന്തമാണ് ഒഴിവായത്. തീപിടിത്തത്തിൽ
പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസിൽ ഭിന്നത രൂക്ഷം; പാർട്ടി ആസ്ഥാനത്തിൻ്റെ നിയന്ത്രണം ഏറ്റെടുത്തതായി വിമത വിഭാഗം
പശ്ചിമ ബംഗാളിൽ മമത ബാനർജിക്ക് വലിയ വെല്ലുവിളി ഉയർത്തി തൃണമൂൽ കോൺഗ്രസിലെ വിമത വിഭാഗം. നിയമസഭാ പ്രതിപക്ഷ നേതാവ് ഋതബ്രത ബാനർജിയുടെ നേതൃത്വത്തിലുള്ള വിമതർ പാർട്ടി ആസ്ഥാനത്തിൻ്റെ നിയന്ത്രണം ഏറ്റെടുത്തതായി അവകാശപ്പെട്ടു. തിരഞ്ഞെടുപ്പ് കമ്മീഷനെ നേരിൽ കണ്ട് നിവേദനം നൽകിയതിന് പിന്നാലെ, യഥാർഥ തൃണമൂൽ കോൺഗ്രസ് തങ്ങളുടേതാണെന്ന് ഋതബ്രത ബാനർജി അവകാശപ്പെട്ടു. പാർട്ടിയുടെ പേരും ഔദ്യോഗിക തിരഞ്ഞെടുപ്പ് ചിഹ്നവും ഉപയോഗിക്കാനുള്ള നിയമപരമായ അവകാശം തങ്ങൾക്കാണെന്നും അദ്ദേഹം പറഞ്ഞു. ഭൂരിഭാഗം എംഎൽഎമാരുടെയും
‘അമ്മ’ അഡ്ഹോക്ക് കമ്മിറ്റിക്ക് താൽക്കാലിക വിലക്ക്; ശ്വേത മേനോൻ്റെ ഹർജിയിൽ കോടതി ഉത്തരവ്
താരസംഘടനയായ ‘അമ്മ’യുടെ അഡ്ഹോക്ക് കമ്മിറ്റിയുടെ പ്രവർത്തനങ്ങൾക്ക് എറണാകുളം മുൻസിഫ് കോടതി താൽക്കാലിക വിലക്ക് ഏർപ്പെടുത്തി. പ്രസിഡണ്ട് ശ്വേത മേനോൻ സമർപ്പിച്ച ഹർജിയിലാണ് കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. ഇന്ന് ഉച്ചയ്ക്ക് ശേഷമാണ് ശ്വേത മേനോൻ കോടതിയെ സമീപിച്ചത്. സംഘടനയുടെ പ്രവർത്തനങ്ങൾ നടത്താൻ അഡ്ഹോക്ക് കമ്മിറ്റിക്ക് നിയമപരമായ അധികാരമില്ലെന്നാണ് ഹർജിയിലെ പ്രധാന വാദം. അതേസമയം, നിലവിലുള്ള ശ്വേത മേനോൻ്റെ നേതൃത്വത്തിലുള്ള ഭരണസമിതിക്ക് സംഘടനയുടെ പ്രവർത്തനങ്ങൾ തുടരാമെന്നും കോടതി ഉത്തരവിൽ വ്യക്തമാക്കുന്നു. കഴിഞ്ഞ
സിന്ധു നദീജല കരാർ മരവിപ്പിച്ച നിലപാടിൽ മാറ്റമില്ല; ഇന്ത്യയുടെ നിലപാട് ആവർത്തിച്ച് വിദേശകാര്യ മന്ത്രാലയം
സിന്ധു നദീജല കരാർ മരവിപ്പിച്ചെന്ന ഇന്ത്യയുടെ നിലപാട് തുടരുമെന്നും അതിൽ യാതൊരു മാറ്റവുമില്ലെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ വ്യക്തമാക്കി. ഇന്ത്യ വെള്ളം നിഷേധിക്കുന്നത് ദേശീയ സുരക്ഷയ്ക്ക് ഭീഷണിയാണെന്നും അത് ആണവയുദ്ധത്തിലേക്ക് വരെ നയിച്ചേക്കാമെന്നുമുള്ള പാക്കിസ്ഥാൻ പീപ്പിൾസ് പാർട്ടി നേതാവ് ബിലാവൽ ഭൂട്ടോയുടെ പരാമർശത്തിന് പിന്നാലെയാണ് വിദേശകാര്യ മന്ത്രാലയത്തിൻ്റെ പ്രതികരണം. ലോകബാങ്കിൻ്റെ മധ്യസ്ഥതയിൽ 1960-ൽ ഇന്ത്യയും പാക്കിസ്ഥാനും തമ്മിൽ ഒപ്പുവെച്ച സിന്ധു നദീജല കരാർ ആറ് നദികളിലെ ജലവിഭവങ്ങളുടെ
കൊല്ലത്ത് ബേക്കറിയിൽ യുവാക്കളുടെ സംഘർഷം; കസേരകൾ തല്ലിപ്പൊട്ടിച്ച് വ്യാപക നാശനഷ്ടം
കൊല്ലം പുനലൂരിലെ ബേക്കറിയിൽ യുവാക്കൾ തമ്മിലുണ്ടായ സംഘർഷത്തിൽ വ്യാപക നാശനഷ്ടം. പുനലൂർ പോസ്റ്റ് ഓഫീസ് ജംഗ്ഷനിൽ പ്രവർത്തിക്കുന്ന അംബാസിഡർ ബേക്കറിയിലാണ് ഇന്നലെ രാത്രി സംഭവം നടന്നത്. മുൻവൈരാഗ്യമാണ് സംഘർഷത്തിന് കാരണമായതെന്നാണ് പ്രാഥമിക വിവരം. ബേക്കറിക്ക് പുറത്താരംഭിച്ച വാക്കേറ്റം പിന്നീട് സംഘർഷമായി മാറുകയും, തുടർന്ന് യുവാക്കൾ ബേക്കറിയിലേക്ക് ഓടിക്കയറുകയുമായിരുന്നു. രണ്ട് സംഘങ്ങളായി തിരിഞ്ഞ യുവാക്കൾ ബേക്കറിക്കുള്ളിൽ കസേരകൾ ഉപയോഗിച്ച് പരസ്പരം ആക്രമിക്കുകയും, കടയിലെ ഉപകരണങ്ങൾ തകർക്കുകയും ചെയ്തതോടെ സ്ഥാപനത്തിന് വലിയ നാശനഷ്ടമുണ്ടായി.